ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്).
ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്).
ശ്രീമതി സ്മിത സുരേശൻ(എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
ശ്രീമതി സ്മിത സുരേശൻ(എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.
[[പ്രമാണം:12027 pravsanolsavam 2025 june 2 2.jpg|ലഘുചിത്രം]]
പ്രമാണം:12027 pravsanolsavam 2025 june 2 1.jpg


===പരിസ്ഥിതി ദിനം_05-06-2025===
===പരിസ്ഥിതി ദിനം_05-06-2025===

12:03, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 പ്രവർത്തനങ്ങൾ

നവാഗതരുടെ ക്യാമ്പ്_28-05-2025

പുതുതായി വിദ്യാലയത്തിലേക്ക് അഡ്മിഷൻ നേടിയ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി മധുരനെല്ലിക്ക എന്ന പേരിൽ മെയ് 28 ന് ഒരു ക്യാമ്പ് സംഘടിപ്പിച്ചു. സുഭാഷ് അറുകരയോടൊപ്പം കുട്ടികൾ ആടിയും പാടിയും ജീവിത പാഠങ്ങൾ മനസിലാക്കുകയും സ്കൂളിലെ ടീച്ചർമാരേയും സ്കൂൾ അന്തരീക്ഷവും പരിചയപ്പെടുകയും ചെയ്തു. നല്ല മഴയായിരുന്നിട്ടും പരിപാടി ജീവസുറ്റതും ഊഷ്മളവുമായിരുന്നു. പി.ടി.എ പ്രസിഡന്റ് ശശീന്ദ്രൻമടിക്കൈ അധ്യക്ഷത വഹിച്ച പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ലതീഷ് ബാബു വി പരിപാടിക്ക് നന്ദി അറിയിച്ചു.

പ്രവേശനോത്സവം_02-06-2025_

പുത്തൻ പ്രതീക്ഷകളോടെ പുത്തൻ അറിവിലേക്ക് പുസ്‌തകസഞ്ചിയും നിറപുഞ്ചിരിയുമായി വന്ന കുരുന്നുകൾക്ക് സമഗ്ര ഗുണമേന്മയിലൂന്നിയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനായി മറ്റു പൊതുവിദ്യാലയങ്ങൾക്കൊപ്പം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്കൂളും ഒരുങ്ങി. 2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്. ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടികാര്യപരിപാടികൾക്ക് തുടക്കമായി.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.ചന്ദ്രശേഖരൻ, എംഎൽഎ മുഖ്യാതിഥിയായിരുന്നു. മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്,കാസർകോട് ജില്ലാ പഞ്ചായത്ത്)ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകാസർഗോഡ് ജില്ലാ പഞ്ചായത്ത്)ശ്രീമതി ശ്രീലത വി. (വൈസ് പ്രസിഡന്റ്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്) ശ്രീ. എം. അബ്ദുൾറഹ്മാൻ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ, മടിക്കൈ ഗ്രാമപഞ്ചായത്ത്)ശ്രീമതി ഡി. ഉദയകുമാരി(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ ഡയറ്റ്കാസർകോട്),ശ്രീ.ബിജുരാജ്(ജില്ലാ കോർഡിനേറ്റർ, എസ്.എ‌സ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ് കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്)ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി.(ബിപിസി ഹോസ്ദുർഗ്, ബിആർസി) ശ്രീ.ബങ്കളം കുഞ്ഞികൃഷ്‌ണൻ ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല.കെ(ഹെഡ്മിസ്ട്രസ്ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്). ശ്രീമതി സ്മിത സുരേശൻ(എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു.

പരിസ്ഥിതി ദിനം_05-06-2025

"പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക" എന്ന മഹത്തായ സന്ദേശമുയർത്തി 2025 ലെ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതിയുടെ നാശം സർവ്വ നാശത്തിലേക്ക് നയിക്കുമെന്ന സത്യം ഇന്നത്തെ സാഹചര്യത്തിൽ ഓരോ മനുഷ്യനും മനസിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രൊഫസർ എം ഗോപാലൻ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ. പദ്മനാഭൻ സ്വാഗതം പറഞ്ഞു.

