"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= P K MOHANAN           
| പ്രധാന അദ്ധ്യാപകന്‍= P K MOHANAN           
| പി.ടി.ഏ. പ്രസിഡണ്ട്= MOHANAN K           
| പി.ടി.ഏ. പ്രസിഡണ്ട്= MOHANAN K           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| | സ്കൂള്‍ ചിത്രം= [[പ്രമാണം:DSC03447.png|thumb|School Photograph]] ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

20:49, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എടയാർ എൽ പി എസ്
വിലാസം
EDAYAR
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201714601




ചരിത്രം

             കോളയാട്  പഞ്ചായത്തിലെ എടയറിലാണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു   ഈ   വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകള്‍ സൂചിപ്പിക്കുന്നത്.  എടയാറിലെ നമ്പൂതിരി  തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1957-ല്‍ സ്കൂള്‍ ഗവണ്മെന്‍റ് ഏറ്റെടുത്തു.   സ്കൂളിന്‍റെ മുന്നില്‍ കൂത്തുപറമ്പ്--മാനന്തവാടി റോഡും,  സ്കൂളിന്‍റെ പിന്നില്‍ കണ്ണവം പുഴയുമായിരുന്നു.  രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഇതൊരു  ഭീഷണിയായപ്പോള്‍ സ്കൂള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.  കോളയാട് പഞ്ചായത്തിന്‍റെ  മിനി സ്റ്റേഡിയത്തിനരികിലായി 20 സെന്‍റ്  സ്ഥലത്ത് ഇന്നത്തെ എടയാറ് ഗവണ്മെന്‍റ് എല്‍. പി. സ്കൂള്‍ ഉയര്‍ന്നു വന്നു.  ജീവിതത്തിന്‍റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേര്‍ ഈ സ്ഥാപനത്തിലൂടെ വളര്‍ന്നു വന്നിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണു.
            മാറിയ സാമൂഹ്യസാഹചര്യത്തില്‍  പുതിയ വികസന കാഴ്ചപ്പാടുകള്‍ക്കനുസരിച്ച്          ഒരു പാട്    ലക്ഷ്യങ്ങള്‍  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂള്‍ വികസനമെന്ന മഹത്തായ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിദ്യാലയ സം രക്ഷണസമിതി ആത്മാര്‍ത്തതയോടെ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

      നാലുഭാഗത്തും ചുമരുകളുള്ളതും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികള്‍ ഉണ്ട്.  എല്ലാ ക്ലാസുകളിലും ആവശ്യമായ ഫര്‍ണീച്ചറുകളും ഉണ്ട്.  ഹെഡ്മാസ്റ്റര്‍ക്ക് പ്രത്യേകമായ മുറിയുണ്ട്.     കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ ആയതിനാല്‍  ഹോള്‍,  കസേരകള്‍  എന്നിവയും  ഉണ്ട്.    ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  പ്രത്യേകം പ്രത്യേകം ടോയിലറ്റ്,  യൂറിനല്‍സ് എന്നിവ ഉണ്ട്.ഐ.ടി   പഠനത്തിനുള്ള   സൗകര്യം,  ലാബ്, ലൈബ്രറി,  കളിസ്ഥലം , റാമ്പ് ആന്റ് റെയില്‍ സം വിധാനം,  കുട്ടികള്‍ക്ക്  കളിക്കാനവശ്യമായ ഊഞ്ഞാല്‍, മറ്റ്റൈഡുകള്‍  ,   ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള   അടുക്കള,   വാട്ടര്‍ ടാപ്പ് ,    ഉച്ചഭാഷിണി  എന്നിവയും    മഴനനയാതെ  അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും    ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

          പരിസ്ഥിതി,  ശാസ്ത്രം,  ഗണിതം, പ്രവ്യത്തിപരിചയം, ശുചിത്ത്വം, വിദ്യാരംഗം , ആരോഗ്യം  എന്നീ  ക്ലബ്ബുകളുടെ  ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍   സ്കൂള്‍ തലത്തില്‍  നടത്താറുണ്ട്.    തെരഞ്ഞെടുത്ത കുട്ടികളെ  സബ്ജില്ലാ  മത്സരങ്ങളില്‍  പങ്കെടുപ്പിക്കാറുണ്ട്.   ദിനാചരണങ്ങള്‍  ഫലപ്രദമായി  നടത്താറുണ്ട്.  ക്വിസ് മത്സരങ്ങള്‍  നടത്തി  സമ്മാനങ്ങള്‍ നല്‍കാറുണ്ട്.

മാനേജ്‌മെന്റ്

    സര്‍ക്കാര്‍ സ്ഥാപനമാണു.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എടയാർ_എൽ_പി_എസ്&oldid=261239" എന്ന താളിൽനിന്ന് ശേഖരിച്ചത്