"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 242: | വരി 242: | ||
41409 Chandradinam2025 celeb11.jpg|ശരത് പ്രഭുവിന്റെ ക്ലാസ് | 41409 Chandradinam2025 celeb11.jpg|ശരത് പ്രഭുവിന്റെ ക്ലാസ് | ||
41409 Chandradinam2025 celeb13.jpg|ഹെഡ്‍മാസ്റ്റർ | 41409 Chandradinam2025 celeb13.jpg|ഹെഡ്‍മാസ്റ്റർ | ||
</gallery> | |||
<gallery mode="packed"> | |||
41409 chandra dinam 25 news.png|ജന്മഭൂമി | 41409 chandra dinam 25 news.png|ജന്മഭൂമി | ||
News clipped from manorama.png| | News clipped from manorama.png|സ്കൂൾ വാർത്ത | ||
41409 Chandradinam mathrubumi.jpg| | 41409 Chandradinam mathrubumi.jpg|മാതൃഭൂമി | ||
</gallery> | </gallery> | ||
10:14, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
മുന്നൊരുക്കം
സർക്കാറിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും നിർദേശ പ്രകാരം സ്കൂളും പരിസരവും ക്ലാസ് മുറികളും ശുദ്ധീകരിച്ചു. ഡി.വൈ.എഫ്. ഐ മേഖലാ കമ്മിറ്റി പ്രവർത്തകർ ക്ലാസ് മുറികൾ തേച്ചു കഴുകി വൃത്തിയാക്കി. പഞ്ചായത്തിന്റെ സഹായത്തോടെ അപകടകരമായ മരച്ചില്ലകൾ കോതിയൊതുക്കി. കിണർ ശുദ്ധീകരിച്ച് കുടിവെള്ള പരിശോധന നടത്തി. 1984 എസ്.എസ്എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥികൾ പ്രധാന രണ്ട് കെട്ടിടങ്ങളും പെയിന്റ് ചെയ്തു തരികയുണ്ടായി. പഞ്ചായത്ത് അധികൃതർ കെട്ടിടം പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. പോലീസ് നിർദേശ പ്രകാരം സ്കൂളിൽ കുട്ടികളെ കൊണ്ടു വന്നു പോകുന്ന ആട്ടോ, മിനി ബസ് ഡ്രൈവർമാർ പോലീസിന്റെ ട്രാഫിക് ക്ലാസിൽ പങ്കെടുത്തു. ഡ്രൈവർമാർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാൻ നിർദേശിച്ചു. പൂർവ വിദ്യാർത്ഥിയായ ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പ്രധാന കെട്ടിടത്തിന്റെ ചുവരുകൾ ശിശു സൗഹൃദ ചിത്രങ്ങൾ വരച്ച് മനോഹരമാക്കി.
പ്രവേശനോത്സവം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ പ്രവേശനോത്സവം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷ പ്രസംഗം നടത്തി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ നവാഗതർക്ക് പഠനോപകരണ വിതരണം ചെയ്തു. കേരള സർവകലാശാല ബി.എസ്.സി മാത്‍സ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ വിദ്യലയത്തിലെ പൂർവ വിദ്യാർത്ഥിനി കുമാരി. മധുരിമക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി. പ്രീ പ്രൈമറിക്ക് ലഭിച്ച ടിവി, ടാബ്‍ലറ്റ്, ആഡിയോ റിക്കോർഡർ, സ്പീക്കർ മറ്റ് ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ടീച്ചർക്ക് കൈമാറി. സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, പുതിയ വർഷത്തിൽ സ്കൂൾ കെട്ടിടം പെയിന്റ് ചെയ്ത് നൽകിയ 1982 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ആൻഡേഴ്സൺഎ, സാംസ്കാരിക പ്രവർത്തകൻ ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. സീനിയർ ടീച്ചർ ജിബി ടി ചാക്കോ കൃതജ്ഞത രേഖപ്പെടുത്തി.
-
പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ
-
പ്രീ പ്രൈമറി വിഭാഗത്തിനായി എസ്.എസ്.കെ. നൽകിയ ടിവി യും മറ്റ് ഉപകരണങ്ങളും വാർഡ് മെംബർ ഡാഡു കോടിയിൽ കൈമാറുന്നു
-
പ്രീ പ്രൈമറി വിഭാഗം
-
.ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ പൂർവ വിദ്യാർത്ഥി മധുരിമക്ക് പ്രസിഡന്റ് ഉപഹാരം നൽകുന്നു
-
ആൻഡേഴ്സൺ സർ
-
പഠനോപകരണ വിതരണം
പരിസ്ഥിതിദിനാഘോഷം
മണ്ണ് പര്യവേക്ഷണ – മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാഘോഷം, ഫലവൃക്ഷത്തൈകൾ നട്ട് ജില്ലാ ഓഫീസർ അനിത സി.വി നിർവഹിച്ചു. പിറ്റഎ എക്സിക്യൂട്ടീവ് അംഗം ഷെഫ്ന, സരിതാകൃഷ്ണ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, ആർ.പി. പണിക്കർ, എസ്.ആർ.ജി. കൺവീനർ ബിന്ദു, ഷെമി, മിനി തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രതിജ്ഞ എടുത്തു. പരസ്ഥിതി ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിലെ ഷഹ്നാസ് ഒന്നാം സ്ഥാനം നേടി.
-
പരിസ്ഥി ദിനാഘോഷം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത ഫലവൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു
-
പച്ചക്കറി ത്തൈ നടൽ
-
പരിസ്ഥിതി ദിന പ്രതിജ്ഞ
-
ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ശ്രീമതി അനിത സിവി
-
പേപ്പർ ബാഗ് നിർമ്മാണം
-
പേപ്പർ ബാഗ്
-
മാലിന്യം വേർതിരിച്ച് ശേഖരിക്കൽ
എൽ.എസ്.എസ് സ്കോളർഷിപ്പ് വിജയികൾക്ക് അനുമോദനം
സ്കൂളിൽ നിന്ന് എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയ ഒൻപത് വിദ്യാർത്ഥികൾക്ക് സ്റ്റാഫ് കൗൺസിലിന്റെ അനുമോദന ഉപഹാരം വാർഡ് മെംബർ ഡാഡു കോടിയിൽ നൽകി. പൂർവ്വവിദ്യാർത്ഥികൂട്ടായ്മയായ സസ്നേഹം 1985 നു വേണ്ടി ജയശങ്കർ, ഷാജഹാൻ എന്നിവർ ഉപഹാരം നൽകി.
-
എൽ.എസ്.എസ് വിജയി രൂപേഷ് പിള്ളക്ക് വാർഡ് മെംബർ ഉപഹാരം നൽകുന്നു
-
അൽഫിദ
-
കൃതിക ഹരി
-
അനാമിക ആർ ബിനു
-
അമന്റ വിനോദ്
-
എൽ.എസ്.എസ് വിജയികൾ അധ്യാപകരോടൊപ്പം
-
കേരള കൗമുദി വാർത്ത
-
മനോരമ വാർത്ത
-
മാതൃഭൂമി വാർത്ത
-
ജന്മഭൂമി വാർത്ത
-
ആർ.പി. പണിക്കർ
ദിവസവും ഓരോ മണിക്കൂർ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി ജൂൺ 3 മുതൽ 13 വരെ നടന്ന പ്രവർത്തനാധിഷ്ഠിത ക്ലാസുകളുടെ റിപ്പോർട്ട് അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ തന്നെ പൗരബോധം ഉളവാക്കുന്ന വിഷയങ്ങളെ മുൻനിർത്തി ദിവസവും ഓരോ മണിക്കൂർ എന്ന നിലയിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ നൽകി.
ജൂൺ 3 പൊതുകാര്യങ്ങൾ / ലഹരി ഉപയോഗത്തിനെതിരെ
കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനപ്പെടുത്തി 2025 ജൂൺ മൂന്നാം തീയതി പൊതുകാര്യങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്ലാൻ ചെയ്തിരുന്നത്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ എസ്. ആർ ജി കൂടുകയും കൃത്യമായി പ്ലാനിങ് നടത്തുകയും ചെയ്തു. ജൂൺ 3 ന് ഉച്ചകഴിഞ്ഞ് നാലുമണി വരെയുള്ള സമയത്ത് എല്ലാ ക്ലാസിലും ഒരേസമയം ഈ പ്രവർത്തനങ്ങൾ നടന്നു പരസ്പരം പരിചയപ്പെടൽ എന്ന പ്രവർത്തനമാണ് ആദ്യം നടന്നത്. കുട്ടികൾ പരസ്പരം അഭിമുഖമായി വരത്തക്ക വിധം രണ്ട് ലൈനായി മാറുകയും ഒരു ലൈനിൽ നിന്ന് കുട്ടി അഭിമുഖമായി മറ്റേ ലൈനിൽ നിൽക്കുന്ന കുട്ടിക്ക് പന്ത് കൈമാറുകയും കൈമാറുന്നതോടൊപ്പം സ്വയം പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പ്രവർത്തനം. പരസ്പര പരിചയപ്പെട്ടതിനു ശേഷം സ്കൂൾ പരിചയപ്പെടൽ എന്നതായിരുന്നു അടുത്തത്. അധ്യാപികയും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും നടന്നു കാണുകയും ഓഫീസ്, ക്ലാസ് മുറികൾ, സ്കൂൾ ലൈബ്രറി, ജൈവവൈവിധ്യ പാർക്ക്, മാലിന്യങ്ങൾ നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ എന്നിവ സന്ദർശിക്കുകയും ചെയ്തു, തിരികെ ക്ലാസിൽ വന്നതിനുശേഷം സ്കൂൾ ഡയറി പരിചയപ്പെടുകയും സ്കൂൾ നിയമങ്ങളെ കുറിച്ചും ക്ലാസിലും സ്കൂളിലും പെരുമാറേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും സ്കൂൾ അച്ചടക്കത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. ചർച്ച ക്രോഡീകരിച്ച് സ്കൂൾ നിയമങ്ങൾ എല്ലാം പാലിക്കും എന്ന പ്രതിജ്ഞയോടെ ക്ലാസ് അവസാനിച്ചു.
ജൂൺ 4 – സ്കൂൾ വാഹനം, ട്രാഫിക് നിയമങ്ങൾ, റോഡ് സഞ്ചാരത്തിൽ ശ്രദ്ധിക്കേണ്ടവ

എൽ.പി. ക്ലാസിലെ കുട്ടികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിവക്ക് ഊന്നൽ നൽകിയായിരുന്നു ഈ ദിവസത്തെ ക്ലാസ്.രണ്ടു മുതൽ നാലു വരെ ക്ലാസിലെ കുട്ടികൾക്ക് അവരുടെ നിലവാരത്തിന് അനുസരിച്ചുള്ള രസകരമായ പ്രവർത്തനങ്ങളിലൂടെയും അനിമേഷൻ വീഡിയോയിലൂടെയും റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'സ്കൂൾ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ'അടയാളവിളക്കുകൾ' എന്നിവ പരിചയപ്പെടുത്തി.എല്ലാ ക്ലാസിലും അടയാളവിളക്കുകൾ വരപ്പിക്കുകയും രണ്ടാം ക്ലാസിൽ ആക്ഷൻ സോങ്ങിലൂടെ അടയാളവിളക്കുകൾ തെളിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയും ചെയ്തു മൂന്ന് നാല് ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട ഒരു ചെറു നാടകവും നടത്താൻ കഴിഞ്ഞു.ഇതിലൂടെ വരും തലമുറയെ സുരക്ഷിതമായി യാത്ര ചെയ്യാൻ പരിശീലിപ്പിക്കാൻ കഴിഞ്ഞു
ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം
മണ്ണ്സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ശ്രീമതി. അനിത വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നമ്മുടെ പരിസ്ഥിതിയെ മലിനീകരിക്കാതെ സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക്കിനെ ഒഴിവാക്കി പച്ചപ്പിന്റെ സമൃദ്ധി തിരിച്ചുപിടിക്കും എന്നും വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. പ്രകൃതിയെ സ്നേഹിക്കാനും, പരിപാലിക്കാനും, കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സ്കൂൾ വളപ്പിൽ വിഷ രഹിത ജൈവ പച്ചക്കറി നട്ടു.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പേപ്പർ ബാഗ് നിർമ്മിച്ച് അതിൽ "ശുചിത്വ സന്ദേശം" പ്രദർശിപ്പിച്ചു. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന സന്ദേശവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി. ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും പ്രശ്നോത്തരിമത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഫലവൃക്ഷ തൈ നൽകി അനുമോദിച്ചു.നിലവിലുള്ള മരങ്ങളുടെ സംരക്ഷണം നടന്നു. ഹരിത ക്യാമ്പസ് ,സ്കൂൾ സൗന്ദര്യവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട ചാർട്ട് കുട്ടികളെ പരിചയപ്പെടുത്തി സ്കൂളിൽ പ്രദർശിപ്പിച്ചു. മാലിന്യങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് നിക്ഷേപിക്കേണ്ട സ്ഥലങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. വീടുകളിലും, വിദ്യാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയരുത് എന്ന സന്ദേശം കുട്ടികളിൽ എത്തിച്ചു. മാലിന്യം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ, ജല സ്രോതസ്സുകളുടെ സംരക്ഷണം ,മാലിന്യം വിഭവമാക്കൽ,ഡ്രൈ ഡേ ആചരണം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഔഷധസസ്യങ്ങളുടെ മാഗസിൻ കുട്ടികളെ പരിചയപ്പെടുത്തി.
വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്നടത്തി .നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള ശുചിത്വ പാട്ട് ആംഗ്യപാട്ട് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.കൈ കഴുകൽ, രീതി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത
എൽപി വിഭാഗം കുട്ടികളിൽ ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യത്തെയും കായികക്ഷമതയെയും കുറിച്ച് അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദിവസത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് മുറികളിലും സ്കൂൾ ഗ്രൗണ്ടിലുമായി വിവിധ ഇ നം രസകരമായ പ്രവർത്തനങ്ങൾ നൽകിയാണ് ആരോഗ്യ കായിക ക്ഷമത ബോധവൽക്കരണ പരിപാടി നടത്തിയത്.
ആദ്യം അധ്യാപിക സ്വയം പരിചയപ്പെടുത്തുകയും പിന്നീട് കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്തു. ശേഷം "Simon says" എന്ന ആക്ഷൻ സോങ് കേൾപ്പിച്ച് അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ ചലിച്ചു.ഈ കളി കുട്ടികളെ കൂടുതൽ ഉന്മേഷവാന്മാരാക്കി. അടുത്തതായി കുട്ടികൾക്ക് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ചോദിച്ചു കൊണ്ട് കഥയിലൂടെ ആരോഗ്യം എന്ന ഭാഗത്തേക്ക് പ്രവേശിച്ചു. " ആരോഗ്യരാമനും മടിയൻ കുട്ടപ്പനും" എന്ന കഥയിലൂടെ നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ എത്തിച്ചു.
നല്ല ഭക്ഷണം (കളി)
അധ്യാപിക ഭക്ഷണസാധനങ്ങളുടെ പേര് പറയും നല്ല ഭക്ഷണം ആണെങ്കിൽ കുട്ടികൾ"Thumps up" ആം ഗ്യവും മറിച്ച് ആണെങ്കിൽ " Thumps down" ആം ഗ്യവും കാണിക്കുന്നു. ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗെയിം ആയിരുന്നു ഇത്. മറ്റൊരു ഗെയിം കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കി. ശേഷം കളി ഉപകരണം നൽകി (bowling pin) കൊണ്ട് കളിയുടെ നിയമങ്ങൾ വിശദീകരിക്കുന്നു. ബൗളിംഗ് പിൻ പിറകിലേക്ക് പാസ്സ് ചെയ്തു കൊടുത്ത് അവസാനത്തെ ആൾ ബൗളിംഗ് പിന്നുമായി മുൻപിൽ എത്തുമ്പോൾ കളി അവസാനിക്കുന്നു.
വ്യായാമങ്ങൾ
കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അധ്യാപിക ലളിതമായ വ്യായാമങ്ങൾ കാണിക്കുന്നു. അധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ കൈകൾ വട്ടത്തിൽ കറക്കുന്നു, ചാടുന്നു, ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിടുന്നു, കാൽപാദം മുട്ട് വളയ്ക്കാതെ തൊടുന്നു... മുതലായ വ്യായാമങ്ങൾ ചെയ്തു.
സുംബ ഡാൻസ്
കുട്ടികളെ ഗ്രൗണ്ടിൽ വരിയായി നിർത്തി. അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. Zumba യുടെ സ്റ്റെപ്പുകൾ പഠിച്ച് പരിശീലനം ലഭിച്ച കുട്ടികൾ എല്ലാവർക്കും മുൻപിൽ അവതരിപ്പിക്കുകയും അത് കണ്ട് മറ്റു കുട്ടികൾ ഏറ്റു കളിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരേ താളത്തിൽ ഒരേ വേഗത്തിൽ ഒരേ മനസ്സോടെ പങ്കാളികളായ ഈ പ്രവർത്തനം കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയായി.
ആരോഗ്യപ്രതിജ്ഞ
കുട്ടികളെ കൊണ്ട് ലളിതമായ ആരോഗ്യപ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു.
ആരോഗ്യ വ്യായാമ കായിക ക്ഷമത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടികൾക്ക് കിട്ടിയ അറിവുകൾ വീട്ടിലുള്ളവർക്കും ചുറ്റുപാടും ഉള്ളവർക്കും പകർന്നു നൽകണം എന്ന സന്ദേശവുമായി ആണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.
ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം
സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സംവാദം നടന്നു. പോസ്റ്റർ നിർമ്മാണം, കഥാരചന എന്നിവയിൽ മത്സരങ്ങൾ നടത്തി.

- ഭക്ഷണം കഴിക്കുമ്പോൾ ടെലിവിഷൻ. മൊബൈൽ തുടങ്ങിയവ കാണുന്ന ശീലം
- ഒരു ദിവസം എത്ര സമയം ഇത് ഉപയോഗിക്കുന്നു
- ഡിജിറ്റൽ ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ്
- സാമൂഹ്യ മാധ്യമത്തിൽ സ്വന്തം അക്കൗണ്ട് തുറക്കാനുള്ള മിനിമം പ്രായം
- ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം
ജൂൺ 11- പൊതു മുതൽ സംരക്ഷണം
പൊതുമുതൽ സംരക്ഷണവുമായി ബന്ധപ്പെട്ട് എന്താണ് പൊതുസ്വത്ത് റോഡുകൾ പാർക്കുകൾ ടോയ്ലറ്റുകൾ കുടിവെള്ളം സ്കൂൾ ഫർണിച്ചറുകൾ പുസ്തകങ്ങൾ ലൈബ്രറി തണൽ മരങ്ങൾ എന്നിവ എല്ലാം പൊതു സ്വത്തിൽ ഉൾപ്പെടുന്നവയാണെന്നും അവ നശിപ്പിക്കുന്ന പ്രവർത്തികളിൽ കുട്ടികൾ ഏർപ്പെടരുത് എന്നും അധ്യാപിക കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
ജൂൺ 12 – പരസ്പര സഹകരണത്തിന്റെ പ്രാധാന്യം, വൈകാരിക നിയന്ത്രണമില്ലായ
ജൂൺ 12ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വൈകാരിക നിയന്ത്രണം ഇല്ലായ്മ എന്നതിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി കുട്ടികൾക്ക് സഹപാഠികളുമായി ചേർന്ന് സഹകരിച്ച് പ്രവർത്തിക്കാനുള്ള മനോഭാവം വളർത്തുക ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ എന്തെല്ലാം നേട്ടങ്ങളുണ്ട് എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം ഇതിനായി തിരഞ്ഞെടുത്ത പ്രവർത്തനം പന്ത് പാസിംഗ് ആയിരുന്നു കുട്ടികളെ രണ്ടു കൂട്ടങ്ങൾ ആക്കി അഭിമുഖമായി നിർത്തി ശേഷം ഓരോ കൂട്ടങ്ങൾക്കും ഒരു പന്ത് നൽകി ആദ്യം നിൽക്കുന്നയാൾ അടുത്തയാൾക്ക് പന്ത് കൈമാറണം ഏതു കൂട്ടമാണോ ആദ്യം പന്ത് കൈമാറി അവസാനത്തെ ആൾക്ക് കൈമാറുന്നത് ആ കൂട്ടം വിജയിച്ചതായി പ്രഖ്യാപിക്കും എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളായത് കൂടെയുള്ളവർ ആശയക്കുഴപ്പത്തിൽ പെടാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്
ജൂൺ 13 – പൊതു ക്രോഡീകരണം
-
വാഹനത്തിൽ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട കരുതലുകൾ എന്ന സ്കിറ്റ്
-
സ്കിറ്റ്
-
ട്രാഫിക് ലൈറ്റ് ക്ലാസ്
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.
ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ
വായനാവാരം
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.
പി.എൻ. പണിക്കർ അനുസ്മരണം
ജൂൺ 19 ന് വായനാ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും പി.എൻ. പണിക്കർ അനുസ്മരണവും സാംസ്കാരിക പ്രവർത്തകൻ കാൻഫെഡ് ആർ.പി. പണിക്കർ നിർവഹിച്ചു. പി.എൻ. പണിക്കരുമൊത്തുള്ള നിരവധി അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്ക് വെച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രകാശനവും മറ്റ് അവതരണങ്ങളും നടന്നു. ഗോപുകൃഷ്ണൻ, ആശിഷ് വിനോദ്, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം തുടങ്ങിയവർ സംസാരിച്ചു. അർച്ചന, ജിബി ടി ചാക്കോ, ശിവശങ്കർ ആർ പിള്ള എന്നിവർ വായനാദിനാശംസകൾ നേർന്നു.
പാഠത്തിൽ നിന്ന് വിദ്യാലയത്തിലേക്ക്ം
വായനാ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പാഠപുസ്തകത്തിലെ കവി പരിപാടിയിൽ കവി ക്രിസ്റ്റി ഇലക്കണ്ണൻ പങ്കെടുത്തു. കവിതകൾ ചൊല്ലി. കുട്ടികളുമായുള്ള അഭിമുഖവും നടന്നു. മുതുവാൻ ഗ്രോതഭാഷയിൽ എഴുതിയ 'നെ്ഞ്ച്" (നഞ്ച്) എന്ന കവിത നാലാം ക്ലാസിലെ മലയാള പാഠാവലിയിലാണ് ഉള്ളത്. വാമൊഴിയായ മുതുവാൻ ഗോത്രഭാഷയ്ക്ക് പ്രത്യേക ലിപിയില്ല. തമിഴുമായി ധാരാളം സാമ്യമുണ്ട്. ആദ്യമായാണ് മുതുവാൻ ഗോത്രഭാഷയിലെ കവിത പാഠപുസ്തകത്തിൽ ഇടം നേടുന്നത്. തോട്ടിൽ നഞ്ച് കലക്കി മീൻപിടിക്കുന്നതിന്റെ പാരിസ്ഥിതികാഘാതമാണ് കവിതയുടെ ഇതിവൃത്തം. പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥിയാണ് അടിമാലി കുറത്തിക്കുടി ആദിവാസി ഊരിലെ ക്രിസ്റ്റി ഇലക്കണ്ണൻ. സുകുമാരൻ ചാലിഗദ്ധ എഡിറ്റ് ചെയ്ത ഗോത്രകവിത എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ക്രിസ്റ്റിയുടെ രചന വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്. മുതുവാൻ ഗോത്രഭാഷയിലെ കവിതയ്ക്കൊപ്പം മലയാളത്തിലുള്ള തർജ്ജമയും ചേർത്തിട്ടുണ്ട്.
മൂന്നാം ക്ലാസ് മുതൽ കവിത എഴുതി തുടങ്ങിയ ക്രിസ്റ്റിയുടെ രചനകളിലേറെയും ചൂഷണത്തിനും പരിസ്ഥിതി നശീകരണത്തിനുമെതിരെയുള്ളവയാണ്. ഇരുട്ടും മിന്നാമിനുങ്ങും ഇതിവൃത്തമായ സ്ട്രീറ്റ് ലൈറ്റ്, കറുപ്പ്, അമ്മ തുടങ്ങിയവ പ്രധാന കവിതകളാണ്. അഞ്ചോളം കവിതകൾ മുതുവാൻ ഭാഷയിലെഴുതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ പി.ജി പ്രോഗ്രാമായി മലയാള സാഹിത്യവും ക്രിസ്റ്റി പഠിക്കുന്നുണ്ട്. ഇലക്കണ്ണൻ- പത്മ ദമ്പതികളുടെ മകനാണ്.
