"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
==ഐ.റ്റി ക്ലബ്== | ==ഐ.റ്റി ക്ലബ്== | ||
IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് ടീച്ചിംഗ് |  IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു  | ||
==ഇക്കോ ക്ലബ്== | ==ഇക്കോ ക്ലബ്== |
12:25, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള | |

വിലാസം | |
അമരവിള തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | 44070 |
ചരിത്രം
തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍. നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ കുന്നുകളാല്‍ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 21 കിലോമീറ്റര്‍ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള സി.എസി.ഐ ഇടവക സ്ഥിതിചെ- യ്യുന്നത്. ഈ ഇടവകയുടെ കീഴില്‍ 1862-ല്‍ മിഷണറിമാര്‍ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്ന എല്‍.എം.എസ് എല്‍.പി.എസ് സ്കൂള്‍. 1946 ജൂണ്‍ 23 ന് പുതിയ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. പ്രൈമറി സ്കൂളുകള്‍ (പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ സഭ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡില്‍ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടി- കള്‍ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയില്‍ അംഗീകരിച്ച ഈ നാളുകളില്‍ ഹെഡ്മാസ്റ്ററാ- യി പ്രവര്‍ത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്. മിഡില്‍ സ്കളില്‍ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷന്‍ കുറവ് ചെയ്യ- രുതെന്നും, തേര്‍ഡ് ഫോറത്തില്‍(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷന്‍ കൂടി അനുവദിക്കണമെ- ന്നും എഡ്യൂക്കേഷന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ സഭാജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് അതീവശ്രദ്ധ സഭയില്‍ കൂടി ലഭിച്ചു. 1950 ഏപ്രില്‍ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേര്‍ഡ് ഫേറത്തില്‍ ഒരു ഡിവിഷന്‍ കൂടി വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. 1978 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ട ചര്‍ച്ചകള്‍ തുടങ്ങി. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാ- ക്കി മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്താന്‍ 25-2-1978 ല്‍ ചേര്‍ന്ന തിരുസഭായോഗം തീരുമാനം എടുക്കുകയും സഭാ കമ്മിറ്റി നിരന്തരമായി മഹായിടവക ഗവണ്‍മെന്റ് തലത്തില്‍ നിരന്തര പരിശ്രമം നടത്തിയതിന്റെ ഫലമായി 1978-79 ല്‍ അധ്യായന വര്‍ഷത്തില്‍ പുല്ലാമല ഹൈസ്കൂള്‍ ഫോര്‍ ബോയ്സ് ഉയര്‍ത്തപ്പെട്ടു. നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി- ക്കായി ഇവ ഒന്നാക്കിയുള്ള ഉത്തരവ് നിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂള്‍ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ല്‍ ഗവണ്‍മെ- ന്റില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. 1985 ജൂണ്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാ- പനം നിലവില്‍ വന്നു. പ്രീ ഡിഗ്രീ കോഴ്സുകള്‍ കോളേജുകളില്‍ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേര്‍ന്ന് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 4-5- 1997 ല്‍ സര്‍ക്കാറില്‍ നമ്മുടെ സ്കൂളും ഹയര്‍ സെ- ക്കന്ററി ആയി ഉയര്‍ത്താന്‍ വേണ്ട അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടി- കള്‍ സ്വീകരിക്കാന്‍ മഹായിടവകയോട് അഭ്യര്‍ത്ഥിച്ചു. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സര്‍- ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചു. കാലാകാലങ്ങളില്‍ സഭയ്ക്കുനേതൃത്ത്വം നല്‍കുന്ന വൈദീകര്‍,സഭാകമ്മിറ്റി,ശക്തമായ പി.റ്റി.എ,നാട്ടുകാര്‍,ര- ക്ഷിതാക്കള്‍ ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ സ്കകൂളിനെ ഇന്നുകാണുന്ന വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചു.ഇന്ന് 1300 ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നു. നെയ്യാറ്റിന്‍കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുവാന്‍ തക്കവണ്ണം ദൈവം ഈ വിദ്യാലയത്തെ ഉയര്‍ത്തി. തികഞ്ഞ അച്ചടക്കം, വിവര സാങ്കേതിക രീതിയിലെ പഠനം, ഇവയെല്ലാം ഈ സ്ഥാപനത്തെ മുന്‍നിരയിലെത്തിക്കാന്‍ സഹായിച്ചു.ഓരോനാളും ഉന്നതിയിലേക്കു എത്തുവാന്‍ സഹാ- യിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അര്‍പ്പിച്ചു കൊള്ളുന്നു..
ഭൗതികസൗകര്യങ്ങള്‍
ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.2 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്
71 മത്തെ നെയ്യാറ്റിന്‍കര സ്കൗട്ട്,ഗൈഡ്,എല്‍.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡര്‍ - സ്കൗട്ട് മാസ്റ്റര്‍- എ.ജോണ്‍. യൂണിറ്റ് ചെയര്‍ പേഴ്സണ്‍- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റില്‍ മുപ്പത്തിരണ്ടു സ്കൗട്ടുകള്‍ ഉണ്ട്.രണ്ടു സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റ് എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകള്‍ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകള്‍ രാജ്യപുരസ്കാര്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നു. പന്ത്രണ്ടു സ്കൗട്ടുകള്‍ ദ്വിതീയ സോപാന്‍ ടെസ്റ്റിനും തൃതീയ സോപാന്‍ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാര്‍ച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയര്‍ത്തുകയും ചെയ്‌തു.സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനും, സുകൂള്‍ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകള്‍ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി നടത്തിയ റാലിയില്‍ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവര്‍നൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതല്‍ നെയ്യാര്‍ഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതല്‍ 31-12-2016 വരെ നടത്തുകയുണ്ടായി.
