"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:38, 6 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച്→S S Radio 2.4 സ്കൂൾ റേഡിയോ പ്രോഗ്രാമിന് തുടക്കമായി
| വരി 61: | വരി 61: | ||
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിശ്രമവേളകൾ അറിവിന്റെയും ആനന്ദത്തിന്റെയും അനുഭവങ്ങളാക്കി മാറ്റുന്നതിനുമായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ 'SS Radio 2.4' എന്ന റേഡിയോ പ്രോഗ്രാമിന് തുടക്കമായി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ആശംസകൾ അർപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. | കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വിശ്രമവേളകൾ അറിവിന്റെയും ആനന്ദത്തിന്റെയും അനുഭവങ്ങളാക്കി മാറ്റുന്നതിനുമായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂളിൽ 'SS Radio 2.4' എന്ന റേഡിയോ പ്രോഗ്രാമിന് തുടക്കമായി. സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ ആശംസകൾ അർപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. | ||
=''' യോഗദിനാചരണം '''= | |||
United Nations Organisation 2014 മുതൽ എല്ലാ വർഷവും June 21 ന് യോഗ ദിനമായി ആചരിച്ചു വരുന്നു. അതിൻ്റെ ഭാഗമായി സ്കൂളിൽ യോഗാദിനം ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെടുകയുണ്ടായി. ബഹു. സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും, ഹെഡ്മാസ്റ്റർ ശ്രീ. സജി ജോൺ യോഗാദിന സന്ദേശം നൽകുകയും, കായികാധ്യാപകനായ ശ്രീ. ടെന്നിസൺ സാർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. അതിൻ്റെ ഭാഗമായി വിവിധ വിവിധയോഗ രീതികൾ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി നടത്തിയ യോഗ ദിനാചരണം കോർപ്പറേറ്റ് തലത്തിൽ നടത്തിയ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
=''' സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''= | |||
സർക്കാർ നിർദ്ദേശമനുസരിച്ച് ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 16-ാം തീയതി നടന്നു. തികച്ചും ജനാധിപത്യ പ്രക്രിയകളിലൂടെ നടന്ന തെരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതു മുതൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായകമായി. സ്കൂൾ ഹാളിൽ പ്രത്യേകമായി ക്രമീകരിച്ച പോളിംഗ് ബൂത്തിലെത്തി വിദ്യാലയത്തിലെ 5 മുതൽ 10 വരെയുള്ള മുഴുവൻ വിദ്യാർത്ഥികളും അവരുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിച്ചു. പോളിംഗ് ഉദ്യോഗസ്ഥരായും, തിരഞ്ഞെടുപ്പ് നിരീക്ഷകരായും, പോളിംഗ് ഏജൻ്റുമാരായും, സുരക്ഷാ ഉദ്യോഗസ്ഥരായുമുള്ള വിദ്യാർത്ഥികളുടെ മികച്ച പ്രകടനം തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിച്ചു. തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഉച്ചയ്ക്കുശേഷം 3.30 ന് ഹെഡ്മാസ്റ്റർ നടത്തി. സ്കൂൾ ലീഡറായി 10 C യിലെ അർച്ചന രാജ് തിരഞ്ഞെടുക്കപ്പെട്ടു. | |||
=''' ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം '''= | |||
ഭാരതത്തിൻ്റെ 78-ാം സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായ രീതിയിൽ ഈ വർഷവും സെൻ്റ് സബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. ബഹു.സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ടീച്ചർ,ഹയർസെക്കൻ്ററി പ്രിൻസിപ്പൽ ഇൻ ചാർജ് സജി മാത്യു, പി.ടി.എ പ്രസിഡന്റ് ജോസ് കുഴമ്പിൽ, എൽ.പി സ്കൂൾ പിടിഎ പ്രസിഡണ്ട് ബോബി കണ്ണീറ്റുകണ്ടം എന്നിവരും കുട്ടികളുടെ പ്രതിനിധികളായി ഡെൽനാ ബിജു, അശ്വന്ത് ഇ പി എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് സ്കൂൾ കായികാധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി മാസ്ഡ്രിൽ, ഫ്ലാഗ് ഡ്രിൽ, ഫ്രീ ഹാൻഡ് എക്സർസൈസ്, ഫ്ലാഷ് മോബ് എന്നിവയും നടത്തപ്പെട്ടു. | |||
എല്ലാ കുട്ടികൾക്കും അധ്യാപകർ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. | |||
=''' അൽഫോൻസാ ദിനാചരണം '''= | |||
ഭാരതത്തിലെ ആദ്യ വിശുദ്ധയായ, സഹനപുഷ്പമായ വിശുദ്ധ അൽഫോൻസാമ്മയെ കുറിച്ചുള്ള നല്ല ഓർമ്മകൾ എല്ലാം കുഞ്ഞു ഹൃദയങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ അൽഫോൻസാ ദിനാചരണം ഏറ്റവും മികച്ച രീതിയിൽ നടത്തി. എല്ലാ ദിവസവും അൽഫോൻസാമ്മയുടെ രൂപം അലങ്കരിച്ചു വയ്ക്കുകയും, ഓരോരോ ക്ലാസിന്റെയും മുൻപിൽ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ആഴ്ചയിൽ ഓരോ ദിവസവും യു പി , ഹൈസ്കൂൾ കുട്ടികൾക്ക് വ്യത്യസ്ത തരത്തിലുള്ള മത്സരങ്ങൾ നടത്തി. എല്ലാദിവസവും കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പതിക്കുകയും, അൽഫോൻസക്വിസ്, അൽഫോൻസാ ഗീതം, ചിത്രരചന, പ്രസംഗം, സൂക്തരാചന എന്നീ മത്സരങ്ങളിൽ ജാതിമതഭേദമന്യേ ധാരാളം കുട്ടികൾ പങ്കെടുത്തു. സമാപന ദിനത്തിൽ 28-ാം തിയ്യതി അൽഫോൻസാമ്മയുടെ നയന മനോഹരമായ ഒരു സ്റ്റേജ് ഷോ ഒരുക്കി. ഹെഡ്മാസ്റ്ററുടെ അൽഫോൻസാന്ദേശത്തോടെ ആരംഭിച്ച പരിപാടി പായസ വിതരണത്തോടെ അവസാനിച്ചു. | |||
=''' ഐടി സർവീസ് ഡെസ്ക് ഉദ്ഘാടനം '''= | |||
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രിലിമിനറി ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി ഐ ടിയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ഐ ടി സർവീസ് ഡെസ്ക് കോഴിക്കോട് ജില്ല എ ടി മാസ്റ്റർ ടെയ്നർ ശ്രീ. ജവാദ് അലി ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്സ്, മൊബൈൽ അപ്ലിക്കേഷൻ എന്നിവ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ക്യാമ്പിൽ 41 വിദ്യാർത്ഥികളും മുപ്പതിലധികം രക്ഷിതാക്കളും സംബന്ധിച്ചു. | |||