"വി വി എച്ച് എസ്സ് എസ്സ് പോരേടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vhsporedom (സംവാദം | സംഭാവനകൾ) No edit summary |
Vhsporedom (സംവാദം | സംഭാവനകൾ) (ചെ.) Vhsporedom എന്ന ഉപയോക്താവ് വി.വി എച്ച് എസ്സ് എസ്സ് പോരേടം/ചരിത്രം എന്ന താൾ വി വി എച്ച് എസ്സ് എസ്സ് പോരേടം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
(വ്യത്യാസം ഇല്ല)
| |||
19:27, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ് പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു. 1994-ൽ ശ്രീ കലഞ്ഞൂർ മധു അവർകൾ ഈ സ്കൂളിൻ്റെ മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭീച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു. ശ്രീ പോരേടം എം. ബദറുദ്ദീൻ അവർകളാണ് നിലവിലെ സ്കൂൾ മാനേജർ.