വിദ്യാരംഗം കലാസാഹിത്യവേദി 2016-17
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ വാ- നാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂണ്‍ 19 ആം തിയതി മുതല്‍ ഒരാഴ്ച വ- രെ വിവിധ പ്രവര്‍ത്തനങ്ങളോടെ നടത്തുകയുണ്ടായി.20-6-2016 തിങ്കളാഴ്ച നടത്തിയ സ്പെഷ്യല്‍ അസംബ്ലി- യില്‍ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവര്‍കള്‍ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദര്‍ശനം, ഒരു മണിക്കൂര്‍ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കല്‍,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക് വിതരണം എന്നീ പ്രവര്‍ത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ ചുമരുകളില്‍ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളില്‍ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ- ഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തില്‍ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടന്‍ പാട്ടുകള്‍, കവിതാ പാരായണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭാഷാധ്യാപകര്‍ ഈ ക്ലാസുകള്‍ക്ക് നേതൃ- ത്ത്വം നല്‍കിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആര്‍.സി തലമത്സ- രത്തില്‍ പങ്കെടുപ്പിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തില്‍ കന്യാകുമാരി കേന്ദ്രമാക്കി ഒരു വിനോദയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ് വെള്ളച്ചാട്ടം, മുട്ടിടിച്ചാം പാറ, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, ബുദ്ധക്ഷേത്രം, കന്യാകുമാരി എന്നീ സ്ഥ- ലങ്ങള്‍ സന്തര്‍ശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാര്‍ത്ഥികളും 12 അദ്ധ്യാപകരും പങ്കെ- ടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണിന് കുളിര്‍മ്മയും കരളിന് സന്തോഷവും പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു ഈ വിനോദയാത്ര. വിദ്യാരംഗം ക്ലബില്‍ മത്സരം നടത്തി തദവസരത്തില്‍ സമ്മാനം നല്‍കിവരുന്നു.
സ്പോർട്സ്
ഗാന്ധി ദർശൻ
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള /ഗാന്ധി ദർശൻ
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ഗണിത ക്ലബ്
2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസില്‍ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങള്‍ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയും ചെയ്തു.25 അംഗങ്ങള്‍ അടങ്ങുന്നതാണ് ഈ ക്ലബ്.
സയന്‍സ് ക്ലബ്
അധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്ത-നോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂണ്‍ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിര്‍വഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവര്‍ഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളില്‍ ഒരു ഔഷധ സസ്യത്തോട്ടം നിര്‍മ്മിച്ചു.ക്ലബ് മീറ്റിംഗുകളില്‍ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്‍കുകയും വിവിധ പരീക്ഷണങ്ങ-ള്‍ ചെയ്യുകയും സയന്‍സ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയന്‍സ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ ക്ലബംഗങ്ങള്‍ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയില്‍
ഐ.റ്റി ക്ലബ്
IT മള്‍ട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റല്‍പെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂള്‍ തലത്തില്‍ ലഭിക്കുകയുണ്ടായി. UP തലത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂള്‍ തലത്തിലും ഓവര്‍ ഓള്‍ ഒന്നാം സമ്മാനം നേടാന്‍ സാധിച്ചു. പ്രവൃത്തി പരിചയമേളയില്‍ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിര്‍മാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അര്‍ഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാല്‍കുമാര്‍ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു
ഇക്കോ ക്ലബ്
2016-17 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ 2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി- ല്‍ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി,സമ്മാനങ്ങള്‍ നല്‍കി.പരിസ്ഥിതി ക്വിസ് നടത്തി.സ്കൂളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയര്‍,ചതുരപ്പയര്‍ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കര്‍ഷകദിനം ആഘോഷിച്ചു.സ്കൂള്‍ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാര്‍ത്ഥികള്‍ അവരുടെ പച്ചക്കറിത്തോട്ടത്തി- ല്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ മറ്റു കൃഷിവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘ ടിപ്പിച്ചു.9-12-2016-ല്‍ കോട്ടൂര്‍ വനം,കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം,നെയ്യാര്‍ ഡാം എന്നിവ കേന്ദ്രമാക്കി ഒരു പഠനയാത്ര നടത്തി.63 വിദ്യാര്‍ത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. പട്ടം ശാസ്ത്രഭവനില്‍ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രോജക്ട് മത്സരത്തില്‍ അഞ്ചു വി- ദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകള്‍ പങ്കെടുത്തിരുന്നു. ഊര്‍ജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവണ്‍മെന്റ് സ്കൂളില്‍ വച്ച് നടത്തിയ പ്രോജക്ട്,കാര്‍ട്ടൂ- ണ്‍,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു.
റിപബ്ലിക് ദിനാഘോഷം
മാനേജ്മെന്റ്
കോർപ്പറേറ്റ് മാനേജ്‌മന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രിൻസിപ്പൽ - ലൈല
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍- ബ്രഹ്മാനന്തന്‍ നായര്‍
മറ്റുനേട്ടങ്ങൾ
വഴികാട്ടി
{{#multimaps:8.3881608,77.1000042| width=800px | zoom=16 }} * NH 17 ന് തൊട്ട് പുത്തനത്താണിയില്‍ നിന്ന് 3 കി.മി. അകലത്തായി തിരൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം