"ഗവ. യു പി സ്കൂൾ ചെമ്പിളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 65: വരി 65:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps:9.669296, 76.630158| width=500px | zoom=16 }}
{{#multimaps:9.669296,76.630158| width=800px | zoom=16 }}

11:37, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി സ്കൂൾ ചെമ്പിളാവ്
വിലാസം
ചെമ്പിലാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Asokank




ചരിത്രം

കൊല്ലവര്‍ഷം 1089-ല്‍ ചെമ്പിളാവ് മലയാളം ലോവര്‍പ്രൈമറി സ്‌കൂള്‍ എന്ന പേരിലാണ് ഈ സ്‌കൂള്‍ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീര്‍ഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കമ്മറ്റിയായിരുന്നു 23 വര്‍ഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. സങ്കുചിതമായ ചിന്താഗതികള്‍ക്ക് അതീതമായി എല്ലാ വിഭാഗം ആളുകളേയും ഒന്നായിക്കണ്ട ആ മഹത് വ്യക്തികള്‍ പലവിധ സമ്മര്‍ദ്ദങ്ങളേയും കണക്കിലെടുക്കാതെ ഈ വിദ്യാലയത്തെ ഒരു സ്വകാര്യസ്ഥാപനം ആക്കാതെ 1112-ല്‍ ഇതിന്റെ വസ്തുവകകള്‍ ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഈ സ്‌കൂള്‍ ഒരു ഗവണ്‍മെന്റ് വിദ്യാലയമായി മാറുകയും ചെയ്തു. നാനാജാതിമതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ഈ കൊച്ചുഗ്രാമത്തിലുള്ള ജനങ്ങളുടെ സ്‌നേഹവും, സഹകരണവുമാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിനാധാരം. 20 സെന്റ് സ്ഥലത്തുമാത്രം ആരംഭിച്ച ഈ സ്‌കൂളിനുവേണ്ടി 80 സെന്റ് സ്ഥലം കൂടി പൊന്നുംവിലയ്‌ക്കെടുത്ത് ഇന്ന് ഒരേക്കറില്‍ ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. എന്‍. ഇ. രാമന്‍ നെല്ലിപ്പുഴ, എം. സി. ജോസഫ് മുള്ളാങ്കല്‍, കെ. എം. ചാക്കോ കരക്കൊഴുപ്പില്‍, പി. എ. ശങ്കരന്‍ പാട്ടശ്ശേരില്‍, കെ. മറിയം കരമല, നാരായണമാരാര്‍ അമ്മനത്ത്, റ്റി. സി. അഗസ്റ്റിന്‍ താമരശ്ശേരില്‍, പി. ജെ മത്തായി പുതിയാലില്‍ എന്നിവര്‍ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെട്ടവരാണ്. ജന്മി - കുടിയാന്‍-സാമൂഹ്യവ്യവസ്ഥ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. അയിത്തവും, അനാചാരവും കൊടികുത്തിവാണിരുന്ന ആ കാലത്തുപോലും, സാധാരണജനങ്ങളുടെ വിദ്യാഭ്യാസം ദീര്‍ഘവീക്ഷണത്തോടുകൂടി കണക്കിലെടുത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തിക്കൊണ്ടുപോകുവാന്‍ സാധിച്ചത്. യശശ്ശരീരനായ മുന്‍ മുഖ്യമന്ത്രി ശ്രീ പി. കെ. വാസുദേവന്‍നായര്‍ ഈ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വെട്ടിത്തുരുത്തില്‍ ശ്രീ. കേശവപിള്ള സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്‌കൂളില്‍ വളരെയധികം വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. മറ്റയ്ക്കാട്ട് ശങ്കരപിള്ളസാര്‍, പുറത്തക്കാട് പത്മനാഭപിള്ളസര്‍, കൂടാരപ്പള്ളില്‍ നീലകണ്ഠപ്പിള്ള സാര്‍, മോനിപ്പള്ളില്‍ ഗോവിന്ദപ്പിള്ള സാര്‍, ശ്രീ വേലുക്കുട്ടന്‍ സാര്‍ തുടങ്ങിയ പ്രധാനാധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രശസ്തസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹു മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ കാലത്ത് മോനിപ്പള്ളിയില്‍ ഗോവിന്ദപ്പിള്ളസാറിന്റെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂള്‍ യു. പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടത്. പ്രധാന അദ്ധ്യാപകനായിരുന്ന മത്തായിസാറിന്റെ കാലത്താണ് യു. പി. സ്‌കൂളിനുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. ഈ സ്‌കൂളില്‍ ദീര്‍ഘകാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എസ് എം ജോസഫ് ശൗര്യാംകുഴിയുടെ കാലത്ത് മികച്ച വിദ്യാലയം,മികച്ച പി ടി എ, മികച്ച എം പി ടി എ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഇടശ്ശേരില്‍ ചാക്കോസാര്‍ ത്രേസ്യാമ്മ ടീച്ചര്‍, ശ്രീ എസ്. സുകുമാരന്‍സാര്‍, ശ്രീമതി ലീലാബാലകൃഷ്ണന്‍, എം. കെ. ലീലാമ്മ, ശ്രീ രാമന്‍നായര്‍ സര്‍, ശ്രീമതി സി. എന്‍. ലീലാമണിടീച്ചര്‍, കിടാരത്തില്‍ മാത്യുസാര്‍, ശ്രീമതി കെ. എം. പെണ്ണമ്മടീച്ചര്‍, ശ്രീ.ടി എസ് നാരായണന്‍ സാര്‍,ശ്രീമതി നന്ദിനി ടീച്ചര്‍ തേറുംപുറത്ത്,ശ്രീമതി നന്ദിനി ടീച്ചര്‍ ചെമ്പകശേരില്‍,ശ്രീമതി കെ വി എത്സമ്മ ടീച്ചര്‍,ശ്രീമതി വത്സമ്മ ടീച്ചര്‍ കരിമാങ്കുഴിയില്‍,ഏലിയാമ്മ ടീച്ചര്‍ കാരിമറ്റത്തില്‍ തുടങ്ങിയവരെല്ലാം ഈ സ്‌കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ചെമ്പിളാവ് നിവാസികളായ അദ്ധ്യാപകശ്രേഷ്ഠരാണ്.

== ഭൗതികസൗകര്യങ്ങള്‍ ==എസ്. എസ്. എയുടെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളില്‍ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികള്‍ പൂര്‍ണ്ണമായും ടൈല്‍സ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാര്‍ക്ക്, ഡൈനിംഗ് ഹാള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകള്‍, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂള്‍ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂള്‍ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_ചെമ്പിളാവ്&oldid=278080" എന്ന താളിൽനിന്ന് ശേഖരിച്ചത്