"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) രണ്ടാം സ്ഥാനം എന്ന താൾ [[Ssk17:Homepage/മലയാളം കവി...) |
(വ്യത്യാസം ഇല്ല)
|
20:47, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വിഷയം:-പലതരം സെല്‍ഫികള്‍
ഉയിര്‍പ്പ് മരുഭൂമിയില്‍ വികാരസമുദ്രങ്ങള്‍ തിരിഞ്ഞ് തോറ്റുപോയപ്പോള്‍ സ്വപ്നങ്ങള്‍ കെട്ടുപോയെന്ന് ഹൃദയത്തില്‍ വരഞ്ഞ് തൂങ്ങിമരിച്ച ഒരു കവിത തന്നിലേക്ക് വിരിഞ്ഞു. അതിലെ വാക്കുകളോരോന്നും കാലത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഓരോ സെല്‍ഫിയെടുത്തു. ആദ്യവാക്കിന്റെ സെല്‍ഫിയില്‍ പൂമ്പാറ്റകള്‍ പാറി. രണ്ടാമത്തേതില്‍ നിന്ന് സംഗീതമൊലിച്ചു. മൂന്നാമത്തേതിന്റെ ചോരയില്‍ പ്രാണന്‍ കത്തിപ്പടര്‍ന്നു. ഋതുക്കള്‍ കൂടുവച്ചു. പിന്നെ ആ൪ത്തലച്ച് വന്ന സെല്‍ഫികളില്‍ ചൂടുള്ള ഉപ്പും ചുവപ്പും മണത്തു. ചിറകുകള്‍ വെട്ടിയരിഞ്ഞ ചോര കനത്തു. നടക്കാനാവാത്ത കാലുകള്‍ സ്വാതന്ത്ര്യദാഹത്തോടെ ആഴങ്ങള്‍ തിരഞ്ഞു. അക്ഷരങ്ങളെ ഇലകളില്‍ പാകം ചെയ്യാന്‍ മരമായി പിന്തലിച്ചു. പക്ഷെ, സ്വാതന്ത്ര്യം ചങ്ങലകളിലേക്കു നീണ്ടു. അവസാന വാക്കിന്റെ സെല്‍ഫിയില്‍ കനലെരിഞ്ഞ് കയറായി, വരിഞ്ഞുമുറുകി. അതുകണ്ട് ജീവനില്ലാതായ കവിതകള്‍ ചുവരുകള്‍ക്കുള്ളില്‍ നിലവിളിച്ചു. നീലാകാശത്തിന് വിട. ഇനി നമുക്ക് ഇരുണ്ട സൂര്യന്‍മാരെ ധ്യാനിച്ചുവരുത്താം. വെളിച്ചം കുടിച്ചിട്ടും കണ്ണുകാണാത്തവ൪ക്ക് ഇത്തിരി ഇരുട്ടുനല്‍കാന്‍. തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ഒരുലോകത്തേക്ക് ആഴത്തില്‍ കുഴിച്ചിടപ്പെട്ട ആ കവിതയുടെ അസ്ഥികളില്‍ അവിശേഷിക്കുന്ന കനത്ത വാക്കുകളെ പറത്തിവിടാന്‍. (ജിഷ്ണുവിനേയും വെമുലയേയും പോലെ എരിഞ്ഞുതീര്‍ന്ന നക്ഷത്രങ്ങള്‍ക്ക്)
[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]] |