ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.വി .യു.പി.എസ് വെൺകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NEENU J (സംവാദം | സംഭാവനകൾ)
No edit summary
NEENU J (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
* കാപ്പിൽ ശിവ, ഭഗവതി ക്ഷേത്രങ്ങൾ,
* കാപ്പിൽ ശിവ, ഭഗവതി ക്ഷേത്രങ്ങൾ,
* മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,
* മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,
* ഇടവാ പാലക്കാവ് ഭഗവതിക്ഷേത്രം,
* ഇടവാ പാലക്കാവ് ഭഗവതിക്ഷേത്രം,[[പ്രമാണം:42248-palakkavu temple.jpeg|Thump|പാലക്കാവ് ഭഗവതി ക്ഷേത്രം]]
* കാപ്പിൽ കിണറ്റുവിളാകം ശ്രീ ബാലഭദ്ര ദേവീ ക്ഷേത്രം,
* കാപ്പിൽ കിണറ്റുവിളാകം ശ്രീ ബാലഭദ്ര ദേവീ ക്ഷേത്രം,
* പാറയിൽ കളരി ക്ഷേത്രം,
* പാറയിൽ കളരി ക്ഷേത്രം,

22:49, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഇടവ

ഇന്ത്യയിലെ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നീണ്ടുകിടക്കുന്ന ഒരു തീരദേശ ഗ്രാമമാണ് ഇടവ.

വിനോദസഞ്ചാര കേന്ദ്രമായ വർക്കലയുടെ വടക്ക് ഭാഗത്താണ് ഇടവ സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളും ശാന്തമായ ബീച്ചുകളും കായലുകളും കനാലുകളും തടാകങ്ങളുമുണ്ട്. ഒടയം, മാന്തറ, വെറ്റക്കട്ട, കാപ്പിൽ എന്നിവയാണ് പ്രധാന ബീച്ച് പ്രദേശങ്ങൾ. സാവധാനം ടൂറിസം കടൽത്തീരത്ത് വികസിക്കുന്നു, അതിനാൽ നിങ്ങൾക്ക് ചില ഗസ്റ്റ് ഹൗസുകളും ഹോംസ്റ്റേകളും റെസ്റ്റോറൻ്റുകളും കാണാം.

കാപ്പിൽ ബീച്ച്
കാപ്പിൽ ബീച്ച്

ചരിത്രം

ഉമയമ്മ മഹാറാണിയുടെ ഭരണകാലത്ത് വേണാട് ആക്രമിച്ച മുകിലന്മാർ തോവാള മുതൽ ഇടവാവരെ ആധിപത്യം സ്ഥാപിച്ചു. ആറ്റിങ്ങൽ റാണിയുടെ അനുവാദപ്രകാരം 1726 ൽ ഇംഗ്ളീഷുകാർ ഇടവയിൽ ഒരു പണ്ടകശാല നിർമിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കും സ്റേറ്റ് കോൺഗ്രസ്സ് നേതാക്കൾക്കും 1945-ൽ കാപ്പിൽ വെൺകുളം എന്നിവിടങ്ങളിൽ വച്ച് സ്വീകരണം നല്കിയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കുവേണ്ടി ഹിലാൽ എന്ന പ്രസിദ്ധീകരണം ഇടവായിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു.1942ൽ വിവേകാന്ദവിലാസം ഗ്രന്ഥശാല സ്ഥാപിച്ചു. കേരളത്തിലേ തന്നെ ഏറ്റവും മികച്ച അറബിക് അച്ചടി ശാലയും ഇടവയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. പിൽക്കാലത്ത് ആ സ്ഥലത്തിന് പ്രസ്സ് മുക്ക് എന്നാ പേര് വന്നത് അങ്ങനെയാണ്.

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ സമതലം, ചരിവു പ്രദേശം, താഴ്വരകൾ, താഴ്ന്ന പ്രദേശം, തീരപ്രദേശം എന്നിങ്ങനെ തരംതിരിക്കാം.ഇടവ-നടയറ കായലും കനാലുകളും, കുളങ്ങൾ, തോടുകളൾ പ്രധാന ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

  • കാപ്പിൽ ശിവ, ഭഗവതി ക്ഷേത്രങ്ങൾ,
  • മാന്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം,
  • ഇടവാ പാലക്കാവ് ഭഗവതിക്ഷേത്രം,പാലക്കാവ് ഭഗവതി ക്ഷേത്രം
  • കാപ്പിൽ കിണറ്റുവിളാകം ശ്രീ ബാലഭദ്ര ദേവീ ക്ഷേത്രം,
  • പാറയിൽ കളരി ക്ഷേത്രം,
  • കാപ്പിൽ മണലിൽ ദുർഗ്ഗാദേവി ക്ഷേത്രം
  • കാപ്പിൽ പനനിന്നവിള അന്നപൂർണ്ണേശ്വരി-ഭദ്രകാളി ക്ഷേത്രം
  • വെൺകുളം ശ്രീ മംഗല്യേശ്വരീ ക്ഷേത്രം,
  • ലക്ഷ്മീപുരം തിനവിള ഭഗവതി ക്ഷേത്രം,
  • ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രം
  • ഇടവ വലിയപള്ളി (മുസ്ളീം പള്ളി,
  • ആലുമ്മൂട്ടിൽ പള്ളീ,
  • വലിയ മലപ്പുറത്തു പള്ളീ,
  • ഓടയം സുന്നി വലിയപള്ളി
  • ഓടയം നദ്‌വത്തുൽ മുസ്ലീം മസ്ജിദ്

തുടങ്ങിയവയാണ് പഞ്ചായത്തിലെ പുരാതനവും പ്രധാനപ്പെട്ടതുമായ ആരാധനാലയങ്ങൾ.

ശ്രദ്ധേയരായ വ്യക്തികൾ

  • തക്കിയുദ്ദീൻ അബ്ദുൾ വാഹിദ് - ഒരു ഇന്ത്യൻ സംരംഭകനും വ്യോമ വിദഗ്ധനുമായിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമായ ഈസ്റ്റ്-വെസ്റ്റ് എയർലൈൻസിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം, രാജ്യത്തെ ആദ്യത്തെ ഷെഡ്യൂൾ ചെയ്ത സ്വകാര്യ എയർലൈൻ.
  • ജി കെ പിള്ള - സിനിമാ നടൻ
  • താഹ -ചലച്ചിത്ര സംവിധായകൻ
  • ബാലചന്ദ്ര മേനോൻ -ചലച്ചിത്ര നടനും സംവിധായകനും