ക്രിസ്റ്റി ഇലക്കണ്ണൻ അവതരിപ്പിച്ച കവിത
'നെ്ഞ്ച്'
(മുതുവാൻ ഗോത്ര ഭാഷയിൽ)
തോട്ടില്
നെ്ഞ്ച് കലക്കിയാര്
ആദ്യം
കെല്ലാമുട്ടി ചത്ത്‌പൊങ്ങിയ്ത്
പിന്നാരാൻ, വെട്ട്വാൻ, പള്ള്ത്ത്, വാള,
മുശി, കോല, മുത്ക്ക്ല, മുള്ളിയൊക്ക
ചത്ത് പൊങ്ങിയ്ത് ഒക്കെ കെയിഞ്ഞ്പ്പ്നാ
തോടും
ചത്ത്‌പൊങ്ങിയ്ത്
മീനില്ലാണ്ട്
തോട്മാത്രമേണ
സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം ക്രിസ്റ്റിക്ക് വിദ്യാലയത്തിന്റെ ഉപഹാരം നൽകി. എസ്.ആർ.ജി. കൺവീനർ ബിന്ദു, മിനി. ജെ, അർച്ചന അശോക്, വൃന്ദ ബി.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ചിത്രശാല
-
കവി സംസാരിക്കുന്നു
-
കവിയുമായി അഭിമുഖം
-
കവിയുമായി അഭിമുഖം
-
കവിയുമായി അഭിമുഖം
-
കൈരളി ചാനലിൽ
-
വായനാക്വിസ്
-
ഹെഡ്‍മാസ്റ്റർ ഉപഹാരം നൽകുന്നു
-
കവിതാവതരണം
-
മനോരമ
-
മാധ്യമം
-
ദേശാഭിമാനി
-
മാതൃഭൂമി
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
സ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധദിന സന്ദേശം കുട്ടികൾക്കായി ജിബി ടീച്ചർ വായിച്ചു. ആദിത്യൻ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഷിഷ് വിനോദ്, സൂരജ്, രോഹിത്ത് എം. പിള്ള തുടങ്ങിയ വിദ്യാർത്ഥികൾ ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള പ്രസംഗങ്ങൾ നടത്തി. അദ്വൈത് അവതരിപ്പിച്ച കവിത ആകർഷകമായി. സ്കൂൾ ടീം അവതരിപ്പിച്ച യോഗ നൃത്തം, ബിന്ദു ടീച്ചറിന്റെ നേതൃത്വത്തിൽ റംസിയ , ശിവാനി, രുദ്ര രഞ്ജിത്ത്, നിധി ശങ്കർ, ആരാധ്യ തമ്പി, ജുവൽ, സ്നേഹ, അഭിജിത എന്നിവർ ലഘുനാടകം അവതരിപ്പിച്ചു. സ്കൂൾ ടീം അവതരിപ്പിച്ച ആക്ഷൻ ഡാൻസോടെ പരിപാടികൾ സമാപിച്ചു.
-
കുറിപ്പ്1
-
കുറിപ്പ്2
പിറ്റിഎ പൊതുയോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും
ഈ വർഷത്തെ ആദ്യ പിറ്റിഎ പൊതുയോഗത്തിന്റെ ഉദ്ഘാടനം വാർഡ് മെംബർ ഡാഡു കോടിയിൽ നിർവഹിച്ചു. ആൻഡേഴ്സൺ എ, പ്രസിഡന്റായും അനില വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. പുതിയ ഉച്ചഭക്ഷണ കമ്മിറ്റി, മദർ പിറ്റിഎ എന്നിവയും തെരഞ്ഞെടുത്തു.
ഷുഗർ ബോർഡ്
കുട്ടികളിലെ പ്രമേഹം പ്രതിരോധിക്കാൻ വിദ്യാഭ്യാസവകുപ്പിന്റെ പ്രത്യേക പദ്ധതിയാണ് ഷുഗർ ബോർഡ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ മധുരപദാർത്ഥഉപയോഗം കുറയ്ക്കാൻ ആലോചിച്ചിരുന്നു. . ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു . അതിമധുര വസ്തുക്കളുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ഇതിൽ കൃത്യമായ അറിയിപ്പുകൾ നൽകാനും നിർദേശിച്ചു.
-
ഷുഗർ ബോർഡ്
-
ഷുഗർ ബോർഡ് കൈമാറുന്നു
സ്കൂൾ പരിസരങ്ങളിൽ ലഭിക്കുന്ന ശീതളപാനീയങ്ങൾ, മധുരഭക്ഷണങ്ങൾ, ജങ്ക് ഫുഡ് എന്നിവയും പിൽക്കാല പ്രമേഹത്തിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. കുട്ടികളിൽ അമിതവണ്ണം, ദന്തരോഗങ്ങൾ, ഉപാപചയ വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനും അതിമധുരത്തിന്റെ ഉപയോഗം കാരണമാകുന്നുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിരുന്നു. അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പും ബോധവത്കരണവും നൽകുകയാണ് ഷുഗർ ബോർഡുകളിലൂടെ ചെയ്യുക. സ്‌കൂൾ അടുക്കള, ക്ലാസ് മുറി, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിച്ചു. ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ എന്നിവയും നടത്തി.
