ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 149: വരി 149:
{| class="wikitable"
{| class="wikitable"
|-
|-
|[[പ്രമാണം:19868-Arabic reading competition-1.jpg|ലഘുചിത്രം|Arabic reading competition-1]]
|[[പ്രമാണം:19868-Arabic reading competition-1.jpg|ലഘുചിത്രം|Arabic reading competition-1|നടുവിൽ|250x250px]]
|[[പ്രമാണം:19868-Arabic reading competition-2.jpg|ലഘുചിത്രം|Arabic reading competition-2]]
|[[പ്രമാണം:19868-Arabic reading competition-2.jpg|ലഘുചിത്രം|Arabic reading competition-2|നടുവിൽ|250x250px]]
|[[പ്രമാണം:19868-Arabic reading competition-3.jpg|ലഘുചിത്രം|Arabic reading competition-3]]
|[[പ്രമാണം:19868-Arabic reading competition-3.jpg|ലഘുചിത്രം|Arabic reading competition-3|നടുവിൽ|250x250px]]
|}
|}


=='''ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്'''==
=='''ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്'''==

15:55, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ജൂൺ 2 2025

ഗംഭീരമാക്കി പ്രവേശനോത്സവം

ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.

മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.

കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി

പ്രവേശനോത്സവം ജൂൺ 2 2025
പ്രവേശനോത്സവം-വിദ്യാർത്ഥികളുടെ കലാപരിപാടികൾ 2025
ഗാന വിരുന്ന് -പ്രവേശനോത്സവം ജൂൺ 2 2025
സദസ്സ് -പ്രവേശനോത്സവം ജൂൺ 2 2025

ബക്രീദ് ആഘോഷങ്ങൾ

ബക്രീദ് ആഘോഷിച്ചു

ജി എച്ച് എസ് കുറുകയിൽ ബക്രീദ് ആഘോഷിച്ചു. ആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്ക് മെഹന്ദി മത്സരം നടത്തി. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയായിരുന്നു മത്സരസമയം. ആർട്ട് അധ്യാപകൻ മനോജ് മാഷിൻറെ നേതൃത്വത്തിൽ ജഡ്ജ്മെൻറ് നടത്തി. ഹൈസ്കൂൾ തലത്തിലെ അമ്പതോളം വിദ്യാർത്ഥികൾ അണി നിരന്ന മെഗാ ഒപ്പന ആവേശമായി. സ്കൂൾ പ്രധാനാധ്യാപകൻ മെഹന്ദി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

മെഗാ ഒപ്പന
മൈലാഞ്ചിയിടൽ

മെഹന്ദി മത്സര വിജയികളെ ആദരിച്ചു ബക്രീദ് ആഘോഷത്തോടു അനുബന്ധിച്ചു നടന്ന മെഹന്ദി മത്സരത്തിലെ വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി സമ്മാനങ്ങൾ വിതരണം ചെയ്‌തു. അറബിക് ക്ലബ് കൺവീനർ സീനത് ടീച്ചർ, എസ് എസ് ക്ലബ് കൺവീനർ സറീന ടീച്ചർ എന്നിവർ നേതൃതം നൽകി. ഹൈ സ്കൂൾ തലത്തിൽ 10 സി യിലെ ഫാത്തിമ റിഫ, മെഹ്‌ശൂകയും യു പി വിഭാഗത്തിൽ 7 സി യിലെ ഫാത്തിമ റിസ്‌ലി, ഷിബ ഒന്നാം സ്ഥാനാം നേടി

Price distribution-Bakreed
Bakreed-Price distribution

പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025

പരിസ്ഥിതി ദിനം ആചരിച്ചു

കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.

