"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stans35015 (സംവാദം | സംഭാവനകൾ) |
Stans35015 (സംവാദം | സംഭാവനകൾ) |
||
| വരി 11: | വരി 11: | ||
പ്രമാണം:20250218 115620.jpg | പ്രമാണം:20250218 115620.jpg | ||
പ്രമാണം:20250218 115624.jpg | പ്രമാണം:20250218 115624.jpg | ||
പ്രമാണം:20250218 115632.jpg | |||
</gallery> | </gallery> | ||
14:55, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ സൗകര്യങ്ങൾ
* സയൻസ് ലബോറട്ടറി
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി സയൻസ് ലാബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളെ ശാസ്ത്ര മത്സരങ്ങൾക്കായി ഒരുക്കുന്നതിനും, ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനും സ്കൂൾ സയൻസ് ലാബ് പര്യാപ്തമാണ്.
ചിത്രശാല
*ലൈബ്രറി
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.
*സ്മാർട്ട് ക്ലാസ് റൂം
വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനുമായി സ്മാർട്ട് ക്ലാസ്റൂം സജ്ജീകരിച്ചിരിക്കുന്നു.
*മികച്ച കമ്പ്യൂട്ടർ ലാബ്
കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മികച്ച രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
* ടാലൻഡ് ബോർഡ്
കുട്ടികളുടെ സ്വന്തമായ രചനകളും ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ടാലന്റ് ബോർഡിൽ നിക്ഷേപിക്കുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ടാലന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഒത്തിരി സഹായകമാണ്. മികച്ച രചനകൾക്ക് സമ്മാനവും നൽകി വരുന്നു.
*ടോയ്‌ലറ്റ് സൗകര്യം
കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള മികച്ച ടോയ്ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
* ഓഡിറ്റോറിയം
സ്കൂൾ അസംബ്ലി, മറ്റു പൊതു ചടങ്ങുകൾ എന്നിവയുടെ സുഗമമായ നടത്തിപ്പിന് സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നു.
* ഉച്ചഭക്ഷണം
ഗവൺമെന്റിന്റെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ലഭ്യമാക്കുന്നു.