സ്കൂൾ സുരക്ഷാ സമിതി

30/06/2025 പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ സ്കൂൾ സുരക്ഷാ സമിതി യോഗം ചേരുകയും കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു എഎസ് ഐ ശ്രീ രാജേഷ് കുമാർ ശ്രീമതി ലതിക ജെ എച്ച് ഐ ശ്രീ രാജേഷ് വാർഡ് മെമ്പർ ശ്രീ ജോയ് ജെ എസ് എം സി ചെയർമാൻ ആൻഡേഴ്സൺ അധ്യാപികമാരായ ശ്രീമതി മിനി ശ്രീമതി ജിബി ടി ചാക്കോ ശ്രീമതി ബിന്ദു എസ് വിദ്യാർഥികളുടെ പ്രതിനിധികളായി നാലാം ക്ലാസിലെ ജുവൽ മരിയ ജോഷി ഗോപു കൃഷ്ണൻ എന്നിവരെ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. വിദ്യാലയത്തിൽ നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് തീരുമാനങ്ങൾ എടുത്തു. ക്ലാസ് പിടിഎ കൂടുന്നതോടൊപ്പം ഘട്ടം ഘട്ടമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. സിഗ്നൽ ബോർഡ് വയ്ക്കുന്നതിനായി പിഡബ്ല്യുഡി ഓഫീസിൽ കത്ത് കൊടുക്കാൻ തീരുമാനിച്ചു. 2/07/2025 ബുധനാഴ്ച ആരോഗ്യവകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാം എന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
- ഫയർ എകസ്റ്റിൻഗ്യുഷർ റീഫിൽ ചെയ്യാൻ തീരുമാനിച്ചു
- അടുക്കളയിലെ ഗ്യാസ് പുറത്തു പുറത്തുവയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനെ അറിയിക്കാൻ തീരുമാനിച്ചു
- ഒറ്റയ്ക്ക് നടന്നു പോകുന്ന കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തണമെന്ന് പോലീസ് ഓഫീസർ അറിയിച്ചു
- അടിയന്തിര ഫോൺ നമ്പർ കുട്ടികൾ കാണുന്ന രീതിയിൽ പതിക്കാൻ തീരുമാനിച്ചു
- റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിക്കാൻ പഞ്ചായത്തിന് നിവേദനം നൽകാൻ തീരുമാനിച്ചു
റാബിസ് ക്ലാസ്
പേ വിഷബാധ അഥവാ റാബിസ് തൃക്കരുവ ഹെൽത്ത് സെൻററിൽ നിന്നും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ രാജേഷിന്റെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർത്ഥികൾ കുട്ടികൾക്ക് ക്ലാസ് എടുത്തു ഇന്നത്തെ സാഹചര്യത്തിൽ പേവിഷബാധ അഥവാ റാബിസ് ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുന്നതിനാൽ ഈ ക്ലാസ്സിന്റെ പ്രാധാന്യം വളരെ വലുതായിരുന്നു വീട്ടിൽ ഒമിനിച്ചു വളർത്തുന്ന പട്ടി പൂച്ച എന്നിവയ്ക്ക് കൃത്യമായ ഇടവേളകളിൽ കുത്തിവയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിത്തന്നു. വീട്ടിൽ വളർത്തുന്നതോ മറ്റു മൃഗങ്ങളിൽ നിന്നോ കുഞ്ഞുങ്ങളിൽ നിന്നു കടി മാന്തൽ ചെറിയ പോറൽ എന്നിവ ഉണ്ടായാൽ പ്രഥമ ശുശ്രൂഷ ഉടനടി ചെയ്യുകയും പ്രതിരോധ കുത്തിവയ്പുകൾ കൃത്യസമയത്ത് മുഴുവൻ ഡോസുകളും എടുക്കേണ്ടതും വാക്സിനേഷൻ കാർഡ് സൂക്ഷിച്ച് വയ്ക്കേണ്ടതും ആണെന്ന് പറഞ്ഞുതന്നു. കടിയോ മാന്തലോ പോറലോ ടൻ തന്നെയാണ് പൈപ്പ് തുറന്ന് ആ ഭാഗം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ഉടൻതന്നെ ആശുപത്രിയിൽ പോകേണ്ടതുമാണ് ഇങ്ങനെ സംഭവിച്ചാൽ ആ വിവരം മറച്ചു വയ്ക്കാതെ രക്ഷിതാക്കളെയോ അധ്യാപകരെ അറിയിക്കാൻ മടി കാണിക്കരുതെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിച്ചു
പാഴ് പുതുക്കം അപ്‍സൈക്കിൾ ഫെസ്റ്റിവൽ
2/07/2025 ന് സ്കൂളിൽ ഹരിത വിദ്യാലയത്തിന്റെ ഭാഗമായി പാഴ്‌പുതുക്കം അപ് സൈക്കിൾ ഫെസ്റ്റിവൽ സംഘടിപ്പിച്ചു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ പാഴ്സ്തുക്കൾ ഉപയോഗിച്ച് പുതുമയാർന്ന ഉൽപ്പന്നങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു പഠനപ്രവർത്തനത്തിന് അനുയോജ്യമായതും സമൂഹത്തിന് പ്രയോജനപ്രദവുമായ കരകൗശല വസ്തുക്കൾ രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികൾ തയ്യാറാക്കിയത് രക്ഷിതാക്കളുടെയും കുട്ടികളുടെയും സർഗാത്മക കഴിവുകളുടെ പ്രദർശനം കൂടിയായിരുന്നു ഇത്
-
അപ് സൈക്കിൾ ഫെസ്റ്റിവൽ
-
പ്രദർശനം
-
പ്രദർശനം
-
പ്രദർശനം
അലിഫ് ടെസ്റ്റ്
3.7.2025 വ്യാഴാഴ്ച സ് കൂൾ തലത്തിൽ നടത്തിയ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ് മത്സരത്തിൽ ആയിഷ . എ 3.B ഷഹാനാസ്. എസ് 3 A റംസിയ ഫാത്തിമ 3 B എന്നിവർ 1, 2, 3 സ്ഥാനത്തിന് അർഹരായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. ഉപ ജില്ലാ മത്സരത്തിൽ അയിഷ എ ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
പിറ്റഎ പ്രസിഡന്റ് ആൻഡേഴ്സൺ കൊല്ലം ഉപ ജില്ല ഓഫീസർ ആന്റണി പീറ്ററിനു നൽകി അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രമാണം:41409-KLM-AMP2025.pdf പ്രകാശനം ചെയ്തു.
