"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
<gallery> | <gallery> | ||
Environment day 17018 3.jpeg.jpeg | Environment day 17018 3.jpeg.jpeg | ||
Environment day 17018 1.jpeg.jpeg | |||
Environment day 17018 2.jpeg.jpeg | |||
</gallery> | </gallery> | ||
20:12, 5 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
സ്കൂൾ പ്രവേശനോത്സവം -2025
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ ആഘോഷപൂർവ്വം സെന്റ് ജോസഫ് സ് ബോയ്സ് സ്കൂളിൽ നടന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവത്തിൽ സ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ അധ്യക്ഷ പ്രസംഗം നടത്തി.പ്രമുഖ സാഹിത്യകാരനും നിരുപകനും ആയ ശ്രീ അശോകൻ നെച്ചാട് ഉദ്ഘാടനം നടത്തി. മുഖ്യാതിഥിയായി വാർഡ് കൗൺസിലർ. കുട്ടികളുടെ കാലാപരിപാടികളും ചടങ്ങിന് മാറ്റ് കൂട്ടി. പുതിയ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ വിദ്യാലയത്തെ പരിചയപെടുത്തി. സ്കൂൾ മാനേജർ ഫാ. പയസ് വാച്ചാപറമ്പിൽ, പിടിഎ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസ അറിയിച്ചു.12 മണിയോടെ ചടങ്ങ് അവസാനിച്ചു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പ്രകൃതി സംരക്ഷണം മനുഷ്യന്റെ നിത്യമായ നിലനിൽപ്പിന് വളരെ അത്യാവശ്യമാണ് എന്ന് വിളിച്ചോതുന്ന മറ്റൊരു ദിവസം കൂടി. ലോകമെമ്പാടും ഇന്ന് പരിസ്ഥിതി ദിനം കൊണ്ടാടുന്ന ഈ ഒരു വേളയിൽ കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയം എന്ന തലയിടിപ്പുള്ള കോഴിക്കോട് സെന്റ് ജോസഫ് സ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അതിവിപുലമായി പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ് എന്നീ യൂണിറ്റുകളുടെ സമ്മിശ്രമായ പ്രവർത്തനഫലമായി നടന്ന പരിസ്ഥിതി ദിനാചരണം ഏറെ പ്രശംസ നേടി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗ്രീൻ മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറി ശ്രീ ടിവി രാജൻ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ യുപി വിഭാഗത്തിലെ നാച്ചുറൽ ക്ലബ്ബ് കോർഡിനേറ്റർ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി ശ്രീ പ്രദീപ് ഗോപിനാഥ്, സ്കൂൾ പിടിഎ പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. തുടർന്ന് സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ യൂണിറ്റിലെ അംഗങ്ങളും ചേർന്ന് ഒരു ബോധവൽക്കരണ റാലി കൂടി സംഘടിപ്പിച്ചത് വളരെ ശ്രദ്ധേയമായി. തെരഞ്ഞെടുത്ത കുട്ടികൾക്ക് ആയി പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രീ ടിവി രാജൻ സാറിന്റെ ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് പല യൂണിറ്റുകളായി തിരിഞ്ഞ് യൂണിറ്റിലെ അംഗങ്ങൾക്ക് വൃക്ഷത്തൈ നൽകുകയും സ്കൂൾ ക്യാമ്പസിൽ തന്നെ അവ വച്ചു പിടിപ്പിക്കാനുള്ള അവസരവും നൽകി. യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന മത്സരം, പ്ലക്കാർഡ് നിർമ്മാണം എന്നിവ ഉണ്ടായിരുന്നു.