പ്രതിജ്ഞ പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
പ്രസംഗം - പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
Poster- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025

പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു പരിസ്ഥിതി , സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ലേഖ ടീച്ചർ , അബിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Poster11- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
Environmental club-poster making

ആവേശകരമായി നൃത്താവിഷ്കാരം  പരിസ്ഥിതി ദിനതോട് അനുബന്ധിച്ചു എൽ പി വിഭാഗം കുട്ടികൾ അവതാരിപ്പിച്ച പരിസ്ഥിതി ദിനഗാനത്തിനുള്ള നൃത്താവിഷ്കാരം ശ്രന്ദേയമായി. കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പരിപാടികൾ വീക്ഷിച്ചു. എൽ പി വിഭാഗത്തിലെ തൊയ്‌ബ ടീച്ചർ പരിപാടികളാകു നേതൃതം നൽകി

പരിസ്ഥിതി ദിനഗാന നൃത്താവിഷ്കാരം

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.

ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ്

ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്‌തു. കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്‌ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തു നൽകി. തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സ്കൂൾ യൂണിറ്റ് ക്യാമ്പ്
LK unit camp batch 2024-27

പ്രവേശനോത്സവം ജൂൺ 2 2025

സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ

പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്‌തു ഡോക്യൂമെന്റ ചെയ്‌തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.

ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ-സ്കൂൾ പ്രവേശനോത്സവം 2025
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ

പരിസ്ഥിതി ദിനം

2025 ജൂൺ 5

ഡിജിറ്റൽ പോസ്റ്റർ രചന മത്സരം

2025 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഉബുണ്ടു 22.04 ൽ ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു നിർദേശം. നിലവിലം ഒമ്പത്, പത്ത് ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പുതിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള മത്സരം കുട്ടികൾക്ക് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. പത്ത് സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.

ഡിജിറ്റൽ പോസ്റ്റർ രചന - ജി എച്ച് കുറുക
ഡിജിറ്റൽ പോസ്റ്റർ രചന - ജി എച്ച് കുറുക
ഡിജിറ്റൽ പോസ്റ്റർ രചന - ജി എച്ച് കുറുക
ഡിജിറ്റൽ പോസ്റ്റർ രചന - ജി എച്ച് കുറുക

വിജയഭേരി പ്രവർത്തനങ്ങൾക്ക് തുടക്കമായി

2025-26 വർഷത്തെ പത്താം ക്ലാസിലെ വിദ്യാർഥികൾക്കു ഉന്നത വിജയം ലക്‌ഷ്യം വെച്ചുള്ള വിജയബേരി പ്രവർത്തനങ്ങൾക്കു തുടക്കമായി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണ നൽകി പഠന പ്രയാസങ്ങൾ ദൂരീകരിക്കുന്നതോടൊപ്പം പഠനത്തിൻ മികവ് പുലത്തുന്ന കുട്ടികളെ കണ്ടെത്തി ഇവർക്ക് പ്രത്യേക മെഡ്യൂൾ നൽകി പിയർ ഗ്രൂപ്പിസം സംവിധാനത്തിലൂടെ മറ്റു കുട്ടികളിലും മികച്ച റിസൽട്ട് നേടുകയെന്നതാണ് വിജയബേരി ക്ലാസുകൾ കൊണ്ട് ലക്ഷ്യമിടുന്നത്വി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ആദ്യദിന ക്ലാസുകൾ ഉദ്ഘടനം ചെയ്‍തു. വിജയഭേരി കോർഡിനേറ്റർ അഭിന ടീച്ചർ, എസ് ർ ജി പ്രിയേഷ് മാസ്റ്റർ, ജിജു മാസ്റ്റർ, സുഹൈലത് ടീച്ചർ എന്നിവർ നേതൃത്വം നൽകി.

vijabheri-inaguration-10th-2025
19868-vijayabheri-HM speech-2025
vijayabheri class-2025

വയനവാരം ആചരിച്ചു

Reading day pledge
Malayalam news reading
English news reading

ജി എച്ച് എസ് കുറുകയിൽ 2025 ജൂൺ 19 വ്യാഴം മുതൽ ജൂൺ 25 ബുധൻ വരെ വായനാവാരം ആയി ആചരിച്ചു. മലയാളം ക്ലബിൻ്റെയും വിദ്യാരംഗം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ആണ് വായാനാദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്. എൽപി, യുപി, ഹൈസ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ആണ് നടന്നത്. വായനാദിന പ്രതിജ്ഞയോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻ്റ് സവിത ടീച്ചർ വയനാദിന സന്ദേശം നൽകി. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി പിങ്കി ബാലൻ മലയാള പദ്യം ആലപിച്ച് ബോധവത്കരണം നടത്തി. ശേഷം മലയാളം, ഇംഗ്ലീഷ് വാർത്തകൾ വായിച്ചു.

Reading corner
Reading note
Letter tree

എൽപി വിഭാഗത്തിൽ ക്ലാസ്സ് ലൈബ്രറി രൂപീകരണം നടത്തി. കുട്ടികളിൽ വായനാശീലം വളർത്താൻ വായനാമൂല ഒരുക്കി. ബാലരചനകൾ വായിച്ച് വായനാകുറിപ്പുകൾ തയാറാക്കി. ഒന്നാം ക്ലാസിലെ കുട്ടികൾക്കായി അക്ഷരമരം ഉണ്ടാക്കി. കുട്ടികൾ ' വീട്ടിൽ ഒരു ലൈബ്രറി ' എന്ന പേരിൽ വീട്ടിൽ ചെറിയ ലൈബ്രറി രക്ഷിതാക്കളുടെ സഹായത്തോടെ ഒരുക്കി. കൂടാതെ അക്ഷരതോരണം, വായനോത്സവം, ചിത്രവായന, അക്ഷരപ്പൂക്കൂട, വായനാകാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളും എൽപി തലത്തിൽ നടന്നു.

class library-UP

യുപിതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം വായനാമത്സരങ്ങൾ നടന്നു. ലൈബ്രറിയിലേക്ക് കുട്ടികൾ പുസ്തകങ്ങൾ സംഭാവന ചെയ്തു. ഹൈസ്കൂൾ തലത്തിൽ നടന്ന വളരെ ആകർഷകമായ പരിപാടിയായിരുന്നു രംഗാവിഷ്കാരം.

Presenting the play

വിജയികളെ അഭിനന്ദിച്ചു വായന ദിനത്തോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സര വിജയികളെ പ്രാധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സമ്മാനം നൽകി അനുമോദിച്ചു. ഹൈസ്കൂൾ യുപി എൽ പി തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. എൽപിതലത്തിലെ ക്വിസ് മത്സരത്തിൽ 3 C ക്ലാസിലെ ജസ ഹാനി ഒന്നാംസ്ഥാനം നേടി. 4 A ക്ലാസിലെ മിയമെഹറിൻ രണ്ടാംസ്ഥാനവും 3 C ക്ലാസ്സിലെ ഡാൻ ലൂക്ക മൂന്നാ സ്ഥാനവും നേടി. ഹൈസ്കൂൾ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ 10 A ക്ലാസിലെ ആവണി സി ഒന്നാം സ്ഥാനവും 8 A ക്ലാസിലെ ഫാത്തിമ അംന രണ്ടാംസ്ഥാനവും 10 C ക്ലാസിലെ ദിയ കിഷോർ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി.

price -reading day quiz

അറബി വായന മത്സരം നടത്തി

അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ അറബി വായന മത്സരം നടത്തി. ഹൈ സ്കൂൾ തല കുട്ടികൾക്ക് ആണ് മത്സരം നടത്തിയതു. മത്സരത്തിൽ 50 ഇൽ അതികം കുട്ടികൾ പങ്കെടുത്തു. 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി ഒന്നാം സ്ഥാനവും 10 എ ക്ലാസ്സിലെ മുഫ്തലൈഹ രണ്ടാം സ്ഥാനവും 8 സി യിലെ ഫാത്തിമ ഹിബ മൂനാം സ്ഥാനും കരസ്ഥമാക്കി. പരിപാടികൾക്ക് സ്കൂൾ അറബിക് അദ്ധ്യാപിക സീനത്ത് ടീച്ചർ നേതൃത്വം നൽകി.

