"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.  

കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.
കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.

== ലഹരിവിരുദ്ധ ദിനം ==
== ലഹരിവിരുദ്ധ ദിനം ==

13:37, 11 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2024 -25

പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത പി.വി ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവം 2024ന് തുടക്കമായി.പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു.വർണത്തൊപ്പികളും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു.കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരം ഒരുക്കി. പായസ വിതരണവും നടന്നു. പാപ്പിനിശ്ശേരിഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശോഭന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം സമ്മാനദാനം നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് സി.അബ്ദുല്ല, വൈസ് പ്രസിഡൻറ് എം.പി.സൈദ്, മദർ പി.ടി.എ പ്രസിഡണ്ട് ഷഫീറ.സി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് എം.മൃദുല ടീച്ചർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം

മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.മുഖ്യാതിഥി റിയാസ് മാങ്ങാട് (MARC പ്രതിനിധി) പരിസ്ഥിതി ദിന സന്ദേശവും കുട്ടികൾക്കായി 'മനുഷ്യനും വന്യജീവികളും' എന്ന വിഷയത്തിൽ മൾട്ടി വിഷ്വൽ പ്രസന്റേഷനും അവതരിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന് ഒരു ശലഭോദ്യാനം ഒരുക്കാമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ ബോധവത്കരണം നടത്തി.ബാലവേല വിരുദ്ധ പ്രതിജ്ഞയും നടന്നു.

മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ച്-മെഹന്ദി ഫെസ്റ്റ്

ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂളിൽ ജൂൺ 15 ന് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.കുഞ്ഞുമനസ്സുകളിൽ തെളിഞ്ഞ മൈലാഞ്ചി മൊഞ്ചിന്റെ പൂർണ്ണത മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ചിന്റെ നേർസാക്ഷ്യമായി. ഒന്നാംതരം കൂട്ടുകാരുടെ ഇളം കൈകളിൽ മൈലാഞ്ചി അണിയിച്ച് മാതൃസമിതി പ്രസിഡന്റ് സി.ഷഫീറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടീം അംഗത്തിന്റെ കുഞ്ഞു കൈകളിൽ രൂപപ്പെടുത്തിയ അതിമനോഹരമായ ഡിസൈനുകൾ നമ്മുടെ കുട്ടികളുടെ സൗന്ദര്യ ബോധവും കലാമികവും വിളിച്ചോതുന്ന കലാസൃഷ്ടികളായി മാറി.മൂന്നാം തരത്തിലെ ഫാത്തിമത്ത് സഹറ.വി,നാദിറ അബ്ദുൽ ഖാദർ,നാലാം തരത്തിലെ റിസ ഫാത്തിമ.എം, അഞ്ചാം തരത്തിലെ ഷിഫ ഫാത്തിമ കെ.സി തുടങ്ങിയ ടീമുകൾ വിജയികളായി.വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

വായനാദിന മാസാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.

കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ ദിനം

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.