"A. J. B. S. Puthige" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എട്ട് ടോയ് ലറ്റുകള്‍. | *ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എട്ട് ടോയ് ലറ്റുകള്‍. | ||
കുടിവെള്ള സൗകര്യത്തിനായി കുഴല്‍ക്കിണര്‍ | *കുടിവെള്ള സൗകര്യത്തിനായി കുഴല്‍ക്കിണര്‍ | ||
ചുറ്റുമതില്‍ | *ചുറ്റുമതില്‍ | ||
അംഗപരിമിതര്‍ക്കായുള്ള റാമ്പും റെയിലും | *അംഗപരിമിതര്‍ക്കായുള്ള റാമ്പും റെയിലും | ||
ഉച്ചഭക്ഷണ പാചകത്തിനായുള്ള അടുക്കള | *ഉച്ചഭക്ഷണ പാചകത്തിനായുള്ള അടുക്കള | ||
*കമ്പ്യൂട്ടര്‍ ലാബ് | |||
ലൈബ്രറി | *ലൈബ്രറി | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും | *ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും | ||
ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയില്‍ പങ്കാളിത്തവും മികച്ച വിജയവും | *ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയില്‍ പങ്കാളിത്തവും മികച്ച വിജയവും | ||
മെട്രിക് മേളയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ | *മെട്രിക് മേളയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ | ||
വിദ്യാലയ സര്‍ഗവേളകള്‍ | *വിദ്യാലയ സര്‍ഗവേളകള്‍ | ||
ദിനാചരണ പരിപാടികള്‍ | *ദിനാചരണ പരിപാടികള്‍ | ||
ഈസി ഇംഗ്ലീഷ് ക്യാമ്പുകള്‍ | *ഈസി ഇംഗ്ലീഷ് ക്യാമ്പുകള്‍ | ||
*ഫീല്‍ഡ് ട്രിപ്പുകള്‍ | |||
*സര്‍ഗാത്മക ക്യാമ്പുകള്‍ | |||
വരി 51: | വരി 53: | ||
എം.ശങ്കരന്‍ നമ്പ്യാര്‍<br> | എം.ശങ്കരന്‍ നമ്പ്യാര്‍<br> | ||
(സിംഗിള്‍ മാനേജ് മെന്‍റ്) | (സിംഗിള്‍ മാനേജ് മെന്‍റ്) | ||
== മുന്‍ മാനേജര്‍മാര്‍ == | |||
*സങ്കപ്പ റൈ | |||
*ദൂമണ്ണ റൈ | |||
*ഗുഡ്ഡപ്പ റൈ | |||
*വേണുഗോപാല റൈ | |||
== മുന്‍സാരഥികള്‍ == | == മുന്‍സാരഥികള്‍ == | ||
സങ്കപ്പ റൈ | *സങ്കപ്പ റൈ | ||
ദൂമണ്ണ റൈ | *ദൂമണ്ണ റൈ | ||
ബാലകൃഷ്ണ റൈ | *ബാലകൃഷ്ണ റൈ | ||
പി. കാവേരി | *പി. കാവേരി | ||
13:55, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
A. J. B. S. Puthige | |
---|---|
വിലാസം | |
പുത്തിഗെ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസര്‍ഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, കന്നഡ |
അവസാനം തിരുത്തിയത് | |
23-01-2017 | 11320 |
ചരിത്രം
അനേകര്‍ക്ക് ജീവിതപാതയില്‍ കാവ്യഭാവയുടെ കരിമഷി പകര്‍ന്ന, ചിന്തകള്‍ക്ക് എഴുത്താണിയുടെ മൂര്‍ച്ച പകര്‍ന്ന, മനസ്സിന് നീരുറവയുടെ കുളിര്‍മ നല്‍കിയ വിദ്യാലയമാണ് പുത്തിഗെ എയ്ഡഡ് ജൂനിയര്‍ ബേസിക് സ്‌കൂള്‍. പുത്തിഗെ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുത്തിഗെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌കൂള്‍ 1930ലാണ് സ്ഥാപിതമായത്. ദിവംഗതനായ ദൊഡ്ഡഗുത്തു സങ്കപ്പറൈ അവര്‍കളാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. ആദ്യകാലങ്ങളില്‍ ഓലമേഞ്ഞൊരു കെട്ടിടത്തിലാണ് വിദ്യലായം പ്രവര്‍ത്തിരുന്നത്. അക്കാലത്ത് ഒന്നുമുതല്‍ അഞ്ചുവരെ കന്നട മാധ്യമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മദ്രാസ് സംസ്ഥാനത്തിന്റെ ദക്ഷിണ കന്നഡ ജില്ലയില്‍ ഉള്‍പ്പെട്ട ഈ വിദ്യാലയത്തിന് അന്നത്തെ മദ്രാസ് സംസ്ഥാനം 17.11.1938 ല്‍ അംഗീകാരം നല്‍കി. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിലെ നിരക്ഷരരായ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1953 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ നിശാപാഠശാലയായും ഈ വിദ്യാലയം പ്രവര്‍ത്തിരുന്നു. അതുപോലെ തന്നെ ശ്രീകുമാര സ്വാമി യക്ഷഗാന സംഘത്തിന്റെ നേതൃത്വത്തില്‍ യക്ഷഗാന പരിശീലനവും നടന്നിരുന്നു. വിദ്യാലയത്തില്‍ ദിവംഗതനായ ശ്രീ ദാസപ്പാചാരിയുടെ നേതൃത്വത്തില്‍ ചര്‍ക്ക ഉപയോഗിച്ച് നെയ്ത്തുപരിശീലനവും നടത്തിയിരുന്നു. 1968ല്‍ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യപ്രകാരം ഒന്നുമുതല്‍ നാലുവരെ മലയാളത്തിലും അറബിയിലുമുള്ള അധ്യയനം ഇവിടെ ആരംഭിച്ചു. കാലത്തോടൊപ്പം മാനേജ്‌മെന്റുകളും മാറിമാറിവന്ന ഈ സ്‌കൂള്‍ ഇപ്പോള്‍ ഉയര്‍ച്ചയുടെ പാതയിലാണ്. ഇപ്പോഴത്തെ മാനേജറും മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന ശ്രീ എം.ശങ്കരന്‍ നമ്പ്യാരുടെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ ത്രിഭാഷ മാധ്യമത്തില്‍ കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മിക്കുകയും കുട്ടികളുടെ യാത്രാസൗകര്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ കുട്ടികളുടെ എണ്ണത്തില്‍ അതിശയകരമായ പുരോഗതിയുണ്ടായി. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നതോടൊപ്പം കുമ്പള ഉപജില്ലയിലെയും കാസര്‍ഗോഡ് ജില്ലയിലെയും മികച്ച വിദ്യാലയങ്ങളുടെ പട്ടികയില്‍ ഇടംനേടിക്കഴിഞ്ഞു. ഒന്നുമുതല്‍ നാലുവരെ മലയാളത്തിലും കന്നഡയിലുമായാണ് വിദ്യാഭ്യാസം നല്‍കിവരുന്നത്. ജില്ലയിലെ മറ്റ് സ്‌കൂളുകളില്‍നിന്നും വ്യത്യസ്തമായി ഞങ്ങളുടെ വിദ്യാലയത്തില്‍ ഒന്നാംതരത്തിലേക്ക് പ്രവേശനം നേടിയകുട്ടികള്‍ നിരവധിയാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഞങ്ങളുടെ കുട്ടികള്‍ നേടിയ നേട്ടങ്ങള്‍ ജില്ലാതലങ്ങളില്‍വരെ ശ്രദ്ധേയമായിരുന്നു. സബ്ജില്ലാ കലോത്സവം, കായികമേള, വിദ്യാരംഗം, മെട്രിക്‌മേള തുടങ്ങിയവയിലെ നേട്ടങ്ങള്‍ അവയില്‍ ചിലതുമാത്രം. ഐടി വിദ്യാഭ്യാസത്തിനായി പ്രത്യേകം സമയം കണ്ടെത്തുകയും ക്ലാസ് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ പരിശീലനം നല്‍കിവരികയും ചെയ്യുന്നു. 2006 മുതല്‍ പ്രീ പ്രൈമറി വിഭാഗവും സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 80ലേറെ കുട്ടികള്‍ പ്രീ പ്രൈമറയില്‍ 2016-17 അധ്യയന വര്‍ഷം പ്രവേശനം നേടിയിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിക്കുന്ന പിടിഎ യോഗങ്ങള്‍, വിവിധ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, നൂതനവും വ്യത്യസ്തവുമായ ദിനാചരണ പരിപാടികള്‍ എന്നിവയെല്ലാം മികവിലേക്കുള്ള ഞങ്ങളുടെ ചവിട്ടുപടികളാണ്. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും പരിശ്രമഫലമായി രണ്ട് ബസ്സ സ്‌കൂളിന് സ്വന്തമായുണ്ട്. പരിമിതമായ സാഹചര്യങ്ങളില്‍നിന്നുപോലും കുട്ടികള്‍ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിന് ഇത് സഹായകമായി. വിദ്യാലത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളുടെ പരിമിതികള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നാളിതുവരെയായി സംഘടിപ്പിച്ചിട്ടുള്ളത്. ഭൗതീകമായും അക്കാദമികമായും ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിടിഎയും എസ്എസ്ജിയും മാനേജ്‌മെന്റും അധ്യാപകരും വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
- ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി എട്ട് ടോയ് ലറ്റുകള്‍.