Arabic reading competition-1
Arabic reading competition-2
Arabic reading competition-3

ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.

LK Aptitude test
LK-Aptitude test
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്

പരീക്ഷ ഡ്യൂട്ടിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ

ലിറ്റിൽകൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു മാതൃകാരായി ലിറ്റിൽ കൈയ് 2024-27 ബാച്ചിലെ കുട്ടികൾ.  പരീക്ഷഇൻവിജിലേറ്റർമാരായി മാത്രമല്ല അതിനു വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം എഴുതാനുള്ള കുട്ടികളെ അതിനു പ്രാപ്തമാക്കാനും എല്ലാം ആവേശത്തോടെ മുൻപിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ആയിരുന്നു.
model Aptitude test-installation
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25 -6 - 2025 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 58 കുട്ടികൾ പരീക്ഷയെഴുതി. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു മുൻ ബാച്ചിലെ കുട്ടികൾ നടത്തിയ ന്യൂസ് റിപ്പോർട്ട് റീൽസ് എന്നിവ പുതിയ ബാച്ചിലേക്കു പരീകഷ എഴുതാൻ വന്ന കുട്ടികൾക്ക് ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള ഒരു അനുഭവമായി

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. 20 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു.  മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. സ്കൂൾ SITC രജീഷ് സർ , കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.


ജി എച്ച് എസ് കുറുക
ജി എച്ച് എസ് കുറുക
ജി എച്ച് എസ് കുറുക
ജി എച്ച് എസ് കുറുക

English spellinging Competition

വായന ദിനത്തോടനുബന്ധിച്ച് English Club ൻ്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ ക്ലാസിലെ കുട്ടികൾക്കായി English spellinging Competition സംഘടിപ്പിച്ചു. 30 ഇൽ അതികം കുട്ടികൾ പങ്കെടുത്തു. 10 സി യിൽ പഠിക്കുന്ന ദിയ കിഷോർ ഒന്നാം സ്ഥാനവും 9 സി യിൽ പഠിക്കുന്ന ഫാത്തിമ റിസ്‌ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകരായ പ്രിയേഷ് സർ, അനു ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Reading day-english spelling competition

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

ജി എച് സ് കുറുക യിൽ 2025 ജൂൺ 26 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ജി എച് സ് കുറുക സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. രാവിലെ സ്കൂൾ ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെയും പിടിഎയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ ജാഗ്രത സമിതി പ്രസിഡൻറ് അലവിക്കുട്ടി സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ ജാഗ്രത സമിതി മെമ്പർ റസാക്, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ അസീസ് പാറങ്ങോടത്ത്, എസ്.എം.സി ചെയർമാൻ ശ്രീ അബ്ദുറഹിമാൻ കല്ലൻ, സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ രാജേഷ് കെ.സി, സ്റ്റാഫ് സെക്രട്ടറി ഷറഫുദ്ദീൻ മാഷ് എന്നിവർ കുട്ടികൾക്ക് സന്ദേശം നൽകി. 'ഞാനൊരിക്കലും ലഹരി ഉപയോഗിക്കില്ല നമുക്ക് ഒന്നായി ലഹരിക്കെതിരെ പോരാടാം ' എന്ന ആപ്തവാക്യത്തിന് കീഴിലാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് സിഗ്നേച്ചർ ക്യാമ്പയിൻ നടത്തിയത്.

