ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 1: വരി 1:


== '''പ്രവേശനോത്സവം വർണാഭമായി''' ==
== '''പ്രവേശനോത്സവം വർണാഭമായി''' ==
[[പ്രമാണം:48134 praveshanolsavam25 2.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവ സദസ്സ് ]]
[[പ്രമാണം:48134 praveshanolsavam25.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2025-26]]
[[പ്രമാണം:48134 praveshanolsavam25.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം 2025-26]]
[[പ്രമാണം:48134 praveshanolsavam25 2.jpg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവ സദസ്സ് ]]
പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു. വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.  
പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു. വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.  



10:28, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം വർണാഭമായി

പ്രവേശനോത്സവ സദസ്സ്
പ്രവേശനോത്സവം 2025-26

പന്നിപ്പാറ: 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം 2-6-25 തിങ്കളാഴ്ച പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്നു. വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പർ കെ ടി നൗഷാദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മൻസൂർ ചോലയിൽ അധ്യക്ഷനായി. എസ് എം സി ചെയർമാൻ അൻവർ ആലങ്ങാടൻ, പിടിഎ വൈസ് പ്രസിഡണ്ട് സഹീർ ബാബു, എസ്ഡബ്ലിയുസി ചെയർമാൻ അബ്ദുൽ കരീം, ശിഹാബുദ്ദീൻ കരിപ്പാലി, സീനിയർ അസിസ്റ്റൻ്റ് സുരേഷ് ബാബു, സിയാഉൽ ഹഖ്, ലബീബ്, ഫിറോസ് ഖാൻ, റോഷ്നി തുടങ്ങിയവർ സംസാരിച്ചു.

വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുര വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.

യാത്രയയപ്പ് നൽകി

യാത്രയയപ്പ് അബ്ദുൽ റഊഫ് മാസ്റ്റർ
യാത്രയയപ്പ് ഫൈറൂസ ടീച്ചർ

പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25).

സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ, ഷീജ കെ കെ, നുസ്റത്ത്, ഷഹർബാൻ, സജീവ്, പി മുഹമ്മദ്, ബീന കെ കെ, സരിത, കവിത, ഷിജി, നിഖിൽ, ആതിര, അശ്വതി, ജിഷിത, സബിത, ജീവനക്കാരായ റഹ്മത്ത്, രാജൻ, കൃഷ്ണൻ, വിനീത് തുടങ്ങിയവർ സംബന്ധിച്ചു.


പന്നിപ്പാറ ഗവ. ഹൈസ്കൂളിന് പുതിയ മേധാവി; ഹരിപ്രസാദ് എം.എസ് ചുമതലയേറ്റു

02/06/25

ഹരിപ്രസാദ് എം.എസ് പുതിയ ഹെഡ്മാസ്റ്റർ ആയി ചുമതലയേൽക്കുന്നു

പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് ഇനി പുതിയ ഹെഡ്മാസ്റ്റർ. എളയൂർ സ്വദേശിയായ ഹരിപ്രസാദ് എം.എസ് ആണ് സ്കൂളിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്. വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഹരിപ്രസാദ്. ഇദ്ദേഹം ഇതിനുമുമ്പ് വടശ്ശേരി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, അരീക്കോട് എഇഒ, മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെയും അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും അധ്യാപകൻ എന്നീ നിലകളിലും ഹരിപ്രസാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഹെഡ്മാസ്റ്ററുടെ ചുമതലയേൽക്കൽ ചടങ്ങിൽ ജി.എച്ച്.എസ്.എസ് അരീക്കോടിലെ ജയാനന്ദൻ മാസ്റ്റർ, ജി.എച്ച്.എസ് വടശ്ശേരിയിലെ ഗഫൂർ മാസ്റ്റർ, പ്രജിത്ത്, സുരേഷ് ബാബു മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്രസാദ് എം.എസിന്റെ നേതൃത്വത്തിൽ പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ

ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മാസ്റ്റർ
പോസ്റ്റർ നിർമ്മാണ മത്സരം

പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ ഹൈസ്കൂളിൽ ദേശീയ ഹരിതസേനയുടെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം, പ്രതിജ്‌ഞ, ക്വിസ് മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, വെർട്ടിക്കൽ ഫാമിംഗ് രീതി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ.

