"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/ചരിത്രം (മൂലരൂപം കാണുക)
22:57, 5 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
| വരി 1: | വരി 1: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''<big> | '''<big>രാ</big>'''ഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശത്താൽ ചരിത്രത്തിലിടം നേടിയ ദേശമാണ് തൃക്കണ്ണമംഗൽ. ഇവിടുത്തെ പുരാതനതറവാടായ പുത്തൻവീട്ടിൽ പി.ആർ ഗോവിന്ദപിള്ള നാടിൻ്റെ അഭിവൃദ്ധിക്ക് വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കി 1934-ൽ ശ്രീകൃഷ്ണവിലാസം സ്‌കൂൾ ആരംഭിച്ചു. തിരുവനന്തപുരം ഡി.ഇ.ഒ. ആയിരുന്ന ശ്രീമാൻ യേശുദാസ് സാർ അതേ വർഷം ഡിസംബർ മാസത്തിൽ സ്‌കൂൾ സന്ദർശിച്ച് ഒന്നും രണ്ടും ക്ലാസ്സുകൾ അനുവദിച്ചു.അടുത്ത വർഷം മൂന്നാം ക്ലാസ്സും തുടങ്ങി. അന്നത്തെ ഹെഡ്മാസ്റ്റർ പുത്തൻവീട്ടിൽ ശ്രീ. പി.ജി. ജനാർദ്ദനൻപിള്ള ആയിരുന്നു.ശ്രീമാൻ പി.ആർ. ഗോവിന്ദപിള്ള മാനേജർ ആയിരുന്ന സ്‌കൂളിൽ കുറുമ്പാല്ലൂർ അയ്യപ്പൻപിള്ള, പുത്തൻവീട്ടിൽ രാഘവൻപിള്ള, ഓടനാവട്ടം പപ്പുപിള്ള എന്നിവർ അദ്ധ്യാപകരായിരുന്നു. 1936- ൽ നാലാം ക്ലാസ്സും 1938-ൽ ആദ്യബാച്ച് ശാസ്ത്രി പൊതുപരീക്ഷ നടത്തുകയും ചെയ്തു. | ||
സ്കൂളിന്റെ പ്രവർത്തനമികവ് കണ്ടെത്തിയ ഡി.പി.ഐ ഗോപാലമേനോൻ, കൃഷ്‌ണൻ തമ്പി, എന്നിവർ സ്‌കൂൾ സന്ദർശിച്ച് സ്‌കൂളിന് ഗ്രാന്റ്റ് അനുവദിച്ചു. | |||
കേരളത്തിൽ വിദ്യാഭ്യാസമേഖലയിൽ പുത്തൻ ഉണർവ്വ് പകർന്നുകൊണ്ട് പനമ്പള്ളി പദ്ധതി 1950-ൽ നടപ്പിലായി. ആ വർഷം തന്നെ ഇംഗ്ലീഷ് സ്കൂളായി മാറ്റുകയും ഫോർത്ത് ഫോറം ആരംഭിക്കുകയും ചെയ്‌തു. ആവിയോട്ട് എ.ജി. വർഗ്ഗീസ് സാർ ആയിരുന്നു ഇംഗ്ലീഷ് സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മാസ്റ്റർ. 1950-ൽ സ്‌കൂൾ മാനേജിംഗ് കമ്മറ്റി നിലവിൽ വന്നു. കമ്മറ്റി അംഗങ്ങളായി പി.ജി. രാഘവൻപിള്ള, പി.ജെ. ജനാർദ്ദനൻപിള്ള, കെ. കുട്ടൻപിള്ള, പി.ജി കുഞ്ഞൻപിള്ള, പി.ജി. നാരായണപിള്ള, എൻ. ബാലകൃഷ്‌ണപിള്ള, എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാപകൻ മലയാളമാസം 1128-കുംഭം 5 ന് ഇഹലോകവാസം വെടിഞ്ഞു. 1953-ൽ ആദ്യത്തെ പൊതുപരീക്ഷ നടന്നു. 1960-കളിൽ 50 ഡിവിഷനുകളിലായി 2400- ൽ പരം വിദ്യാർത്ഥികൾ ഈ സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്നു. 2000- മണ്ടിൽ വൊക്കേഷണൽ ഹയർസെക്കണ്ടറി ആരംഭിച്ചു. കലാ സംസ്കാരിക, സാമൂഹിക ഔദ്യോഗിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പ്രതിഭകളെ ഈ സ്ഥാപനത്തിന് വാർത്തെടുക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം റവന്യൂ ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ ഇടയ്ക്കോട് D. A. M. U. P. S സ്ക്കൂളും ഈ മാനേജ്മെന്റിന്റെ തന്നെ സ്ഥാപനമാണ്. | |||