ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Tanur2016 (സംവാദം | സംഭാവനകൾ)
No edit summary
Tanur2016 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
[[പ്രമാണം:S.V.A.U.P School Iringavoor|ലഘുചിത്രം|വലത്ത്‌]]
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  

15:38, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Tanur2016






മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ഇരിങ്ങാവൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1905 ല്‍ വളരെ എളിയനിലയില്‍ തുടക്കം. ചാണകമെഴുതിയ തറ, മുളയും കവുങ്ങും താങ്ങി നിര്‍ത്തുന്ന മേല്‍ക്കൂര. ഓലമേഞ്ഞ കെട്ടിടം. അതിനു താഴെ വിരലിലെണ്ണാവുന്ന കുട്ടികള്‍. കുഞ്ഞിക്കിട്ട മാസ്റ്റര്‍, കറപ്പുണ്ണി മാസ്റ്റര്‍, ചോലക്കല്‍ കറപ്പന്‍, പറങ്ങോടന്‍ എന്നിവര്‍ തുടങ്ങി വെച്ച ഈ സ്ഥാപനം തുടര്‍ന്ന് മാനേജറും ഹെഡ്മാസ്റ്ററുമായ ചേണ്ടുചെട്ട്യാര്‍ പരിപാലിച്ചു. 1923 ല്‍ സരസ്വതി വിലാസം എലിമെന്‍ററി സ്കൂള്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ അംഗീകാരം. തുടര്‍ന്ന് ഈ സ്ഥാപനം പടിപടിയായി ഉയരാന്‍ തുടങ്ങി. 1967 ല്‍ വിദ്യാലയത്തിന്‍റെ മാനേജ്മെന്‍റ് ചോലക്കല്‍ കറപ്പന്‍ എന്ന കൃഷ്ണന്‍ ഏറ്റെടുത്തു. 1976ല്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്തു. വളര്‍ച്ചയുടെ പടവുകള്‍ താണ്ടി 19 ഡിവിഷനുകളിലായി 800ല്‍ അധികം വിദ്യാര്‍ഥികള്‍, 27 അധ്യാപകര്‍, അവര്‍ക്ക് പ്രചോദനമേകുന്ന അധ്യാപക രക്ഷാകര്‍തൃ സമിതിയും മുന്‍ ഹെഡ്മാസ്റ്ററും ഇപ്പോഴത്തെ മാനേജറുമായ സി. രാജന്‍ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള ക്രിയാത്മാകമായ ഇടപെടലുകളാണ് ഈ വിദ്യാലത്തിന്‍റെ വിജയം.

ഭൗതികസൗകര്യങ്ങള്‍

          19 ക്ലാസ് മുറികളും കളിസ്ഥലവുമുണ്ട്. കംപ്യൂട്ടര്‍ ലാബ്‌ ഉള്‍ക്കൊള്ളുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
          30 ല്‍ അധികം കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന സ്കൌട്ട് ട്രൂപ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു.
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
           35 ല്‍ അധികം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്ന വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളില്‍ ഉണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
           സയന്‍സ് ക്ലബ്, സാമൂഹ്യശാസ്ത്ര ക്ലബ്, ഗണിതശാസ്ത്ര ക്ലബ്, ഭാഷാ ക്ലബ്ബുകള്‍, ഹെല്‍ത്ത്‌ ക്ലബ് എന്നിവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 

വഴികാട്ടി

            തിരൂര്‍ പയ്യനങ്ങാടിയില്‍ നിന്ന് ഇരിങ്ങാവൂര്‍ വഴി കടുങ്ങാത്തുകുണ്ട് റോഡില്‍ 4 കിലോമീറ്റര്‍ അകലെ ഇരിങ്ങാവൂര്‍ അങ്ങാടിക്ക് സമീപം.