"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു== | ==ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു== | ||
[[പ്രമാണം:28012 n5.jpg|thumb|left|പിറവം എം.എല്‍.എ. അനൂപ് ജേക്കബ് അവാര്‍ഡുകള്‍ വിതരണംചെയ്യുന്നു.]] | [[പ്രമാണം:28012 n5.jpg|thumb|left|പിറവം എം.എല്‍.എ. അനൂപ് ജേക്കബ് അവാര്‍ഡുകള്‍ വിതരണംചെയ്യുന്നു.]] | ||
മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പ്രതിഭകള്‍ക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് | മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പ്രതിഭകള്‍ക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കള്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായി. ചടങ്ങില്‍ എറണാകുളം ഡയറ്റ് പ്രിസിപ്പാള്‍ ബി. നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു. | ||
---- | ---- | ||
22:28, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു

മൂവാറ്റുപുഴ: ദേശീയ അദ്ധ്യാപകക്ഷേമ ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പ്രതിഭകള്‍ക്ക് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് വിതരണംചെയ്തു. പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ മക്കള്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നത്. കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഹരിഗോവിന്ദ് എസ്., ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ ഈ അവാര്‍ഡിന് അര്‍ഹരായി. ചടങ്ങില്‍ എറണാകുളം ഡയറ്റ് പ്രിസിപ്പാള്‍ ബി. നന്ദകുമാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ. കെ.ആര്‍ ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം

മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. സ്ക്കൂളില്‍ നടന്നു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും പിറവം എം.എല്‍.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍കന്‍ പ്രൊഫ. സീതാരാമന്‍ ഹരിതവിദ്യാലയ സന്ദേശം നല്‍കി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രഭാതസായാഹ്നക്ലാസ്സുകള്‍ ആരംഭിച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ പ്രഭാതസായാഹ്നക്ലാസ്സുകള്‍ ജനുവരി 10 ന് ആരംഭിച്ചു. 2017 മാര്‍ച്ചില്‍ നടക്കുന്ന എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തില്‍ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകര്‍ത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്.
സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 30 ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്നു വിതരണവും നടന്നു. ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് ശ്രീകാന്ത് ശ്രീധരീയം ഉദ്ഘാടനം ചെയ്തു. പാലക്കുഴ കൂത്താട്ടുകുളം മേഖലയിലെ നിരവധി ഗ്രാമവാസികള്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.
എന്‍. എസ്. എസ്. സപ്തദിന സഹവാസക്യാമ്പ്

കാരമല: കൂത്താട്ടുകുളം ഹയര്‍സെക്കന്ററി സ്ക്കൂള്‍ എന്‍. എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ സപ്തദിന സഹവാസക്യാമ്പ് കാരമല സെന്റ് പീറ്റേഴ്സ് യു. പി. സ്ക്കൂളില്‍ 2016 ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 1വരെ നടന്നു. ശുചിത്വഭാരതം സുന്ദരഭാരതം മാലിന്യ നിര്‍മ്മാര്‍ജന പരിപീടിയാണ് പൊതു വിഷയമായി തെരഞ്ഞെടുത്തിരുന്നത്. സേവനത്തിലൂടെ ഗ്രാമവികസനത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ക്യാമ്പ് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ സ്ക്കൂള്‍ പരിസരം ശുചീകരിക്കുകയും ശ്രീധരീയം ആയുര്‍വ്വേദ ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ ഔഷധോദ്യാനം നിര്‍മ്മിക്കുകയും ചെയ്തു. വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ നേത്രചികിത്സാക്യാമ്പും മരുന്നു വിതരണവും നടക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'


കൂത്താട്ടുകുളം: സെക്കന്ററി തലത്തില്‍ ഒമ്പതാംക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവന്‍ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകന്‍ ശ്രീ അനില്‍ ബാബു ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റര്‍ അജിത് എന്‍. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.
ഒന്‍പതാം ക്ലാസ്സിലെ പതിനാറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ ഭാഗമായി ഗണിതശാസ്ത്രം, ശാസ്ത്രം, മലയാളം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിക്കുക എന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.