"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) റ്റാഗ്: Reverted |
(ചെ.) (removed Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) റ്റാഗ്: Manual revert |
||
വരി 11: | വരി 11: | ||
ഇന്ന് പശ്ചിമകൊച്ചിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു ഇ. എം. ജി. എച്. എസ്. എസ് ഫോർട്ട്കൊച്ചി | ഇന്ന് പശ്ചിമകൊച്ചിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു ഇ. എം. ജി. എച്. എസ്. എസ് ഫോർട്ട്കൊച്ചി | ||
19:16, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു.
1932 നവംബർ 21-നു അന്നത്തെ ആരാധ്യനായ മുനിസിപ്പൽ ചെയർമാൻ, ശ്രീമാൻ ആർ എസ് ധ്രുവഷെട്ടി വിദ്യാലയത്തിനുള്ള പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. വെളിമൈതാനിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ 1933-34 വർഷത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ എൽ പി സ്കൂൾ വെളി എന്നാണ് പിന്നീട് സ്കൂൾ അറിയപ്പെട്ടത്. ശ്രീമാൻ സിദ്ധാർഥൻ മാസ്റ്റർ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു.
സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി.
വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയിച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969നും 1972നും ഇടയിലുള്ള കാലഘട്ടത്തിൽ ഇന്നു കാണുന്ന ഹൈസ്കൂൾ വിഭാഗത്തിൻറെ പ്രധാനകെട്ടിടം സർക്കാരിൻറെ ഭാഗത്തു നിന്നും നിർമിച്ചുനൽകി. തുടർന്ന് മുനിസിപ്പാലിറ്റ്യിൽ നിന്നും സർക്കാർ ഏറ്റെടുത്ത വിദ്യാലയം എഡ്വേർഡ് മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു.ആ നാളുകളിൽ രണ്ടായിരത്തോളം കുട്ടികൾക്ക് ഈ വിദ്യാലയത്തിൽ അധ്യയനം നടത്തിയിരുന്നു. ഈ കാലത്ത് സ്കൂളിൻറെ രക്ഷാകർത്തൃസമിതിയുടെ രക്ഷാധികാരി അന്നത്തെ നഗരപിതാവും പശ്ചിമകൊച്ചിയുടെ സാംസ്കാരിക ചരിത്രത്തിലെ മഹത് വ്യക്തിത്വങ്ങളിൽ ഒരാളുമായിരുന്ന ശ്രീമാൻ കെ ജെ ഹർഷൽ അവർകളായിരുന്നു. 1974-ൽ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിഭാഗം വേർപെടുത്തി സ്വതന്ത്രമായി പ്രവർത്തിച്ചുതുടങ്ങി. ഭരണകാര്യക്ഷമതയും സുഗമമായ പ്രവർത്തനവും ഉറപ്പുവരുത്താൻ ഈ മാറ്റം സഹായകമായി. ഈ കാലയളവിൽ ആണ് അന്നത്തെ വിശാലകൊച്ചി വികസന അതോറിറ്റി ചെയർമാൻ ആയിരുന്ന ശ്രീമാൻ കൃഷ്ണകുമാറിൻറെ പ്രത്യേക താൽപര്യപ്രകാരം സ്കൂളിനു ചുറ്റുമതിൽ പണിയുകയും കുളങ്ങൾ നികത്തി സ്കൂൾ മൈതാനം നവീകരിക്കുകയും ചെയ്തു. സ്കൂളിനു 4.23 ഏക്കർ ഭൂമി അനുവദിക്കപ്പെട്ടു.
ഫോർട്ടുകൊച്ചിയിലെ ഏറ്റവും വലിയ വിദ്യാലയമായ ഈ സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കപ്പെട്ടത് 1998ലാണ്. അന്ന് ഹൈസ്കൂൾ വിഭാഗം അധ്യാപകനായി സേവനം ചെയ്തിരുന്ന ശ്രീമാൻ എ ടി യേശുദാസ് അവർകൾ ഹയർസെക്കൻഡറി വിഭാഗത്തിൻറെ ആദ്യ പ്രിൻസിപ്പലായി ചുമതലയേറ്റു.
ഇന്ന് പശ്ചിമകൊച്ചിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നു ഇ. എം. ജി. എച്. എസ്. എസ് ഫോർട്ട്കൊച്ചി