"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് == | ||
കുഴിപ്പുറം ജി.എം.എൽ.പി. സ്കൂളിൽ മാതൃകാപരമായ ഇ-വോട്ടിംഗ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്: ജനാധിപത്യപാഠങ്ങൾ ഉൾക്കൊണ്ട് വിദ്യാർത്ഥികൾ | |||
കുഴിപ്പുറം: ഒരു യഥാർത്ഥ പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും അതേപടി പകർത്തി, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തി. ജനാധിപത്യ പ്രക്രിയയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. | |||
സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചറുടെ നേതൃത്വത്തിൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകയിൽ, വിജ്ഞാപനം പുറപ്പെടുവിക്കൽ, വോട്ടർപട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രികാ സമർപ്പണം, പെരുമാറ്റച്ചട്ടം നടപ്പാക്കൽ, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, വിദ്യാർത്ഥികൾക്ക് വോട്ടേഴ്സ് ഐ.ഡി. നൽകൽ, തിരഞ്ഞെടുപ്പ് പ്രചാരണം, പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കൽ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ എന്നിവരെ നിയോഗിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രം ഒരുക്കൽ എന്നിങ്ങനെയുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചു. | |||
ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം | |||
പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് EVM-ന്റെയും കൺട്രോൾ യൂണിറ്റിന്റെയും മാതൃകകൾ ഒരുക്കിയാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടത്തിയത്. ബാലറ്റ് പേപ്പറുകൾ പൂർണ്ണമായും ഒഴിവാക്കി ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഈ തിരഞ്ഞെടുപ്പ്, ഭാവിയിൽ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വരുന്ന പൊതു തിരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച നൽകി. | |||
ആവേശം നിറഞ്ഞ പോളിംഗ് | |||
പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് സമാനമായ ആവേശത്തോടെയാണ് സ്കൂളിലെ തിരഞ്ഞെടുപ്പ് നടന്നത്. 9 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കുട്ടി പോലീസ് വോളന്റിയർമാർ ഓരോ വോട്ടറെയും പോളിംഗ് ബൂത്തിനകത്തേക്ക് കടത്തിവിട്ടത്. ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും സജ്ജരായിരുന്നു. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടർ പട്ടികയിൽ ഒത്തുനോക്കിയ ശേഷം വോട്ടറുടെ വിരലിൽ മഷി പുരട്ടി. തുടർന്ന്, EVM-ൽ സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബട്ടണിൽ വിരലമർത്തുമ്പോൾ കേൾക്കുന്ന ബീപ് ശബ്ദം വോട്ട് രേഖപ്പെടുത്തിയതിൻ്റെ സ്ഥിരീകരണമായി. | |||
തിരഞ്ഞെടുപ്പ് ഫലവും സത്യപ്രതിജ്ഞയും | |||
തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികൾക്ക് ജനാധിപത്യ രീതികൾ അടുത്തറിയാൻ സഹായിച്ചുവെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ അഭിപ്രായപ്പെട്ടു. 30% വോട്ട് നേടി ആയിഷ അംന കെ സ്കൂൾ ലീഡറായും, 27% വോട്ട് നേടി മിദ്‌ലാജ് ഇ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഫലപ്രഖ്യാപനത്തിനുശേഷം വിജയികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കുട്ടികളുടെ ആഹ്ലാദപ്രകടനം സ്കൂൾ അങ്കണത്തിൽ ആവേശം നിറച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡറെയും ഡെപ്യൂട്ടി ലീഡറെയും സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ ഹാരാർപ്പണം നടത്തി അഭിനന്ദിച്ചു. | |||