Say no to drugs-inaguration
Say no to drugs- Assembly
Say no to drugs- pledge

ഹൈസ്കൂൾ വിദ്യാർത്ഥിനി റാനിയ ലഹരി വിരുദ്ധ സന്ദേശ ഗാനം പാടി. യുപി വിഭാഗം വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്റർ രചനകൾ നടത്തി പ്രദർശിപ്പിച്ചു. എൽ പി വിഭാഗം അധ്യാപകൻ മെഹബൂബ് മാഷിൻറെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പരീക്ഷണങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. ലഹരിക്കെതിരെ സ്കൂൾ ജെ ആർ സി വിദ്യാർത്ഥികൾ കൈകോർത്തു ബോധവൽക്കരണം നടത്തി. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. 5 സി ക്ലാസിലെ ജിനാനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നൃത്തച്ചുവടുകൾ ചെയ്തു. 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി. എൽകെജി യുകെജി വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ലഹരിക്കെതിരെ കൈവിരലുകൾ പതിച്ച് സാന്നിധ്യം അറിയിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകൻ ജിജു മാഷിൻറെ നേതൃത്വത്തിൽ നടന്ന നാടകം മികച്ചതും ആകർഷകവുമായ ഇനം ആയിരുന്നു. യുപി വിഭാഗം ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട പ്രസംഗം മത്സരത്തിൽ 6 D ക്ലാസിലെ ഇലാൻ സി ടി ഒന്നാം സ്ഥാനം നേടി. 7 C ക്ലാസിലെ അനഘാ രാജേഷ് രണ്ടാം സ്ഥാനവും 5 D ക്ലാസിലേ കെൻസ മൂന്നാം സ്ഥാനവും നേടി.

Say no to drugs- signature nursery
|
Say no to drugs- dance
Say no to drugs- poster

സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിപുലമായി നടത്തപ്പെട്ടു. പരിപാടിയുടെ മുഴുവൻ ഭാഗങ്ങളും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ആവിഷ്കാരപരമായി ഡോക്യുമെന്റ് ചെയ്തു. ഇത് വിദ്യാർത്ഥികളിലെ സാങ്കേതിക കഴിവുകൾക്കും ചുമതലബോധത്തിനും തെളിവായി മാറി. വിദ്യാഭ്യാസത്തിലൂടെയും കലാപരമായ പങ്കാളിത്തത്തിലൂടെയും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിച്ച സ്കൂളിന്റെ ഈ പരിപാടി മാതൃകയായി.

സുമ്പാ ഡാൻസ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സുമ്പാ ഡാൻസ് പരിപാടിയുടെ ഉദ്ഘാടനവും ഈ യോഗത്തിൽ നടന്നു. ഷിബിലി ടീച്ചറുടെയും ആഗ്നസ് ടീച്ചറുടെയും നേതൃത്വത്തിൽ സുംബാ നൃത്തം ചെയ്തു. പിന്നീട് കുട്ടികൾ തന്നെ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കാളികളാകുകയും ചെയ്ത.

Say no to drugs- zumba dance

ലഹരിവിരുദ്ധ പ്രതിജ്ഞ

ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത് 7 സി യിലെ നിമാ നൗറീൻ ആയിരുന്നു.

Say no to drugs- pledge
Say no to drugs- pledge 11

ഫ്ലാഷ് മൊബ് 7 D ക്ലാസിലെ അതൂഫ നസ്രിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.

Say no to drugs- Flash mob

നാടകം ' അരുതെ ലഹരി '

ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.

Say no to drugs- screen play

ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ പരീക്ഷണങ്ങളുമായി ജി എച്ച് എസ് കുറുക ' ലഹരിക്കെതിരെ യുള്ള ക്യാമ്പയിനിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരീക്ഷണങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ലഹരി വിരുദ്ധ ദിന മുദ്രാവാക്യമായ SAY NO TO DRUGS എന്ന് ശൂന്യമായ ചാർട്ടിൽ പ്രത്യക്ഷപ്പെടുത്തി തുടങ്ങിയ പരിപാടി കുട്ടികളെ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തുടർന്ന് നടന്ന പരീക്ഷങ്ങളിലൂടെ പുകവലി യുടെയും മദ്യത്തിന്റെയും ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂളിലെ സയൻസ് അദ്ധ്യാപകൻ മെഹബൂബ് സർ ന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷണങ്ങൾ അരങ്ങേറിയത്

Say no to drugs- sceince experiment22
Say no to drugs- sceince experiment11
Say no to drugs- sceince experiment