ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42042 (സംവാദം | സംഭാവനകൾ)
42042 (സംവാദം | സംഭാവനകൾ)
വരി 204: വരി 204:
</gallery>
</gallery>


='''ജൂലൈ 21 യോഗ ദിനം'''- 2025=
<gallery mode="packed-overlay" heights="250">
</gallery>തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗ കൊണ്ടു സാധിക്കുമെന്ന് കരുതപ്പെടുന്നു‌. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ദിനവും കൈകൊള്ളേണ്ട ആവശ്യകതൾ വ്യക്തമായി വിവരിച്ചുകൊണ്ട്  ഫ്രാങ്ക്‌ളിൻ സാർ കുട്ടികൾക്ക് സന്ദേശം നൽകുകയും യോഗ അവതരണം നടത്തുകയും ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42042 yogaday05.jpg|
പ്രമാണം:42042 yogaday00.jpg|
പ്രമാണം:42042 yogaday01.jpg|
പ്രമാണം:42042 yogaday04.jpg|
</gallery>
='''ജൂലൈ 23 പ്രഭാത ഭക്ഷണം  വിതരണം"''- 2025=
='''ജൂലൈ 23 പ്രഭാത ഭക്ഷണം  വിതരണം"''- 2025=
<gallery mode="packed-overlay" heights="250">
<gallery mode="packed-overlay" heights="250">

22:39, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 2 - പ്രവേശനോത്സവം- 2025

നെടുമങ്ങാട് ഗേൾസ് ഹയ‍ർ സെക്കൻ്‍ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സി എസ് ശ്രീജ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ പന്തളം ബാലൻ മുഖ്യാതിഥിയായിരുന്നു.പ്രസിഡന്റ് ശ്രീ സാനു മോഹൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ നീതാ നായർ സ്വാഗതം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ, എസ് എം സി വൈസ് ചെയർമാൻ അൻസിൽ, സ്റ്റാഫ് സെക്രട്ടറി സജയകുമാർ, കൺവീനർ കലേഷ് കാർത്തികേയൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് രമണി മുരളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പായസവിതരണവും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും വീഡിയോയെടുത്ത് ഡോക്കുമെന്റേഷൻ ചെയ്തു.

മെയ് 28 -ശില്പശാല- 2025

പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് അധ്യാപകർക്ക് ശാക്തീകരണം നൽകുന്നതിന് വേണ്ടി ഒരു ശില്പശാല സംഘടിപ്പിച്ചു... മാതൃകാ അധ്യാപനം എങ്ങനെയായിരിക്കണം എന്നതിന്റെ വിശദമായ ശില്പശാലയിൽ റിട്ടയേർഡ് യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രൊഫസർ ശ്രീ അച്ചുത് ശങ്കർ എസ് നായർവിഷയം അവതരിപ്പിച്ചു. അധ്യാപകരും പിടിഎ സജീവമായി പങ്കെടുത്തു. എൻപതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു പ്രവർത്തനമായിരുന്നു

ജൂൺ 5 ലോക പരിസ്ഥിതി ദിനം- 2025

      പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്കോ ക്ലബ്ബിലെ കുട്ടികളും യുപി കുട്ടികളും ചേർ ന്ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.  പ്രധാനഅദ്ധ്യാപിക  രമണി മുരളി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രസ്തുത അസംബ്ലിയിൽ   വിദ്യാഭ്യാസ വകുപ്പ് നൽകിയ  പരിസ്ഥിതി ദിന  പ്രതിജ്ഞയും എക്സൈസ് വകുപ്പ് നൽകിയ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിപാടികൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക്കു കൊണ്ടുള്ള മലിനീകരണം അവസാനിപ്പിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനയും പ്രദർശനവും സംഘടിപ്പിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റി നൽകിയ തൈകൾ  എക്കോ ക്ലബിന്റെയും എസ്പിസിയുടെയും നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ഗാന്ധിദർശന്റെ നേതൃത്വത്തിൽ പ്രകൃതിയെ പ്രകൃതി നടത്തം സംഘടിപ്പിച്ചു.ലോക പരിസ്ഥിതി ദിനത്തിൽ ചുറ്റുവട്ടത്തെ മരങ്ങളെ, ചെടികളെകണ്ടറിഞ്ഞ്, തൊട്ടറിഞ്ഞ്, പേരുപറ ഞ്ഞ് ഗാന്ധിദർശൻ കുട്ടികളുടെ പ്രകൃതി നടത്തം ശ്രദ്ദേയമായ ഒരു പ്രോഗ്രാം ആയിരുന്നു.എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയ പരിസരത്ത് നിൽക്കുന്ന വൃക്ഷങ്ങളുടെയും  ചെടികളുടെയും ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി.

