"ഗവ. യു പി എസ് കാക്കനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:25250 using HotCat |
|||
| വരി 22: | വരി 22: | ||
പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ | പ്രമാണം:25250-my-kakkanad.jpg|ചിറ്റ്ലപ്പള്ളി സ്ക്വയർ | ||
</gallery> | </gallery> | ||
[[വർഗ്ഗം:25250]] | |||
15:37, 15 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
കാക്കനാട്

ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാനത്തിലെ തുറമുഖനഗരമായ കൊച്ചിയുടെ പ്രധാന വ്യാവസായിക കേന്ദ്രമാണ് കാക്കനാട്. കൊച്ചി നഗരമധ്യത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. എറണാകുളം ജില്ലയുടെ ഭരണസിരാകേന്ദ്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. കളമശ്ശേരിയിൽ നിന്ന് സീപോർട്ട് എയർപോർട്ട് ഹൈവേ വഴി ഇങ്ങോട്ടുള്ള ദൂരം 5 കിലോമീറ്ററാണ്. ത്യപ്പൂണീത്തുറയിൽ നിന്ന് ഇവിടേക്കുള്ള ദൂരം 10 കിലോമീറ്ററാണ്. പ്രധാനപ്പെട്ട പല ഹൈവേകളും കാക്കനാട് വഴി കടന്നു പോകുന്നു. സീപോർട്ട്-എയർപോർട്ട് ഹൈവേ, മുവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ തുടങ്ങിയ റോഡ്ഡുകൾ ഇതിലേ കടന്നു പോകുന്നു.
പൊതുസ്ഥാപനങ്ങൾ

- 1981 നവംബർ 1-ന് സ്ഥാപിതമായ കളക്ട്രേറ്റ്
- ആകാശവാണി കൊച്ചി നിലയം
- ദൂരദർശൻ കേന്ദ്രം
- വി.എസ്.എൻ.എൽ.
- ഇൻഫോപാർക്ക്
അവലംബം
https://en.wikipedia.org/wiki/Kakkanad
ചിത്രശാല
-
വാമനമൂർത്തി ക്ഷേത്രം
-
വീഗാലാൻറ്റ്
-
ഇൻഫോപാർക്ക്
-
ചിറ്റ്ലപ്പള്ളി സ്ക്വയർ