"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
=== വായന മാസാചരണം 2025=== | |||
വായന മാസാചരണത്തിന്റെ ഭാഗമായി 07-07-2025 തിങ്കളാഴ്ച വിദ്യാർത്ഥികൾക്കായി കടങ്കഥ - പഴഞ്ചൊൽ മത്സരങ്ങൾ നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. | |||
=== വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ പരിപാടി 2025=== | === വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ പരിപാടി 2025=== | ||
| വരി 24: | വരി 27: | ||
പ്രമാണം:30039 yoga day 2025.jpg | പ്രമാണം:30039 yoga day 2025.jpg | ||
</gallery> | </gallery> | ||
=== വായനാദിനാചരണം 2025 === | === വായനാദിനാചരണം 2025 === | ||
13-06-2025 വെള്ളിയാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. | 13-06-2025 വെള്ളിയാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി. | ||
12:56, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
വായന മാസാചരണം 2025
വായന മാസാചരണത്തിന്റെ ഭാഗമായി 07-07-2025 തിങ്കളാഴ്ച വിദ്യാർത്ഥികൾക്കായി കടങ്കഥ - പഴഞ്ചൊൽ മത്സരങ്ങൾ നടത്തി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ പരിപാടി 2025
02-07-2025 ബുധനാഴ്ച്ച കെ എസ് ഇ ബി അണക്കര സെക്ഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വൈദ്യുതി സുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കാലവർഷക്കെടുതികൾ ഉണ്ടാകുന്ന അവസരങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും പ്രഥമ ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയുണ്ടായി.
പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി
30-06-2025 തിങ്കളാഴ്ച്ച ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.പേവിഷബാധയേൽക്കാനുള്ള സാഹചര്യങ്ങളും പ്രതിരോധ സംവിധാനങ്ങളും ചികിത്സാരീതികളും കുട്ടികൾക്ക് ബോധ്യപ്പെടുകയുണ്ടായി.
അന്താരാഷ്ട്ര യോഗാദിനാചരണം 2025
21-06-2025 തിങ്കളാഴ്ച്ച രാവിലെ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് ആയുഷ് വകുപ്പിന്റെ നേതൃത്ത്വത്തിൽ യോഗാപരിശീലനം നടത്തി. ശരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കുന്ന യോഗയുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു ദിനാചരണത്തിന്റെ ഉദ്ദേശ്യം.കുട്ടികൾക്ക് അനായാസേന അഭ്യസിക്കുവാൻ സാധിക്കുന്ന പ്രാണായാമം, ശലഭാസനം, ഗോമുഖാസനം, മാർജ്ജാരാസനം എന്നീ യോഗ മുറകൾ പരിശീലിപ്പിക്കുകയുണ്ടായി.
വായനാദിനാചരണം 2025
13-06-2025 വെള്ളിയാഴ്ച്ച രാവിലെ വായനാദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തുകയും വിദ്യാർത്ഥികൾ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പത്രവായന, പി എൻ പണിക്കർ ജീവചരിത്രക്കുറിപ്പ്, വായനാക്കുറിപ്പ്, കവിതാലാപനം, പ്രസംഗം എന്നിവയും നടത്തപ്പെടുകയുണ്ടായി. പരിപാടികൾക്ക് വിദ്യാരംഗം കലാസാഹിത്യവേദി നേതൃത്വം നൽകി.
പരിസ്ഥിതി ദിനം 2025
2025 ജൂൺ 5 വ്യാഴാഴ്ച്ച പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പരിസരശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം എന്നിങ്ങനെ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടന്നു .പരിപാടികളുടെ സംഘാടനം സ്ക്കൂൾ എക്കോ ക്ലബ്ബ് നിർവ്വഹിച്ചു.
പ്രവേശനോത്സവം 2025
20245- 26 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.
പി റ്റി എ പ്രസിഡന്റ് ശ്രീ ചാക്കോ തോമസ് അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം പഞ്ചായത്ത് അംഗം ശ്രീ വി ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശംസാഗാനവും നൃത്തവും അരങ്ങേറി.