ഫുട്ബോൾ ടീം സെലക്ഷൻ

സ്കൂൾ ഫുട്ബോൾ സെലക്ഷൻ

11/06/25

പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഈ വർഷത്തെ ജൂനിയർ, സബ് ജൂനിയർ ഫുട്ബോൾ ടീമുകളിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുത്തു. 

വി.കെ പടി ഗ്രൗണ്ടിൽ നടന്ന സെലക്ഷൻ ട്രയൽസിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക അധ്യാപകരായ ആതിര, നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദ്യാർത്ഥികളുടെ കായികക്ഷമത, കളിമികവ്, ടീം വർക്ക് എന്നിവ വിലയിരുത്തിയാണ് പുതിയ ടീമിനെ തിരഞ്ഞെടുത്തത്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടീമംഗങ്ങൾക്ക് അടുത്ത ദിവസങ്ങളിൽ തന്നെ പരിശീലനം ആരംഭിക്കും. വരാനിരിക്കുന്ന ഉപജില്ലാ സ്കൂൾ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി

ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ
പെരുന്നാൾ ആഘോഷ അവാർഡ് ദാന പരിപാടിയുടെ സദസ്സ്
പെരുന്നാൾ ആഘോഷ അവാർഡ് ദാന പരിപാടിയുടെ പത്രവാർത്ത

പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.(12/06/2025) ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും എസ്.എസ്.എൽ.സി, സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടന്നു. ഒപ്പന, ഡാൻസ്, പാട്ട് തുടങ്ങി വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു. തുടർന്ന്, പന്നിപ്പാറ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് മൻസൂർ ചോലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ്, മുൻ ഹെഡ്മാസ്റ്റർ പി പി ദാവൂദ്, എസ്.എം.സി ചെയർമാൻ അൻവർ ആലങ്ങാടൻ, വാർഡ് മെമ്പർ നൗഷാദ്, എസ്.ഡബ്ലിയു.സി ചെയർമാൻ അബ്ദുൽ കരീം, അൻവർ കടൂരൻ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി, ഹബീബ് റഹ്മാൻ അരഞ്ഞിക്കൽ, ടി. ലബീബ്, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂളിന്റെ അക്കാദമിക മികവും കലാപരമായ ഉണർവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.

ചാനൽ വാർത്ത

ഇൻ്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്

സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്

2025-26 വർഷത്തെ ഇൻ്റർ-സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 20-ന് ഉജ്ജ്വല സമാപനം. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എം.എസ് ഹരിപ്രസാദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഈ വർഷം മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ സംഘടിപ്പിച്ചു.

വിജയികൾ

സബ് ജൂനിയർ (ബോയ്സ്)

 മുഹമ്മദ് ഹഫീസ് കെ.കെ (7ഇ)
 മുഹമ്മദ് ഫവാദ് കെ.കെ (8ഇ)

സബ് ജൂനിയർ (ഗേൾസ്)

ബിഷാറ ജന്ന പി.സി(6ബി)
ദേവപ്രിയ സി.കെ (6എ)

ജൂനിയർ (ബോയ്സ്)

മുഹമ്മദ് ഹാഷിം കെ.കെ (9ബി)
ഹാദി മുഹമ്മദ് കെ.കെ (10എ)

ജൂനിയർ (ഗേൾസ്)

ഫാത്തിമ ഫിൻഷാ കെ.കെ (8എഫ്)
 ഷെറിൻ ജോൺ (10എ)

സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി

സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ

പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി. എട്ടാം ക്ലാസിലെ നൂറിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 8 ഡി ക്ലാസിലെ അഭിനന്ദ് വി.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് എ ക്ലാസിലെ റിഷാ ഷെറിൻ രണ്ടാം സ്ഥാനവും 8 ഡി യിലെ മുഹമ്മദ് മുസ്ഫിർ എ കെ മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ജംഷിദ്, സുരേഷ് ബാബു, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി

ആദ്യ 10 സ്ഥാനം നേടിയവർ

1. അഭിനന്ദ് വി കെ

2. റിഷ ഷെറിൻ കെ

3. മുഹമ്മദ് മുസ്ഫിർ എ.കെ

4. ഹുദ നൗറിൻ K

5. തീർത്ഥ വി പി

6. അഫിൻ ഷാൻ എം

7. ഹഷ്മിയ കെ

8. ഫാത്തിമ മിൻഹ പി

9. ഫൈഹ എ

10. ഷാന നർഗീസ് കെ


അരീക്കോട് ഉപജില്ല 'സഞ്ചരിക്കുന്ന മാഗസിൻ' പ്രയാണം ആരംഭിച്ചു

സഞ്ചരിക്കുന്ന മാഗസിൻ എടവണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം


അരീക്കോട് ഉപജില്ലയിലെ 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിയുടെ എടവണ്ണ പഞ്ചായത്തിലെ ഉദ്ഘാടനം ജി.എച്ച്.എസ് പന്നിപ്പാറയിൽ ആരംഭിച്ചു. വിദ്യാരംഗം അരീക്കോട് ഉപജില്ലാ കൺവീനർ അമീൻ അസ്ലഹിൽ നിന്ന് ഹെഡ്മാസ്റ്റർ എം എസ് ഹരിപ്രസാദ് മാഗസിൻ ഏറ്റുവാങ്ങി.

വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ.കെ. ബീന, സജീവ് രാജൻ, ഷഹർബാൻ ഇ, ആതിര പി.ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്കൂളുകളിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ രചനകൾ ശേഖരിച്ച് ബൃഹത്തായ ഒരു രചനാ സമാഹാരത്തിന്റെ സൃഷ്ടിക്ക് ഇത് വേദിയൊരുക്കും.



ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ രജിസ്ട്രേഷൻ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ എട്ടാം ക്ലാസിലെ ആകെയുള്ള 205 കുട്ടികളിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്. സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തത്. വിദ്യാർത്ഥികളെ ക്ലാസ് ഡിവിഷൻ അനുസരിച്ച് അഞ്ചു ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും ഫലം അപ്‌ലോഡ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു. കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.


സ്പീച്ച് തെറാപ്പി ഉദ്ഘാടനം

സ്പീച്ച് തെറാപ്പി ആരംഭിച്ചു

23/06/25

പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ സമഗ്രശിക്ഷ കേരള ബി.ആർ.സി അരീക്കോടിന്റെ സഹായത്തോടെ 2025-26 അധ്യയന വർഷത്തേക്കുള്ള സ്പീച്ച് തെറാപ്പി ക്ലാസുകൾക്ക് തുടക്കമായി. സംസാര വൈകല്യമുള്ള കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സേവനം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത പ്രീ-പ്രൈമറി സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും ലഭ്യമാണ്.

സംസാരശേഷി വികസിപ്പിക്കുന്നതിനും ഉച്ചാരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്പീച്ച് തെറാപ്പി സഹായകമാകും. വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും ആവശ്യം മനസ്സിലാക്കി വ്യക്തിഗത ശ്രദ്ധ നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.ഹെഡ്മാസ്റ്റർ എം എസ് ഹരിപ്രസാദ്,സി ആർ സി കോഡിനേറ്റർ സുധ ടീച്ചർ, ശരീഫ ടീച്ചർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ഈ സംരംഭം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും സാമൂഹിക ഇടപെഴകലിന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നതാണ്. ഈ സൗകര്യം ആവശ്യമുള്ള എല്ലാ രക്ഷിതാക്കളും സ്കൂളുമായി ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ലഹരിവിരുദ്ധ ദിനം ആചരിച്ചു