- കുടിവെള്ള സൗകര്യത്തിനായി കുഴല്‍ക്കിണര്‍
- ചുറ്റുമതില്‍
- അംഗപരിമിതര്‍ക്കായുള്ള റാമ്പും റെയിലും
- ഉച്ചഭക്ഷണ പാചകത്തിനായുള്ള അടുക്കള
- കമ്പ്യൂട്ടര്‍ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഉപജില്ലാ കലോത്സവങ്ങളിലെ പങ്കാളിത്തവും മികച്ച വിജയവും
- ഉപജില്ലാ ശാസ്ത്രമേള, കായികമേള എന്നിവയില്‍ പങ്കാളിത്തവും മികച്ച വിജയവും
- മെട്രിക് മേളയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍
- വിദ്യാലയ സര്‍ഗവേളകള്‍
- ദിനാചരണ പരിപാടികള്‍
- ഈസി ഇംഗ്ലീഷ് ക്യാമ്പുകള്‍
- ഫീല്‍ഡ് ട്രിപ്പുകള്‍
- സര്‍ഗാത്മക ക്യാമ്പുകള്‍
മാനേജ്‌മെന്റ്
എം.ശങ്കരന്‍ നമ്പ്യാര്‍
(സിംഗിള്‍ മാനേജ് മെന്‍റ്)
മുന്‍ മാനേജര്‍മാര്‍
- സങ്കപ്പ റൈ
- ദൂമണ്ണ റൈ
- ഗുഡ്ഡപ്പ റൈ
- വേണുഗോപാല റൈ
മുന്‍സാരഥികള്‍
- സങ്കപ്പ റൈ
- ദൂമണ്ണ റൈ
- ബാലകൃഷ്ണ റൈ
- പി. കാവേരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കാസര്‍ഗോഡിന്റെ തനത് കലാരൂപമായ യക്ഷഗാനം ജനകീയമാക്കിയ യുവകലാകാരന്മാരായ ശ്രീഹര്‍ഷന്‍, ശ്രീനിവാസ്, അജിത്ത്, അശ്വിന്‍ എന്നിവര്‍ പുത്തിഗെ എജെബി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. എടനീര്‍ യക്ഷഗാന കലാമണ്ഡലത്തില്‍ നിന്നുമാണ് ഇവര്‍ യക്ഷഗാനം അഭ്യസിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മലയാളത്തിലും കന്നഡയിലും യക്ഷഗാനം അവതരിപ്പിച്ച് ജനശ്രദ്ധനേടിയിട്ടുണ്ട്
വഴികാട്ടി
1.കുമ്പള റെയില്‍വേ സ്റ്റേഷന്‍/ ബസ്റ്റാന്റില്‍നിന്നും ബസ് മാര്‍ഗം സീതാംഗോളി എത്തി പെര്‍ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ആകെ 15 കിലോമീറ്റര്‍ 2.കാസര്‍ഡോഡ് നിന്നും ബസ് മാര്‍ഗം വിദ്യാനഗര്‍ വഴി സീതാംഗോളി എത്തുക. പെര്‍ള റോഡില്‍ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. ആകെ 20 കിലോമീറ്റര്‍
{{#multimaps:12.6028,75.0504 |zoom=13}}