ജുൺ19 വായനാദിനം

വായനാപക്ഷാചരണം

ഈ വർഷത്തെ നമ്മുടെ സ്കൂളിന്റെ വായന പക്ഷാചരണം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് അദ്ധ്യക്ഷ ശ്രീ സുനിൽ- പട്ടേന അദ്ധ്യക്ഷനായിരുന്നു. സ്കൂൾ കുട്ടികളെ കൂടാതെ ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' പരിഭാഷയുടെ നൂറാം വാർഷികം കേരളത്തിൽ നടന്നുകൊണ്ടിരിക്കയാണ്. ലോകസാഹിത്യത്തിലെ നിത്യവിസ്മയമായ പാവങ്ങളെ കുറിച്ച് അസി.പ്രൊഫ. റഫീക്ക് ഇബ്രാഹിം പ്രഭാഷണം നടത്തി. ജൂൺ 19 ന് പിറന്നാൾ ആഘോഷിക്കുന്ന അനന്ദകൃഷ്ണൻ,അനയ്കൃഷ്ണ എന്നീ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.ജയൻ മടിക്കൈ വായനദിന സന്ദേശം നൽകിയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ മാസ്റ്റർ ,എസ് പ്രീത(മടിക്കൈപഞ്ചായത്ത് പ്രസി.) എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ചടങ്ങിന് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശശീന്ദ്രൻ മടിക്കൈ സ്വാഗതവും പ്രിൻപ്പാൾ ഇൻചാർജ് ശ്രീമതി പ്രീതി ശ്രീധർ നന്ദിയും പറഞ്ഞു.

എൽ പി വിഭാഗം

എൽ.പി .സ്കൂളിലെ വായനവാരം പരിപാടിയുടെ ഭാഗമായി 20 .6. 25 ന് വെള്ളിയാഴ്ച പുസ്തക യാത്ര വായനശാലയിലേക്ക് നടത്തി .എല്ലാ കുട്ടികളെയും സ്കൂളിനു സമീപത്തെ 'ജ്ഞാന ദർപ്പണം, വായനശാലയിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് ലൈബ്രേറിയനുമായി അഭിമുഖം നടത്തി .പുസ്തകം പരിചയപ്പെടുത്തി. കുട്ടികൾ പുസ്തകാവതരണം നടത്തി. 23-6-25 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അമ്മ വായന എന്ന പരിപാടി നടത്തി സ്കൂൾ പ്രധാന അധ്യാപകൻ പദ്മനാഭൻ സർ അധ്യക്ഷതവഹിച്ച പരിപാടിയിൽ യുവ എഴുത്തുകാരിയും ടീച്ചറും ആയ ശ്രീരേഖ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു .ഗീത ടീച്ചർ സ്വാഗതം പറഞ്ഞു. 25-6-25 കുട്ടികളുടെ ഡയറി എഴുത്ത് മത്സരം നടത്തി. മികച്ച ഡയറി എഴുതിയ കുട്ടിക്ക് സമ്മാനം വിതരണം ചെയ്യും.ഡയറി പ്രകാശനം 27- 6- 25ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു.

യു.പി വിഭാഗം

വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ന് കുട്ടികൾ സ്കൂൾ ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയിലെ വൈവിധ്യമാർന്ന പുസ്തകങ്ങൾ അവർ പരിചയപ്പെട്ടു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

പുസ്തക പ്രദർശനം

വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ലൈബ്രറിയിൽ ഇന്ന് (25 .6.25)നടന്ന പുസ്തക പ്രദർശനം ഹെഡ്മാസ്റ്റർ ശ്രീപത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു. എൽ.പി., യു.പി, എച്ച്.എസ് വിഭാങ്ങളിലായി വായനാ ക്വിസ് മത്സരം, പുസ്തകാസ്വാദനം എന്നിവയും നടത്തി.

20-06-2025_സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം


ജി.വി.എച്ച് എസ്.എസ്. മടിക്കെ സെക്കന്റി മുൻ കായികാധ്യാപകനായ ശ്രീ ദാമോദരൻ മാസ്റ്ററുടെ അനുസ്മരണം സ്ക്കൂളിൽ വച്ച് നടത്തുകയുണ്ടായി. PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ബുഹുമാനപ്പെട്ട HM പത്മനാഭൻ,പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പ്രീതി ശ്രീധർ, കായികാധ്യാപകൻ ശ്രീ സുധീർ എന്നിവർ പങ്കെടുത്തു.

28-06-2025_സ്കൂൾ വിക്കി പരിശീലനം

ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി പരിശീലനം സംഘടിപ്പിച്ചു.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ പദ്മനാഭൻ നിർവ്വഹിച്ചു.അഭിലാഷ് രാമൻ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഷീമ പി സ്വാഗതവും മയൂഖ നന്ദിയും പറഞ്ഞു.അദ്യാപകരും വിദ്യാ‍‌ർഥികളുമായി ഇരുപതോളം പേ‌ർ പങ്കെടുത്തു.