"ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl|khmhs}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 59: | വരി 59: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
'''വിദ്യാലയ ചരിത്രം''' | |||
ജാതിയുടെ പേരില്‍ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങള്‍ക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലന്‍കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തില്‍ ഒരു വീടിന്‍റെ ചായിപ്പില്‍ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ ഏകാധ്യാപകന്‍. പിന്നീട് ശ്രീ. ചൂലന്‍ കൃഷ്ണന്‍ വീടിനോട് ചേര്‍ന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകള്‍ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികള്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ നക്ഷതജ്വാലറി നില്‍ക്കുന്ന സ്ഥാലത്തേക്ക് സ്കുളിന്‍റെ പ്രവര്‍ത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവന്‍ നായര്‍ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവന്‍ നായര്‍ രാമുണ്ണി നായര്‍, രാവുണ്ണി നായര്‍ , കുട്ടികൃഷ്ണന്‍ നായര്‍ എന്നിവരുടെ അത്മാര്‍ത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാന്‍ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുള്‍എന്നായിരുന്നു ഈ വിദ്യാലയത്തിന്‍റെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെല്‍ഫയര്‍ ഡിപ്പാര്‍ഡ്മെന്‍റിന്‍റെ കിഴില്‍ ഹരിജന വെല്‍ഫെയര്‍ സ്കുളായി മാറി | |||
ഹരിജനങ്ങള്‍ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തില്‍ 1972 ലാണ് ആദ്യമായി ഒരു മുസ്ലീം വിദ്യാര്‍ത്ഥി പഠനത്തിന് ചേരുന്നത്. 1966 ല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ഡ്മെന്‍റില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഗവ: വെല്‍ഫെയര്‍ എല്‍.പി.സ്കുള്‍ ആകുകയും ചെയ്തു പിന്നീട് വാടകയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കുള്‍ ഉള്‍പ്പെടുന്ന സ്ഥലം കൈമാറ്റം ചെയ്യപ്പെടുകയും സ്കുള്‍ സ്ഥലത്ത് ഷോപ്പിങ്ങ് കോപ്ലക്സ് ഉണ്ടാക്കാന്‍ കെട്ടിട ഉടമ ശ്രമിക്കുകയും ചെയ്തു. ശക്തമായ പ്രക്ഷോഭത്തിന്‍റെ ഫലമായി പി.ടി.എ ക്ക് അനുകൂലമായി വിധി കോടതിയില്‍ നിന്ന ലഭിക്കുകയുണ്ടായി. തുടര്‍ന്ന് പഞ്ചായത്തും പി.ടി.എ യും കെട്ടിട ഉടമയും തമ്മിലുണ്ടായ അനുരഞ്ജനചര്‍ച്ചയുടെ ഫലമായി സ്കുള്‍ കെട്ടിടവും അതു നില്‍ക്കുന്ന സ്ഥലവും ഉടമക്ക് വിട്ടു കൊടുക്കുകയും തോട്ടടുത്ത് ഉണ്ടായിരുന്ന കെട്ടിട ഉടമയുടെ 17.13 സെന്‍റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും ചെയ്തു. എസ്.എസ്.എ യുടെയും പഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും 8.7.2010 ന് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഫറോക്ക് ടൌണില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് സമീപം തന്നെയാണ് ചരിത്രപ്രസിദ്ധമായ ടിപ്പുവിന്‍റെ കോട്ട സ്ഥിതിചെയ്യുന്നുത്. | |||
==വഴികാട്ടി== | ==വഴികാട്ടി== |
13:20, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ഡബ്ളിയു.എൽ.പി. സ്ക്കൂൾ ഫറോക്ക് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | G W L P SCHOOL FEROKE |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാലയ ചരിത്രം
