ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sukaniatv (സംവാദം | സംഭാവനകൾ)
Sukaniatv (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ==
സ്‌കൂളിൽ പ്രവർത്തിച്ച് വരുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 20 ന് ചിത്ര കലാ അധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ നിർവഹിച്ചു. മനോഹരമായ ഒരു ചിത്രം വരച്ചു കൊണ്ട് മനോജ് മാസ്റ്റർ പരിപാടി കൂടുതൽ ആകർഷണീയമാക്കി .
സ്‌കൂളിൽ പ്രവർത്തിച്ച് വരുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 20 ന് ചിത്ര കലാ അധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ നിർവഹിച്ചു. മനോഹരമായ ഒരു ചിത്രം വരച്ചു കൊണ്ട് മനോജ് മാസ്റ്റർ പരിപാടി കൂടുതൽ ആകർഷണീയമാക്കി .
== ലോകലഹരിവിരുദ്ധദിനം ==

19:30, 22 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പ്രവേശനോത്സവം

ആഹ്ളാദത്തോടെ തിരികെ സ്‌കൂളിലേക്ക്....

ആലിപ്പറമ്പ ജി എച് എസ് എസ് പ്രവേശനോത്സവം 2025 ജൂൺ 2 നു സംഘടിപ്പിക്കപ്പെട്ടു.പുത്തൻ ശുഭ പ്രതീക്ഷകളുമായി സ്കൂളിന്റെ അക്ഷരമുറ്റത്തേക്ക് അറിവിന്റെ അമൃത് നുകരുവാൻ വിദ്യാർത്ഥികൾ എത്തിച്ചേർന്നപ്പോൾ അവരെ സ്വീകരിക്കുവാനായി വർണ്ണങ്ങളാൽ അനുഗ്രഹമായി സ്കൂൾ അങ്കണവും ഒരുങ്ങി. ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് സിന്ധു പി കുട്ടികളോട് സംസാരിക്കുകയും സമ്മാന ദാനം നടത്തുകയും ചെയ്തു സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ്,ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.യോഗത്തെ തുടർന്ന് കുട്ടികളുടെ കലാ പ്രകടനങ്ങളോടൊപ്പം, SSLC full A+ നേടിയ കുട്ടികൾക്കും പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികൾക്കും LSS,USS, സ്കോളർഷിപ്പ് നേടിയ കുട്ടികൾക്കുമുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

ജി എച് എസ് എസ് ആലിപ്പറമ്പിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂൺ 5നു സ്പെഷ്യൽ അസംബ്ലി നടന്നു . പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു .ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നട്ടു .അന്നേ ദിവസം അധ്യാപകരും അനധ്യാപകരും പങ്കെടുത്ത മീറ്റിംഗിൽ ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ജിഷ പി ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി .പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം എന്ന പരിപാടി കുട്ടികൾ ചെയ്തു .ഇതിന്റെ ഭാഗമായി ക്യാമ്പസിൽ കുട്ടികൾ വൃക്ഷ തൈകൾ നട്ടു .പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി അന്നേ ദിവസം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ജി എച് എസ് എസ് ആലിപ്പറമ്പിൽ ജൂൺ 12 നു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .കബീർ സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ജിഷ ടീച്ചർ ഉദഘാടനവും നടത്തി .പെരിന്തൽമണ്ണ excise preventive officer ശ്രീ സുനിൽ കുമാർ സർ വിഷയാവതരണം നടത്തി .ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി . Civil excise officer ശ്രീ അബ്ദുൽ ബാസിത് സർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്‌കൂളിൽ പ്രവർത്തിച്ച് വരുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 20 ന് ചിത്ര കലാ അധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ നിർവഹിച്ചു. മനോഹരമായ ഒരു ചിത്രം വരച്ചു കൊണ്ട് മനോജ് മാസ്റ്റർ പരിപാടി കൂടുതൽ ആകർഷണീയമാക്കി .

ലോകലഹരിവിരുദ്ധദിനം