ജെ ആർ സി ലഹരി വിരുദ്ധ സന്ദേശ റാലി
സൂബ, ലഘുവ്യായാമം

ലഹരിക്ക് എതിരായ പോരാട്ടത്തിന് ഊർജ്ജം പകർന്ന് പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ജൂൺ 26-ന് നടന്ന പരിപാടിയിൽ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ലഹരിമുക്ത സമൂഹത്തിനായി പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ വായിച്ചു കേൾപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇ ദിയ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു.

  ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി. 
 ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി.

എൽ.എസ്. എസ് പരിശീലനത്തിന് തുടക്കമായി (01/07/2025)

എൽ.എസ്.എസ്. പരിശീലന ഉദ്ഘാടനം
എൽ.എസ്.എസ്.ആദ്യദിന ക്ലാസ്

പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ എൽ.എസ്.എസ് (LSS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടാനും ഈ പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിപാടിയിൽ അധ്യാപകരായ ടി.ലബീബ്, ആബിദ, സിയാഉൽ ഹഖ്, റോഷ്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഫലം

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കടുത്ത മത്സരമാണ് ഇത്തവണ സ്കൂൾ തലത്തിൽ നടന്നത്. പരീക്ഷയെഴുതിയ 146 പേരിൽ നിന്ന് 40 പേർക്കാണ് പുതിയ ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിക്കുക. ഒരേ മാർക്ക് നേടിയ വിദ്യാർഥികളെ സമയക്രമം അടിസ്ഥാനമാക്കിയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആദ്യ റാങ്ക് ജേതാക്കൾ

1.ശ്രീകാർത്തിക എം.എസ് - 8 ഡി

2.ഹുദ നൗറിൻ കെ - 8 ഇ

3.ഹഷ്മിയ കെ 8 - A

എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം:ജില്ലാ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി(2/7/25)

ജില്ലാ പഞ്ചായത്തിന്റെ എസ്എസ്എൽസി അവാർഡ് എച്ച്എം ഏറ്റുവാങ്ങുന്നു

2025 എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള ജില്ലാ പഞ്ചായത്ത് അവാർഡ് പന്നിപ്പാറ ഹൈസ്കൂളിനും ലഭിച്ചു. സ്കൂളിന് വേണ്ടി ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. വിദ്യാഭ്യാസ രംഗത്ത് പന്നിപ്പാറ ഹൈസ്കൂളിന്റെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമാണിത്. വിദ്യാർത്ഥികളുടെ മികച്ച പ്രകടനവും, അധ്യാപകരുടെ അർപ്പണബോധവും, രക്ഷിതാക്കളുടെയും പി.ടി.എയുടെയും പിന്തുണയും ഈ നേട്ടത്തിന് പിന്നിലുണ്ട്. സ്കൂളിന്റെ ഈ നേട്ടം നാടിന് അഭിമാനമായി.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

03/07/25

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു.

എൽപി, യുപി, എച്ച്എസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മൂന്നു വിഭാഗങ്ങളിലുമായി 300 ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ അറബി ഭാഷാ പരിജ്ഞാനം വർദ്ധിക്കുക, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുക, മത്സരബുദ്ധി വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ടാലന്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

അധ്യാപകരായ എൻ നുസ്റത്ത്, പി സി സിദ്ധീഖലി, വി നിസാം, ഫിറോസ് ഖാൻ, ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.

ഉപജില്ലാ തലത്തിലേക്ക് യോഗ്യത നേടിയവർ

നാജിയ പി 10 ഇ (എച്ച്.എസ് )

സിദ്റത്തുൽ മുൻതഹാ 7 ബി (യു.പി )

ഹാദി സമാൻ 4 ബി (എൽപി)