-
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
-
അക്കാദമിക് മാസ്റ്റർ പ്ലാൻ കവർ
അന്തർ ദേശീയ ചക്ക ദിനം
ചക്ക ഡേ! അമ്മമാർ ഒറ്റക്കെട്ട് : സ്കൂൾ വളപ്പിലെ ചക്കഫലങ്ങൾ കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തിയ ഉച്ചഭക്ഷണം
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അന്തർദേശീയ ചക്ക ദിനാഘോഷത്തിനാണ് അമ്മമാർ ഒറ്റക്കെട്ടായി പിന്തുണയുമായി എത്തിയത്. സ്കൂൾ ഉച്ച ഭക്ഷണ കമ്മിറ്റിയുടെയും രക്ഷകർതൃ സമിതിയുടെയും തൃത്വത്തിലായിരുന്നു ചക്ക ദിനാഘോഷം. രാവിലെ തന്നെ സ്കൂളിലെത്തിയ പതിനഞ്ചോളം അമ്മമാർ ചക്കകൾ അരിഞ്ഞു വിവിധ വിഭവങ്ങളൊരുക്കാൻ കൂടിയത്. ചക്ക കറിയോടൊപ്പം പൂർവ്വ വിദ്യാർത്ഥികളുടെ വക മീൻ കറിയുമുണ്ടായിരുന്നു. ഇടിചക്കത്തോരൻ, കൊത്തു ചക്കത്തോരൻ, ചക്ക എരിശ്ശേരി, ചക്ക മുറുക്ക്, ചക്ക ഉപ്പേരി,, ചക്ക അട, ചക്ക ബജി, ചക്ക ചമ്മന്തി ചക്ക അപ്പം, ചക്ക ജ്യൂസ്, ചക്ക പായസം, എന്നിങ്ങനെ ഇരുപത്തഞ്ചോളം ചക്ക വിഭവങ്ങളാണ് കുട്ടികൾ പ്രദർശിപ്പിച്ചത്. സ്കൂൾ വളപ്പിൽ തന്നെയുണ്ടായിരുന്ന പത്തോളം ചക്കകളാണു ചക്ക സദ്യക്കായി തയ്യാറാക്കിയത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കൂ, ആരോഗ്യകരമായി ജീവിക്കൂ എന്ന വിഷയത്തിൽ പ്രപഞ്ച ഗ്രീൻ മാർട്ട് ഡയറക്ടർ ഷാജി ജി.ആർ ഭക്ഷണ രീതികളെക്കുറിച്ചും ആരോഗ്യ പരിപാലനത്തെക്കുറിച്ചും ക്ലാസെടുത്തു. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ ഡാഡു കോടിയിൽ, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, നൂൺ മീൽ ഓഫീസർ ചന്ദ്രലേഖ വി.ജി, പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ. എ, സ്കൂൾ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ എന്നിവർ സംസാരിച്ചു. ജിബി ടി ചാക്കോ, നദീറാ ബീഗം, ബിന്ദു, മിനിമോൾ, അർച്ചന അശോക്, വിനു തുടങ്ങിയവർ നേതൃത്വം നൽകി.
-
മാതൃഭൂമി
-
സുപ്രഭാതം
-
ദേശാഭിമാനി
-
മനോരമ
-
കേരള കൗമുദി
-
ജനയുഗം
-
മാതൃഭൂമി
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
ബഷീർ ദിനം - ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സീനിയർ ടീച്ചർ ശ്രീമതി ജിബി ടി ചാക്കോ ബഷീർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ഒരു സ്കിറ്റിലൂടെ പുനരാവിഷ്കരിച്ചു. വൈക്കം മുഹമ്മദ് ബഷീർ ആയി നാലാം ക്ലാസിലെ അയോധ് കൃഷ്ണ വേഷമിട്ടു. ആദ്യം 'മതിലുകൾ 'ആണ് അവതരിപ്പിച്ചത്. ഇതിൽ ബഷീർ ആയി നാലാം ക്ലാസിലെ സൂരജും നാരായണിയായി മൂന്നാം ക്ലാസിലെ ശ്രദ്ധയും വേഷമിട്ടു. തുടർന്ന് 'പൂവൻ പഴം' എന്ന കഥയിലെ അബ്ദുൽ ഖാദറും, ജമീല ബീവിയുമായി നാലാം ക്ലാസിലെ അമിതേഷ് എസ് പിള്ളയും ശിവദയും വേഷമിട്ടു. ശേഷം ബാല്യകാലസഖിയിലെ മജീദും സുഹറയും ആയി മൂന്നാം ക്ലാസിലെ സെഹിയോനും രുദ്രാ രഞ്ജിത്തും വേഷമിട്ടു. 'പ്രേമലേഖന'ത്തിലെ സാറാമ്മ എന്ന കഥാപാത്രത്തെ മൂന്നാം ക്ലാസിലെ ശിവാനി അവതരിപ്പിച്ചു.' മുച്ചീട്ടു കളിക്കാരന്റെ മകൾ' സൈനബയായി വേഷമിട്ടത് മൂന്നാം ക്ലാസിലെ ജോഷിക ആയിരുന്നു. അതിനുശേഷം രംഗത്തെത്തിയത് 'ആനവാരിരാമൻ നായരായി' മൂന്നാം ക്ലാസിൽ നിന്നും അഭി ദേവും, 'പൊൻ കുരിശ് തോമ'യായി മൂന്നാം ക്ലാസിലെ മേഘനാദും, 'എട്ടുകാലി മമ്മൂഞ്ഞായി' മൂന്നാം ക്ലാസിലെ ദേവജിത്തും വേഷമിട്ടു.' ഒറ്റക്കണ്ണൻ പോക്കർ ആയത് മൂന്നാം ക്ലാസിലെ ധ്യാൻ ഷാജിയാണ്. പാത്തുമ്മയായി മൂന്നാം ക്ലാസിലെ റംസിയ ഫാത്തിമയും, വേഷമിട്ടു. ബഷീർ മലയാളസാഹിത്യത്തിന് നൽകിയ ഈ കഥാപാത്രങ്ങളെ ഒരു സ്കിറ്റിലൂടെ പുനരാവിഷ്കരിച്ചു. ശേഷം ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ പുസ്തകം പരിചയപ്പെടുകയും വായിക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ തന്നെ ബഷീർ ദിനം ആഘോഷിക്കാൻ സാധിച്ചു.
കഥക് ശിൽപ്പശാലയും നൃത്താവതരണവും
കഥയറിയാതെ ആട്ടം കാണാതിരിക്കാൻ കഥക് എന്താണെന്നും എങ്ങനെയാണെന്നും കുട്ടികളെ പഠിപ്പിക്കുകയാണ് പ്രസിദ്ധ കഥക് നർത്തകി സംഗീത ദസ്‍തിധർ. പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സാംസ്കാരിക വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന സ്പിൿമാകെ പരിപാടിയുടെ ഭാഗമായാണ് പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ കഥക് ശിൽപ്പശാലയും നൃത്താവതരണവും നടന്നത്. നാലാം ക്ലാസിലെ പരിസരപഠന പാഠപുസ്തകത്തിൽ കണ്ട കഥക് നൃത്തം കൺമുന്നിൽ അവതരിപ്പിക്കപ്പെട്ടത് കുട്ടികൾക്കും അധ്യാപകർക്കും രക്ഷകർത്താക്കൾക്കും നവ്യാനുഭവമായി. കഥ എന്ന വാക്കിൽ നിന്നാണ് കഥക് എന്ന പേര് ഉരുത്തിരിഞ്ഞത്. ശ്രീകൃഷ്ണകഥകളാണ് കഥക് നർത്തകർ അവതരിപ്പിച്ചിരുന്നത്. രാധയുടേയും കൃഷ്ണന്റേയും ലീലകൾ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകൾ ഉൾക്കൊള്ളിച്ച നാടോടിനൃത്തവും സംയോജിപ്പിക്കപ്പെട്ടാണ് ഈ നൃത്തരൂപം രൂപം കൊണ്ടത്.
ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. “ആമദ്”(വന്ദനം) എന്ന ചടങ്ങോടെയാണ് വേദിയിൽ നർത്തകർ പ്രവേശിക്കുന്നത്. ഓരോ കാലിലും ഒരു കിലോയിലധികം ഭാരമുള്ള നൂറ്റിപ്പത്ത് ചിലങ്കകൾ ഉറപ്പുള്ള ചരടിൽ കോർത്തുകെട്ടുകയാണ് ചെയ്യാറ്.
ദൂരദർശൻ ഗ്രേഡഡ് ആർടിസ്റ്റും സിസിആർടി സ്കോളർഷിപ്പ് വിജയിയുമാണ് സംഗീത. പത്മഭൂഷൺ പണ്ഡിറ്റ് ബിർജു മഹാരാജിന്റെ മൂത്ത മകൻ പണ്ഡിറ്റ് ജയ്കിഷൻ മഹാരാജിന്റെ ശിഷ്യയാണ് ലഖ്നോ ഖരാനയിലെ സംഗീത ദസ്‍തിധർ. ബനാറസ് സർവകലാശാലയിൽ നിന്ന് കഥകിൽ എം.എ ബിരുദം നേടിയിട്ടുണ്ട്.താജ് മഹോത്സവം, ഡൽഹി കഥക് മഹോത്സവം, കഥക് അഞ്ജലി തുടങ്ങി നിരവധി കഥക് നൃത്തോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ കലാകാരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പിറ്റിഎ പ്രസിഡന്റ് ആൻഡേഴ്സൺ വിദ്യാലയത്തിന്റെ ഉപഹാരം നൽകി. സ്കൂൾ ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, സ്പിക്മാകെ സ്റ്റേറ്റ് കോർഡിനേറ്റർ ഉണ്ണി മലപ്പുറം, സ്റ്റാഫ് സെക്രട്ടറി മിനി ജെ എന്നിവർ സംസാരിച്ചു. കഥക് എന്ന പാരമ്പര്യ നൃത്ത രൂപത്തെ കൂടുതൾ ഉൾകാഴ്‌ചയോടെ ആസ്വദിക്കാൻ കുട്ടികൾക്ക് കരുത്തു പകരുന്നതായിരുന്നു ശിൽപ്പശാലയും നൃത്താവതരണവും.
-
മാധ്യമം
-
മാതൃഭൂമി
-
മാധ്യമം
-
ദേശാഭിമാനി
-
മനോരമ
ജൂലൈ 21 ചാന്ദ്രദിനാഘോഷം

പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ ചാന്ദ്ര ദിനാഘോഷങ്ങൾ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉത്ഘാടനം ചെയ്തു. അസ്ട്രോ ഫോട്ടോഗ്രാഫറും ഗവേഷകനുമായ ശാസ്ത്ര പ്രചാരകൻ ശരത് പ്രഭുവിന്റെ ക്ലാസ്സ് കുട്ടികളെ അൽഭുത ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെയും ചന്ദ്രൻറെ വൃദ്ധിക്ഷയങ്ങളുടെും വീഡിയോ പ്രദർശനവും നടന്നു. ബഹിരാകാശ യാത്രകൾക്കും ചാന്ദ്രയാത്രകൾക്കും റോക്കറ്റുകൾ ഉപയോഗിക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു.
കേരള സർക്കാരിൻറെ വിദ്യാഭ്യാസ ചാനൽ ആയ വിക്ടേഴ്സിൽ ജ്യോതിശാസ്ത്ര ക്ലാസുകൾ നടത്തുന്ന ശരത് പ്രഭുവിന്റെ നേതൃത്വത്തിൽ തുടർന്ന് വാട്ടർ റോക്കറ്റ് നിർമ്മാണ ശിൽപ്പശാല നടന്നു. ശീതള പാനീയങ്ങളുടെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞ് റോക്കറ്റുകൾ നിർമ്മിച്ചു. ജലത്തെ പ്രതിപ്രവർത്തന പിണ്ഡമായി ഉപയോഗിക്കുന്ന ഒരു തരം മാതൃകാ റോക്കറ്റാണ് വാട്ടർ റോക്കറ്റ്. സമ്മർദ്ദമുള്ള വാതകം, സാധാരണയായി കംപ്രസ് ചെയ്ത വായു വഴി വെള്ളം പുറത്തേക്ക് തള്ളപ്പെടുന്നു. എല്ലാ റോക്കറ്റ് എഞ്ചിനുകളെയും പോലെ, ഇത് ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റെ തത്വത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ നിന്നും റോക്കറ്റുകൾ വിക്ഷേപിച്ചത് കുട്ടികൾക്ക് ആനന്ദക്കാഴ്ചയായി. തൃക്കരുവ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ സെലീന ഷാഹുൽ ഉൾ്പ്പെടെയുള്ള പഞ്ചായത്ത് അധികൃതരും രക്ഷകർത്താക്കളും പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. പ്രഥാമാധ്യാപകൻ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ, എസ്.ആർ.ജി. കൺവീനർ ബിന്ദു. എസ് എന്നിവർ സംസാരിച്ചു. അധ്യാപകരായ വൃന്ദ ബി.ആർ, മിനി. ജെ, അർച്ചന അശോക്, മിനി മോൾ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കി വന്ന റോക്കറ്റിന്റെ മോഡലുകളും പോസ്റ്ററുകളുംപ്രദർശിപ്പിച്ചു.
-
ചാന്ദ്രദിനാഘോഷ പരിപാടികളുടെ ഉത്ഘാടനം - ജോയി. വി, വാർഡ് മെംബർ
-
ചാന്ദ്രദിനാഘോഷം
-
ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
-
ചാന്ദ്രദിനാഘോഷം -റോക്കറ്റ് മാതൃകകളുമായി കുട്ടികൾ
-
ശരത് പ്രഭുവിന്റെ ക്ലാസ്
-
ഹെഡ്‍മാസ്റ്റർ
-
ജന്മഭൂമി
-
സ്കൂൾ വാർത്ത
-
മാതൃഭൂമി
