"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(teacher number changing) |
|||
വരി 119: | വരി 119: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള ബസിൽ കയറുക. | * കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള ബസിൽ കയറുക. | ||
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള ബസിൽ കയറുക. | * തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള ബസിൽ കയറുക. | ||
|} | ---- | ||
{{Slippymap|lat=9.740318 |lon=76.804413 |zoom=30|width=80%|height=400|marker=yes}} |
11:54, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി എസ് ചൊവ്വൂർ | |
---|---|
![]() | |
വിലാസം | |
ചൊവ്വൂർ ചൊവ്വൂർ പി.ഒ. , 686586 , കോട്ടയം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഇമെയിൽ | cmslpschovoor67@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32208 (സമേതം) |
യുഡൈസ് കോഡ് | 32100201501 |
വിക്കിഡാറ്റ | Q87659217 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 7 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനി അച്ചമ്മ വർക്കി |
പി.ടി.എ. പ്രസിഡണ്ട് | ജോജി ജോസ്ഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ ജോർജ് |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ തലനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചൊവ്വൂർ ദേശത്താണ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സർവ്വതോൻമുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ് കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ചരിത്രം
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരങ്ങളിൽ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും നാന്ദികുറിച്ചത് സി.എംസ് മിഷണറിമാർ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാർ അക്ഷരം പഠിപ്പിക്കാൻ വരുക ആയിരുന്നു. തുടർന്ന് 1910യിൽ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീർന്നു. അന്ന് ഷെഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ച് ഇരുന്നത്. പൂഞ്ഞാർ തമ്പുരാക്കന്മാരുടെ ഭരണത്തിൽ കീഴിൽ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ അന്ന് ഈ സ്കൂളിൽ വന്നിരുന്നത്. ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം 1951 സെപ്റ്റംബർ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
ലാംഗ്വേജ് ലാബ്
മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയിൽ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.
സ്കൂൾ ഗ്രൗണ്ട്
വിദ്യാർഥികൾക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള കായിക വിനോദങ്ങളിൽ പങ്കു ചേരാൻ സാധ്യം ആയ വിധത്തിൽ സജ്ജമായ സ്കൂൾ ഗ്രൗണ്ട്.
സയൻസ് ലാബ്
ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളിൽ വിദ്യാർഥികൾക്കു പങ്കു ചേരാൻ സാധ്യം ആകുന്ന സയൻസ്ക്ലബ്.
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയുടെ (Information Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂർവമായ വികാസം കൃഷി മുതൽ ഭരണം വരെയും വിനോദം മുതൽ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിപരമായ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാർത്ഥികളെ കൈ പിടിച്ചു നടത്താൻ ആയി തയ്യാർ ആകി ഇരിക്കുന്ന ഐടി ലാബ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
കുട്ടികളുടെ നേതൃത്വത്തിൽ പി.റ്റി.എയുടെ സഹകരണത്താൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാർഥികളിൽ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിർമ്മിക്കാനും സഹായിക്കുന്നു.
പ്രസംഗപരിശീലനകളരി
മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാർ ആക്കാനും അവ ധൈര്യ പൂർവ്വം സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങൾ നൽകി പോരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകൾ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാൻ ഉള്ള മാർഗനിർദേശങ്ങൾ പകരുവാൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവർത്തനങ്ങളാൽ ഒപ്പം വളർന്നു വരുന്നു.
ഗണിതശാസ്ത്രക്ലബ്
രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തിൽ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളിൽ വളർത്താൻ ഉള്ള ശ്രമങ്ങൾ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
വിദ്യാർഥികളിൽ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങൾ നിർമ്മിക്കാൻ ക്ലബ് പ്രവർത്തിക്കുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും ഉള്ള താല്പര്യം കുട്ടികളിൽ ഉണർത്താനും ഉള്ള കർമ്മ പരിപാടികൾ ക്ലബ് നടപ്പിൽ ആകുന്നു .
*നേർക്കാഴ്ച
നേട്ടങ്ങൾ
- -----ഈസ്റ്റ് കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എൽ.പി സ്കൂൾ ആയി 2014-15 വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കർത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാർഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾക്കു സി.എം.എസ് എൽ.പി സ്കൂൾ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കൽ മാനേജർ ഫാദർ.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ മനോജ്, പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവര സംബന്ധിച്ചു.

വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള ബസിൽ കയറുക.
- തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള ബസിൽ കയറുക.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32208
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