ജൂൺ 10 ഡിജിറ്റൽ ഡിസിപ്ലിൻ: awareness ക്ലാസ്സ്‌

സമഗ്ര ഗുണമേന്മ പദ്ധതിയുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡിസിപ്ലിൻ എന്ന വിഷയത്തിൽ പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം ക്ലാസിലെ മറ്റു ക്ലാസുകൾക്ക് അവയർനസ് ക്ലാസുകൾ സംഘടിപ്പിച്ചു. വളരെ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളിൽ നാം പാലിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും അവബോധം നൽകി. പ്രത്യേകം തയ്യാറാക്കി വന്ന പ്രസന്റേഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചത്. കുട്ടികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു... .

ജൂൺ12 SPC ലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷ- 2025

പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് എസ്പിസിയുടെ പ്രാഥമിക തിരഞ്ഞെടുപ്പ് പരീക്ഷയിൽ എട്ടാം ക്ലാസിലെ 166 കുട്ടികൾ പങ്കെടുത്തു. നൂറുകുട്ടികൾ മെയിൻ പരീക്ഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രഥമ അധ്യാപിക ശ്രീമതി രമണി മുരളി ചോദ്യപേപ്പറുകൾ കൊടുത്തു ആരംഭം കുറിച്ചു.

ജൂൺ 19 വായനാദിനം - 2025

ജൂൺ 19 വായനാദിനം സമു ചി ത മായി ആഘോഷിച്ചു. പിടിഎ പ്രസിഡന്റ് ശ്രീസാനു മോഹന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രസിദ്ധ ശ്രീ വെള്ളനാട് രാമചന്ദ്രൻ വായനാദിനത്തിന്റെയും രംഗം സാഹിത്യ വേദി യുടേയും ഉദ്ഘാടനം നിർവഹിച്ചു.

പ്രിൻസിപ്പൽ ശ്രീമതി. നിതാ നായർ സ്വാഗതം ആശംസിച്ച ചടങ്ങിൽ HM ശ്രീമതി രമണി മുരളി , എസ്എം സി ചെയർമാൻ ശ്രീ അൻസിൽ, PTA അംഗം ശ്രീ സുധീർ,സ്റ്റാഫ് സെക്രട്ടറി സ ജയ കുമാർ ആശംസകൾ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭി മുഖ്യത്തിൽ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ നയനമനോഹരമായിരുന്നു. വിദ്യാരം ഗം കലസാഹിത്യ വേദി കൺവീനർ അഞ്ജലി ആനന്ദ് നന്ദി പ്രകാശിപ്പിച്ചു.വായനദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരവും നടത്തി. വായനദിന മരം ഒരുക്കി.

ജൂൺ 19 ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്- 2025

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്. കുട്ടികളുടെ ഭാവിയിലേക്ക് ഉന്മേഷവും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പരിപാടി, വളരെ പ്രധാനപ്പെട്ട ബോധവൽക്കരണ വേദിയായി. ലഹരി വിരുദ്ധ പ്രവർത്തങ്ങളുടെ ഭാഗമായി SPC യുടെ നേതൃത്വത്തിൽ നെടുമങ്ങാട് CI ശ്രീ രാജേഷ് സാർ ക്ലാസ് എടുക്കുന്നു.അദ്ദേഹത്തിൻറെ വിശദവും യാഥാർത്ഥ്യപരവുമായ അവതരണം ആഴത്തിൽ ചിന്തിപ്പിക്കുന്നതായിരുന്നു.


ലഹരിദ്രവ്യങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രബലതയും, സാമൂഹിക പ്രത്യാഘാതങ്ങളും കുട്ടികളിൽ ലഹരിക്ക് ഇരയാകാനുള്ള സാധ്യതകളും മുൻകരുതലുകളും വിശദമായി വിവരിച്ചു.

ജൂൺ 19 - ഗാന്ധി ലൈബ്രറി - 2025

ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഗാന്ധി ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും ഗാന്ധി പുസ്തകങ്ങൾ വായിക്കുകയും ചെയ്തു.....

ജൂൺ 20 വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം - 2025

ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 2022 സാഹിത്യ അക്കാദമി ജോതാവും സ്കൂൾ ഉപദേശക സമിതി അംഗവുമായ ശ്രീ. വി.ഷിനിലാൽ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ സാനു മോഹന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി നീതാ നായർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി രമണി മുരളി ,എസ് എം സി ചെയർമാൻ ശ്രീ അൻസിൽ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി അമ്പിളി, SRG കൺവീനർ ശ്രീ ലാൽ കുമാർ , സ്റ്റാഫ് സെക്രട്ടറി ശ്രീ സജയകുമാർ എന്നിവർ സംസാരിച്ചു......

ജൂൺ 21 മ്യൂസിക് ഡേ- 2025

സമുചിതമായി മ്യൂസിക് ഡേ ആചരിച്ചു. ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ മ്യൂസിക് അദ്ധ്യാപികയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് ഒരുക്കി.ഭിന്നശേഷിക്കാർക്കും പ്രത്യേക പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

ജൂൺ 21 യോഗ ദിനം- 2025

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗ കൊണ്ടു സാധിക്കുമെന്ന് കരുതപ്പെടുന്നു‌. ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ദിനവും കൈകൊള്ളേണ്ട ആവശ്യകതൾ വ്യക്തമായി വിവരിച്ചുകൊണ്ട് ഫ്രാങ്ക്‌ളിൻ സാർ കുട്ടികൾക്ക് സന്ദേശം നൽകുകയും യോഗ അവതരണം നടത്തുകയും ചെയ്തു.

