"സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
+വർഗ്ഗം:21899; +വർഗ്ഗം:Ente Gramam using HotCat |
|||
| വരി 28: | വരി 28: | ||
21899 nalluserry temple.jpg|നാലുശ്ശേരികുന്ന് ക്ഷേത്രം | 21899 nalluserry temple.jpg|നാലുശ്ശേരികുന്ന് ക്ഷേത്രം | ||
</gallery> | </gallery> | ||
[[വർഗ്ഗം:21899]] | |||
[[വർഗ്ഗം:Ente Gramam]] | |||
23:33, 24 ജനുവരി 2025-നു നിലവിലുള്ള രൂപം
തിരുവിഴാംകുന്ന്
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമ പ്രദേശം. മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ വടക്കു-പടിഞ്ഞാറുള്ള ഈ ഗ്രാമം അലനല്ലൂർ, കോട്ടോപ്പാടം എന്നീ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസുന്ദരമായ സംരക്ഷിത വനംപ്രദേശവും അന്താരാഷ്ട്ര അംഗീകാരം നേടിയ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിലെ തിരുവിഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസർച്ച് സെൻററും വെള്ളിയാർ പുഴയും പ്രധാന ആകർഷക കേന്ദ്രങ്ങളാണ്.

ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ കോട്ടോപ്പാടം പഞ്ചായത്തുകളിൽ ആയി പരന്നുകിടക്കുന്ന പ്രകൃതി സൗന്ദര്യമേറിയ വനപ്രദേശങ്ങൾ ഉള്ള ഭൂമിയാണ് തിരുവിഴാംകുന്ന്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- അരിയൂർ സർവീസ് സഹകരണ ബാങ്ക്
- ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി
- പ്രാഥമികാരോഗ്യ കേന്ദ്രം
- കണ്ണുകാലി ഗവേഷണ കേന്ദ്രം
- ഫീനിക്സ് വായനശാല
ആരാധനാലയങ്ങൾ
പ്രദേശത്ത് ധാരാളം ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നു. നാലുശ്ശേരികുന്ന് ക്ഷേത്രം പുരാതന ക്ഷേത്രമാണ്. എല്ലാ വർഷവും മീനം മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. കൊന്നാരം ജുമാമസ്ജിദ്, മസ്ജിദുൽ അൻസാർ, തിരുവിഴാംകുന്ന് ജുമാ മസ്ജിദ്, സലഫി മസ്ജിദ്, അമ്പലപ്പാറ ക്രിസ്ത്യൻ ചർച്ച്, അഹമ്മദിയ്യ പള്ളി മുതലായവയും പ്രവർത്തിക്കുന്നു. ഹയാത്തുൽ ഇസ്ലാം മദ്രസ്സ, മമ്പഉൽ ഇസ്ലാം മദ്രസ്സ തുടങ്ങി മുസ്ലിം പള്ളികളുമായി ബന്ധപ്പെട്ട് മദ്രസകളും പ്രദേശത്തുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുവിഴാംകുന്ന് ഗവൺമെൻറ് എൽ.പി.സ്കൂളാണ് പ്രദേശത്തെ ഏക സർക്കാർ വിദ്യാലയം. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ സ്ഥാപനത്തിന് നൂറ്റാണ്ടിൻറെ പഴക്കമുണ്ട്. സി.പി.എ.യുപി സ്കൂൾ ആണ് ഏക യു.പി സ്കൂൾ.1976 ൽ സി.പി ഉമ്മർഹാജിയുടെ മേനേജ്മെൻറിന് കീഴിൽ ആരംഭിച്ച സ്കൂളിൽ 700 ഓളം വിദ്യാർഥികൾ പഠിക്കുന്നു. സി.പി.എ.എൽ.പി സ്കൂൾ മുറിയകണ്ണി എന്നിവയാണ് മറ്റ് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
അവലംബം
ചിത്രശാല
-
വെള്ളിയാർപുഴ
-
നാലുശ്ശേരികുന്ന് ക്ഷേത്രം