"ചൊവ്വ എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) →ചരിത്രം |
||
| വരി 49: | വരി 49: | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ മേലെ ചൊവ്വയിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഏറെ പ്രൗഢിയോടെ നിലകൊള്ളുന്ന പൊതുവിദ്യാലയം ആണ് ചൊവ്വ ഹയർ സെക്കൻ്ററി സ്കൂൾ മുൻകാലങ്ങളിൽ ചൊവ്വ എലിമെന്ററി സ്കൂൾ, ഹയർ എലിമെന്ററി സ്കൂൾ, ബംഗ്ലാവ് ഹൈസ്കൂൾ എന്നീ പേരുകളിൽ ഒക്കെ അറിയപ്പെട്ടിരുന്നു. | |||
ചൊവ്വയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഉൾപ്പെടെ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. 1945ൽ സർവശ്രീ എം.പി കുഞ്ഞമ്പു, പോത്തേരി കുഞ്ഞിക്കണ്ണൻ, എം. ഭാർഗ്ഗവൻ മാസ്റ്റർ എന്നീ പ്രമുഖ വ്യക്തികൾ ചേർന്ന് രൂപീകരിച്ച ചൊവ്വ എജുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൾ സ്ഥാപിച്ചത്. | |||
പിന്നീട് നിരവധി മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ ഭരണപരമായ കാര്യങ്ങൾ ഏറ്റെടുക്കുകയുണ്ടായി. | |||
നിലവിൽ ശ്രീ. പി കെ ബാലകൃഷ്ണൻ മാനേജരായും, ശ്രീ. ടി കെ ജയരാമൻ പ്രസിഡന്റായും, ശ്രീമതി ഒ. ജാനകി സെക്രട്ടറിയായും ഉള്ള ഭരണസമിതിയാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. | |||
5 മുതൽ 10 വരെ മലയാളം മീഡിയം ക്ലാസുകളും ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് മുതലായ വിഷയങ്ങൾക്കുള്ള ബാച്ചുകളും പ്രവർത്തിച്ചു വരുന്നുണ്ട്. | |||
80 ഓളം അധ്യാപകരും, 8 അനധ്യാപകരും രണ്ടായിരത്തിലധികം വിദ്യാർത്ഥികളും ഈ സ്ഥാപനത്തിന്റെ ഭാഗമാണ്. | |||
ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പിടിഎ എക്കാലത്തും ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. | |||
പ്രഗൽഭരായ നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. | |||
സർവ്വശ്രീ എ.കെ.ജി, ടി പി സുകുമാരൻ മാസ്റ്റർ, വാണിദാസ് ഇളയാവൂർ, ശ്രീ. പാർത്ഥസാരഥി നെടങ്ങാടി എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകരായിരുന്നു. | |||
രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിരവധി പ്രഗത്ഭർ ഈ വിദ്യാലയത്തിലെ അധ്യാപകരായിട്ടുണ്ട്. കലാതിലകം, കലാപ്രതിഭ എന്നീ നിലകളിൽ പ്രസിദ്ധരായ മഞ്ജുവാര്യർ, വിനീത് കുമാർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
ഇവിടെനിന്ന് അറിവ് നേടി ലോകത്തിന്റെ നാനാഭാഗങ്ങളിലും സേവനമനുഷ്ഠിച്ച മഹത് വ്യക്തികൾ എത്രയെന്ന് കണക്കാക്കാൻ കഴിയില്ല. കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി വ്യക്തമാക്കിയുള്ള പഠന പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. | |||
പാഠ്യ- പാഠ്യേതര മേഖലകളിൽ എക്കാലത്തും ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ മുൻനിരയിൽ തന്നെയുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികവാർന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സമ്പത്താണ്. | |||
സ്കൂൾ കലോത്സവങ്ങൾ, കായികമേളകൾ, ശാസ്ത്രമേളകൾ, സാഹിത്യ മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഗുസ്തി, കരാട്ടെ, ചെസ്സ് തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്തിക്കൊണ്ടുവന്ന് രാഷ്ട്ര വളർച്ചയ്ക്ക് ഉതകുന്ന പൗരന്മാരാക്കി മാറ്റാൻ സഹായിക്കുന്ന എൻ.സി.സി, ജെ.ആർ.സി ഇക്കോ ക്ലബ്, സീഡ് ക്ലബ്, ഗ്രീൻ ക്ലബ്, വിദ്യാരംഗം, എനർജി ക്ലബ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, അടൽ ടിങ്കറിങ് ലാബ് എന്നിവ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. | |||
ദേശസ്നേഹികളും ത്യാഗികളും ആയ പൂർവികർ ചെയ്ത ത്യാഗോജ്വല സേവനത്തിന്റെ തുടർച്ചയായ പ്രവർത്തനങ്ങൾ ആണ് ഇന്നീ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നത്. കുട്ടികൾക്ക് സൗജന്യമായി ബാഗുകൾ, നോട്ടുബുക്കുകൾ, യൂണിഫോമുകൾ എന്നിവ നൽകി വരുന്നുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് സ്കൂൾ ബസ് നിലവിലുണ്ട്.[[ചൊവ്വ എച്ച് എസ് എസ്/ചരിത്രം|eadmore]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||