ജൂൺ 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ- 2025

2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 സ്കൂൾ ഐടി ലാബിൽ നടന്നു. 156 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 56 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 20 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ഷീജ എസ് എസ്,ഫരീദാ ബീഗം,ബീന B,ബിന്ദു ജോൺ ,മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ജൂൺ 29 പേവിഷ ബാധയുടെ ബോധവൽക്കരണ ക്ലാസ്സ്‌- 2025

ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉണ്ണി കൃഷ്ണൻ സാർ പേവിഷ ബാധയുടെ ബോധവൽക്കരണ ക്ലാസ്സ്‌, assembly യിൽ നൽകി.

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം- 2025

. ജൂലൈ ബഷീർ ദിനത്തിൽ പ്രത്യേകമായി വിളിച്ചുകൂട്ടി അസംബ്ലിയിൽ ബഷീർ എന്ന പ്രതിഭയെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ പ്രേമലേഖനത്തിന്റെ ദൃശ്യാവിഷ്കാരം വിദ്യാരംഗം കലാസാഹിത്യവേരുടെ ആഭിമുഖ്യത്തിൽ നടത്തി. ക്വിസ് മത്സരവും നടത്തി

ജൂലൈ 6 ഏകദിന കളരി പരിശീലനം- 2025

എസ്പിസി കുട്ടികൾക്കായി ഏകദിനകളരിപരിശീലനം നടത്തി. ഏദൻ മർമ്മ തിരുമ്മൽ കളരി മുക്കോല പരിയാരം ശശികുമാർ പരിശീലനം കൊടുത്തു.

'ജൂലൈ 23 പ്രഭാത ഭക്ഷണം വിതരണം"- 2025

പ്രഭാത ഭക്ഷണവിതരണം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ Smt. വസന്ത കുമാരി ഉദ്ഘാടനം ചെയ്യുന്നു.

ജൂലൈ 21 "ചാന്ദ്രദിനം" 2025

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കത്തിയതിന്റെ ഓർമയ്ക്കായിട്ടാണ് ചാന്ദ്രദിനം ആഘോഷിക്കുന്നത്. 1969 ജൂലൈ 21 ന് അപ്പോളോ 11 ബഹുരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിച്ചു. അപ്പോളോ 11 ആണ് ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ എത്തിച്ചത്. നീൽഅംസ്‌ട്രോങ് ചന്ദ്രനിൽ കാൽ കുത്തിയപ്പോൾ പറഞ്ഞത് "ഇത് മനുഷ്യന്റെ ചെറിയ ഒരു കാല് വെയ്പ് ആണ്, മനുഷ്യരാശിയുടെ വലിയ ഒരു കാല് വയ്പ്പ് ആണ്". ഈ ദിവസത്തിന്റെ സ്മരണർത്ഥം സ്കൂളിലെ കുട്ടികൾ ചാന്ദ്ര ദിനം ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി വിളിച്ചു കൂട്ടുകയും ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സീനിയർ ടീച്ചർ ശ്രീമതി അമ്പിളി കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് ചാന്ദ്രദിന ഗാനം, പ്രസംഗം, റോൾ പ്ലേ, മാഗസിൻ പ്രകാശനം എന്നിവ നടന്നു. യുപിയിലെയും ഹൈസ്കൂളിലെയും കുട്ടികൾ തയ്യാറാക്കിയ മാഗസിനുകൾ പ്രകാശനം ചെയ്തു.

ചാന്ദ്രദിനത്തെ പറ്റി കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ചു. പോസ്റ്ററുകളെല്ലാം ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. മൂൺ ഡേയെ കുറിച്ചുള്ള പ്രസംഗം 9 എ യിലെ ലിജിൻ ജോർജ് ജോൺ നടത്തി. GSLV പ്രൊജക്റ്റ് ഡയറക്ടർ ശ്രീ എൻ പി ഗിരി സാർ നേതൃത്വം നൽകിയ പ്രഭാഷണവും കുട്ടികൾക്ക് ഏറെ പ്രയോജനപ്രദം ആയിരുന്നു. വളരെ ലളിതമായ ഭാഷയിൽ കുട്ടികളുമായി സംവദിച്ചു.ഉച്ചയ്ക്ക് ശേഷം യു പി ഹൈസ്കൂൾ തലങ്ങളിൽ ചാന്ദ്ര ദിന ക്വിസ്സുകൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ് സിലെ കുട്ടികൾ സയൻസ് ക്ലബ്ബ് അംഗങ്ങൾക്ക് ഡോക്കുമെന്ററി പ്രകാശനം നടത്തി.