ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13044 (സംവാദം | സംഭാവനകൾ)
No edit summary
13044 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{Yearframe/Pages}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== പ്രവേശനോത്സവം 2025 ===
==== പഞ്ചായത്ത്‌ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ====
  ഉദയഗിരി ഗ്രാമ പഞ്ചായത്ത്‌ തല പ്രവേശനോത്സവം ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ടി സുരേഷ് കുമാർ അധ്യക്ഷൻ ആയി. പ്രിൻസിപ്പൽ പി വി സനീഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സരിത ജോസ്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു തോമസ്, ഷൈലജ സുനിൽ, ബിന്ദു എം എൻ, എസ് എം സി ചെയർമാൻ കെ ആർ രതീഷ്, പി ടി എ വൈസ് പ്രസിഡന്റ്‌ ടി എസ് സന്തോഷ്‌,സീനിയർ അസിസ്റ്റന്റ്മാരായ പി ചന്ദ്രമതി, എസ്, ആർ സ്മിത, സ്റ്റാഫ് സെക്രട്ടറി സോജു ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക പി സി ഡിനിമോൾ നന്ദി പറഞ്ഞു. ഒന്നാം ക്ലാസ്സിൽ പുതിയതായി എത്തിയ മുഴുവൻ കുട്ടികൾക്കും അധ്യാപകർ വാങ്ങി നൽകിയ ബാഗും പഠനോപകരണങ്ങളും കെ ടി സുരേഷ് കുമാർ വിതരണം ചെയ്തു.
<gallery>
13044-Pravesanolsavam2025-1.jpg|പ്രവേശനോത്സവം - ചിത്രം 1
13044-Pravesanolsavam2025-2.jpg|പ്രവേശനോത്സവം - ചിത്രം 2
13044-Pravesanolsavam2025-3.jpg|പ്രവേശനോത്സവം - ചിത്രം 3
13044-Pravesanolsavam2025-4.jpg|പ്രവേശനോത്സവം - ചിത്രം 4
13044-Pravesanolsavam2025-5.jpg|പ്രവേശനോത്സവം - ചിത്രം 5
</gallery>
=== പരിസ്ഥിതി ദിനം 2025 ===
ശ്രീപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാചരണം 2025 ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അന്നേ ദിനം രാവിലെ 9.30 ന് സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി പി അബ്ദുൾ സലാം പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം തുടങ്ങിയവ ക്ലാസ്സ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു.
==== ജൈവ വൈവിധ്യ ഉദ്യാനം ====
ശ്രീപുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ജൈവ വൈവിദ്ധ്യ ഉദ്യാനം ഉൽഘാടനം ചെയ്തു. മണക്കടവ് ടൗണിനോട് ചേർന്ന് മാലിന്യങ്ങൾ നിക്ഷേപിച്ചും കാടുപിടിച്ചും കിടന്ന ശ്രീപുരം ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ 10 സെൻ്റ് സ്ഥലത്താണ് മനോഹരമായ ജൈവ വൈവിദ്ധ്യ ഉദ്യാനം നിർമ്മിച്ചത്.
<gallery>
13044-BioDiversityPark-1.jpg|Bio Diversity Park - Figure 1
13044-BioDiversityPark-2.jpg|Bio Diversity Park - Figure 2
</gallery>
=== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ===
==== കുട്ടികൾക്കുള്ള പൊതു വിജ്ഞാനം ====
  സമഗ്ര ഗുണമേന്മ പദ്ധതി ജിഎച്ച്എസ്എസ് ശ്രീപുരം മണക്കടവ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും തുല്യതയിൽ ഒന്നയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സമഗ്ര ഗുണമേന്മ പദ്ധതി. അക്കാദമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പുവരുത്തുക, ഓരോ ക്ലാസിലും വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ച ശേഷികൾ കുട്ടികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, കുട്ടികൾക്ക് വേണ്ട പഠന പിന്തുണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
    ഓരോ ദിവസത്തെയും കുട്ടികൾ ചെയ്ത പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി. ലഹരി ഉപയോഗത്തിനെതിരെ ഉള്ള പോസ്റ്ററുകളും ശുചിത്വ ശീലങ്ങൾ, റോഡ് സിഗ്നലുകൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ വിവരിക്കുന്ന ചാർട്ടുകളും കുട്ടികൾ പ്രദർശിപ്പിച്ചു. ഔഷധസസ്യങ്ങളുടെ പ്രദർശനം നടത്തി.ക്ലാസ് മുറികൾ ഹരിതാഭം ആക്കാൻ വേണ്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. രണ്ടാഴ്ചകളായി കുട്ടികൾക്ക് ലഭിച്ച വിവിധ അറിവുകളുടെ ക്രോഡീകരണ പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.  ക്രോഡീകരണ ദിവസം ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി.

20:24, 18 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം