"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ലോക ജനസംഖ്യാ ദിനാചരണം |
|||
| വരി 227: | വരി 227: | ||
പ്രമാണം:26059-Anti rabies awareness2.jpeg | പ്രമാണം:26059-Anti rabies awareness2.jpeg | ||
</gallery> | </gallery> | ||
==വായന മാസാചരണം - റിപ്പോർട്ട്== | |||
ജൂൺ 19 മുതൽ ജൂലൈ 16 വരെ വായനയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അസംബ്ലിയിൽ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഗ്രന്ഥങ്ങൾ വായിച്ചു.ക്ലാസ് തല ത്തിലും സ്കൂൾ തലത്തിലും വായനദിന ക്വിസ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു.യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ വായന മത്സരം സംഘടിപ്പിച്ചു. അധ്യാപകരായ ശ്രീ ആൻസൻ, ശ്രേണി എന്നിവരുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. | |||
5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തക വിതരണം നടത്തി. പത്രവായനയെ പ്രോത്സാഹിപ്പിച്ചു. ഓരോ വിദ്യാർത്ഥിയും ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ കൊണ്ടു വന്ന് റീഡിങ് കോർണറുകൾ ഒരുക്കി. മിനിസ്റ്റേജിനുമുന്നിൽ പുസ്തക ശേഖരം ഒരുക്കുകയും വിദ്യാർത്ഥികൾക്ക് വായിക്കുന്നതിനുള്ള അവസരം ഒരുക്കുകയും ചെയ്തു. | |||
കുട്ടികളുടെ വീടുകളിൽ ചെറിയ ലൈബ്രറി സജ്ജമാക്കി സമീപത്തുള്ള മുതിർന്നവർക്കും കുട്ടികൾക്കും വായിക്കുന്നതിനുള്ള സൗകര്യം ചെയ്യണമെന്ന് ഹെഡ്മിസ്ട്രസ് നിർദേശിച്ചതനുസരിച്ച് ഏതാനും വീടുകളിൽ അതിനുള്ള സൗകര്യം ഒരുക്കി. കുട്ടികൾ പുസ്തകം വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കുവാനും ആരംഭിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനം ആചരിച്ചു. കുമാരി മാളവിക ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.കുമാരി കൃഷ്ണപ്രിയ ബഷീർ അനുസ്മരണം നടത്തി. 8ാം ക്ലാസിലെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. യു പി വിഭാഗത്തിലെ കുട്ടികൾ നാടകം അവതരിപ്പിച്ചു. പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ കൂച്ചിപ്പുടി നൃത്തശില്പശാല സംഘടിപ്പിച്ചു. ഡോ. സ്വാതി നാരായണൻ വിദ്യാർത്ഥികൾക്ക് ഈ കലാരൂപത്തെ പരിചയപ്പെടുത്തി. | |||