"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 44: വരി 44:


== ബഷീർ ദിനം ==
== ബഷീർ ദിനം ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം, സ്കിറ്റ്, സംഗീതശിൽപ്പം, ബഷീർ കഥകൾ പരിചയപ്പെടൽ, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
<gallery>
<gallery>
പ്രമാണം:47238 basheerday.jpg
പ്രമാണം:47238 basheerday.jpg

20:22, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി സുഗന്ധി എ വി (asst registar ) കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു. വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം, എന്റെ തോട്ടം, സ്കൂൾ അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.

വായനാവാരാഘോഷം  

ജൂൺ 19 വായനദിനത്തോടനുബന്ധിച്ചു എയുപിഎസ് പിലാശ്ശേരിയിൽ നടത്തിയ വായനാവാരാഘോഷം ചേന്ദമംഗലൂർ HSS അധ്യാപകനായ Dr. പ്രമോദ് സമീർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ സാഹിത്യ ക്വിസ്, പോസ്റ്റർ രചന, വായന മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. അക്ഷര മരം, വായന കാർഡ്, പുസ്തക പരിചയം, വായനശാല സന്ദർശനം, PN പണിക്കർ പരിചയം, ക്ലാസ്സ്‌ ലൈബ്രറി ഉദ്ഘാടനം, വായന പതിപ്പ് നിർമ്മാണം എന്നിവ നടത്തി.

അന്തർ ദേശീയ യോഗ ദിനം

ജൂൺ 21 യോഗദിനത്തോടനുബന്ധിച്ചു കുട്ടികൾക്കായി KMCT കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ യോഗ പരിശീലനം നടത്തി.

ലോക ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസബ്ലിയിൽ HM ശ്രീ ജയശ്രീ ടീച്ചറുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.ലഹരിവിരുദ്ധ റാലി, പോസ്റ്റർ, ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പ്ലക്ക്കാർഡ് നിർമ്മാണം എന്നിവ നടത്തി.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്രദിനത്തിൽ പോസ്റ്റർ രചന, പ്രദർശനം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ പ്രച്ഛന്നവേഷം, സ്കിറ്റ്, സംഗീതശിൽപ്പം, ബഷീർ കഥകൾ പരിചയപ്പെടൽ, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഹിരോഷിമ ദിനം &നാഗസാക്കി ദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപക ദിനം

ഓണാഘോഷം

ശാസ്ത്രമേള

സ്കൂൾ കലാമേളയും കമ്പ്യൂട്ടർ ലാബ് നവീകരണവും

കായികമേള