ജാതിയുടെ പേരില്‍ പല ദുരാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് ഇന്നാട്ടിലെ പാവപ്പെട്ടവരും അധ:കൃതരുമായിരുന്ന ഹരിജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായതായിരുന്നു ഈ വിദ്യാലയം. ഹരിജനങ്ങള്‍ക്ക് വിദ്യാലയം നിഷേധിച്ചകാലത്ത് പരേതനായ ശ്രീ ചൂലന്‍കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി 1924 ന് മുമ്പ് കുണ്ടേതടത്തില്‍ ഒരു വീടിന്‍റെ ചായിപ്പില്‍ വെറും 7 കുട്ടികളെ ഇരുത്തി പഠനം ആരംഭിച്ചു. ശ്രീ കുട്ടന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ ഏകാധ്യാപകന്‍. പിന്നീട് ശ്രീ. ചൂലന്‍ കൃഷ്ണന്‍ വീടിനോട് ചേര്‍ന്ന് ഒരു ഷെഡ് കെട്ടി ക്ലാസുകള്‍ അവിടെക്ക് മാറ്റി അതോടെ പഞ്ചമി സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയം അറിയപ്പെട്ടു കുട്ടികള്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ നക്ഷതജ്വാലറി നില്‍ക്കുന്ന സ്ഥാലത്തേക്ക് സ്കുളിന്‍റെ പ്രവര്‍ത്തനം മാറ്റി. പുതേരിയിലെ ശ്രീ മാധവന്‍ നായര്‍ എന്നയാളുടെ സ്ഥലമായിരുന്നു അത്. പുതേരി മാധവന്‍ നായര്‍ രാമുണ്ണി നായര്‍, രാവുണ്ണി നായര്‍ , കുട്ടികൃഷ്ണന്‍ നായര്‍ എന്നിവരുടെ അത്മാര്‍ത്ഥമായ സഹായം കൊണ്ടാണ് ആ കാലത്ത് ഈ വിദ്യാലയം സ്ഥാപിക്കുവാന്‍ കഴിഞ്ഞത്. ആദി ദ്രവിഡ സ്കുള്‍എന്നായിരുന്നു ഈ വിദ്യാലയത്തിന്‍റെ പേര്. പുതേരി കുടുംബം ഉണ്ടാക്കിയ കെട്ടിടത്തിന് 3 രൂപയായിരുന്നു വാടക. സ്വാതന്ത്ര്യ പ്രാപ്തിക്ശേഷം വെല്‍ഫയര്‍ ഡിപ്പാര്‍ഡ്മെന്‍റിന്‍റെ കിഴില്‍ ഹരിജന വെല്‍ഫെയര്‍ സ്കുളായി മാറി
ഹരിജനങ്ങള്‍ മാത്രം പഠിച്ചിരുന്ന ഈ വിദ്യാലയത്തില്‍ 1972 ലാണ് ആദ്യമായി ഒരു മുസ്ലീം വിദ്യാര്‍ത്ഥി പഠനത്തിന് ചേരുന്നത്. 1966 ല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ഡ്മെന്‍റില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഗവ: വെല്‍ഫെയര്‍ എല്‍.പി.സ്കുള്‍ ആകുകയും ചെയ്തു പിന്നീട് വാടകയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കുള്‍ ഉള്‍പ്പെടുന്ന സ്ഥലം കൈമാറ്റം ചെയ്യപ്പെടുകയും സ്കുള്‍ സ്ഥലത്ത് ഷോപ്പിങ്ങ് കോപ്ലക്സ് ഉണ്ടാക്കാന്‍ കെട്ടിട ഉടമ ശ്രമിക്കുകയും ചെയ്തു. ശക്തമായ പ്രക്ഷോഭത്തിന്‍റെ ഫലമായി പി.ടി.എ ക്ക് അനുകൂലമായി വിധി കോടതിയില്‍ നിന്ന ലഭിക്കുകയുണ്ടായി. തുടര്‍ന്ന് പഞ്ചായത്തും പി.ടി.എ യും കെട്ടിട ഉടമയും തമ്മിലുണ്ടായ അനുരഞ്ജനചര്‍ച്ചയുടെ ഫലമായി സ്കുള്‍ കെട്ടിടവും അതു നില്‍ക്കുന്ന സ്ഥലവും ഉടമക്ക് വിട്ടു കൊടുക്കുകയും തോട്ടടുത്ത് ഉണ്ടായിരുന്ന കെട്ടിട ഉടമയുടെ 17.13 സെന്‍റ് സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും ചെയ്തു. എസ്.എസ്.എ യുടെയും പഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുകയും 8.7.2010 ന് ഉല്‍ഘാടനം ചെയ്യുകയും ചെയ്തു.ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഫറോക്ക് ടൌണില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് സമീപം തന്നെയാണ് ചരിത്രപ്രസിദ്ധമായ ടിപ്പുവിന്‍റെ കോട്ട സ്ഥിതിചെയ്യുന്നുത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|