"എ.എം.യു.പി.എസ്. കൂട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= KOOTTIL.PO,MANKADA,MALAPPURAM
| സ്കൂള്‍ വിലാസം= കൂട്ടില്‍.PO,മങ്കട,മലപ്പുറം ജില്ല
| പിന്‍ കോഡ്= 679324
| പിന്‍ കോഡ്= 679324
| സ്കൂള്‍ ഫോണ്‍= 04933 238160
| സ്കൂള്‍ ഫോണ്‍= 04933 238160
വരി 27: വരി 27:
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=SAEEDA.P         
| പ്രധാന അദ്ധ്യാപകന്‍=സഈദ ടീച്ചര്‍       
| പി.ടി.ഏ. പ്രസിഡണ്ട്=NOUSHAD.UP         
| പി.ടി.ഏ. പ്രസിഡണ്ട്=നൗഷാദ്         
| സ്കൂള്‍ ചിത്രം= 18659-1.jpg
| സ്കൂള്‍ ചിത്രം= 18659-1.jpg
| }}
| }}

11:27, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.യു.പി.എസ്. കൂട്ടിൽ
വിലാസം
കൂട്ടില്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ENGLISH MEDIUM
അവസാനം തിരുത്തിയത്
20-01-201718659





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കടസബ് ജില്ലയില്‍ മങ്കട – പട്ടിക്കാട് റോഡില്‍ 3കിലോ മീറ്റര്‍ പോയാല്‍ പ്രകൃതിരമണീയമായ മലകളാലും കുന്നുകളാലും കൂടൊരുക്കി അതിമനോഹരമായ വയലിനോടും വളഞ്ഞുപുളഞ്ഞൊഴുകുന്ന തോടിനോടും ചേര്‍ന്ന് റോഡിനു ഇടതുവശത്തായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് അക്ഷരത്തിന്റെ ആദ്യാക്ഷരം നുകര്‍ന്ന് നല്‍കിക്കൊണ്ടിരിക്കുന്ന പ്രകാശഗോപുരമാണ് കൂട്ടില്‍ എ .എം . യു .പി .സ്കൂള്‍ .

                          1915നും 1920 നും ഇടയില്‍ മൗലവി അഹമ്മദ് ശീറാസി  എന്ന മുസ്ലിം പണ്ഡിതന്‍ ഒരു മതസ്ഥാപനം തുടങ്ങുകയും അതിന് മദ്രസത്തുല്‍ ശീറാസിയ  എന്ന പേരിടുകയും ചെയ്തു . 1925ല്‍ മദ്രസത്തുല്‍ ശീറാസിയ്യ എയ്ഡഡ് മാപ്പിള സ്കൂള്‍  എന്ന പേരില്‍ മദ്രസ തന്നെ സ്കൂളാക്കി മാറ്റി. മാന്യവ്യക്തിത്വങ്ങളുടെ പേരില്‍ തുടങ്ങിയിരുന്ന ഈ സ്ഥാപനം എല്ലാവരുടേയും നിര്‍ദേശപ്രകാരം പളളിക്കമ്മറ്റിയുടെ കീഴിലെ ട്രസ്റ്റിനു കൈമാറി . സ്കൂള്‍ തുടങ്ങുന്ന കാലത്ത് 11.30 മുതല്‍  5.30  വരെയായിരുന്നു സ്കൂള്‍ സമയം.  1925 ല്‍ തുടങ്ങി 1928 ല്‍  നാലാം ക്ലാസ് പൂര്‍ത്തിയായപ്പോള്‍ 97 കുട്ടികളാണുണ്ടായിരുന്നത് . 1937ല്‍ അഞ്ചാം ക്ലാസ് തുടങ്ങി . 1968 ല്‍ U.Pസ്കൂളാക്കി ഉയര്‍ത്തി .1937 ജുണ്‍ 17 മുതല്‍26 വരെ  വസൂരി രോഗം കാരണം സ്കുളിനു അവധി കൊടുത്തതായി രേഖകളില്‍ കാണുന്നുണ്ട്.
                          സ്രാമ്പിക്കല്‍ അബ്ദുറഹ്മാന്‍,കെ.കെ കുഞ്ഞീതു മുസ്ലാര്‍,കുന്നശ്ശേരി അബ്ദുല്‍അസീസ്,കാരയില്‍ സൈതാലിക്കുട്ടി,എം അബ്ദുളള സുല്ലമി എന്നിവര്‍ വിവിധ കാലങ്ങളിലായി മാനേജരായിട്ടുണ്ട്. പി ജമാലുദ്ദീന്‍ മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജര്‍.
                            1925 ല്‍ സ്ക്കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യ ഹെഡ്മാസ്റ്റര്‍ പി കൃഷ്ണന്‍ മാസ്റ്ററായിരുന്നു.പിന്നീട് 1946 വരെ താല്‍ക്കാലിക ഹെഡ്മാസ്റ്റര്‍മാരായി കെ.കെ കുഞ്ഞിമെയ്തീന്‍ മുസ്ലാര്‍, N ശ്രീരാമനുണ്ണി വെള്ളോടി,Mശങ്കരനാരായണന്‍,V.Mകടുങ്ങുണ്ണി പണിക്കര്‍,വി.അപ്പുണ്ണിനായര്‍,K.ആലിക്കുട്ടി,E.ഉണ്ണീരി നായര്‍,Pമുഹമ്മദ് എന്നിവര്‍ ചുമതല വഹിച്ചിരുന്നു. 1946 ഏപ്രില്‍ മുതല്‍ 1977 ഏപ്രില്‍ വരെ Pഅബ്ദുല്ല മാസ്റ്ററായിരുന്നു ഹെ‍ഡ് മാസ്റ്റര്‍. തുടര്‍ന്ന് 2002 വരെ നഫീസ ടീച്ചറും 2015 വരെ V.J വര്‍ഗ്ഗീസ് മാസ്റ്ററും ഹെഡ്മാസ്റ്റര്‍മാരായി ചുമതല വഹിച്ചു.2015 മെയ് മാസത്തില്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ വിരമിച്ച ശേഷം പി.സഈദ ടീച്ചര്‍ ഈ സ്ഥാനത്ത് തുടരുന്നുണ്ട്.
                          ഇവിടെ സേവനം ചെയ്തവരായി ഒട്ടനവധി അധ്യാപകരുണ്ട്. അതില്‍ വീരാന്‍കുട്ടി, കപ്പൂര്‍ മുഹമ്മദ് , സൈനബ ടീച്ചര്‍, എന്നിവര്‍ക്കു പുറമെ ദീര്‍ഘകാലം സേവനമനുഷ്ടിച്ച കൃഷ്ണന്‍ മാസ്റ്റര്‍, എഴുത്തഛന്‍ മാസ്റ്റര്‍, താപ്പന്‍ മാസ്റ്റര്‍, കാര്‍ത്യായനി ടീച്ചര്‍, കമലാവതി ടീച്ചര്‍,പി അബ്ദുള്ള മാസ്റ്റര്‍ എന്നിവര്‍ എടുത്തു പറയേണ്ടവരാണ്.പിന്നീട് 1967 ഒക്ടോബര്‍ 30ന് കല്യാണി ടീച്ചര്‍ അധ്യാപികയായി വന്നു . 1968 ല്‍ നഫീസ ടീച്ചര്‍ , തോമസ് മാസ്റ്റര്‍ , ഏലിയാമ്മ ടീച്ചര്‍ , E മമ്മദ് മാസ്റ്റര്‍ , ഹിന്ദി അധ്യാപികയായി സഫിയ ടീച്ചര്‍ എന്നിവരും തെക്കന്‍ ജില്ലകളില്‍ നിന്നുമായി ഹമീദ് കുഞ്ഞ് , നഫീസാബീഗം , അന്നമ്മ , മുരളി,  ആനന്ദന്‍ , മക്കാര്‍ ,ഓമനക്കുട്ടി , വിജയലക്ഷ്മി , 2002 ല്‍ വിരമിച്ച രമണി ടീച്ചര്‍ എന്നിവര്‍ക്കു പുറമെ  കോഴിക്കോട് ജില്ലക്കാരായ മുഹമ്മദലി , മുഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ് കുട്ടി , V K ഇബ്രാഹിം , Kഇബ്രാഹിം , P V  അബ്ദുല്‍ ജമാല്‍ , K ഹസ്സന്‍ , എന്നിവരും സമീപ പ്രദേശത്തുളള ഹനീഫ മാസ്റ്റര്‍ ,C ഫാത്തിമക്കുട്ടി , Pഷംസുദ്ദീന്‍ , മൊയ്തീന്‍ കുട്ടി , ജമാലുദ്ദീന്‍ മങ്കട , മുഹമ്മദ് ഇല്യാസ് , സൈതലവി ,  സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ഉണ്ണിപ്പാത്തു ടീച്ചര്‍ കൂടാതെ നാട്ടുക്കാരായ P സാവിത്രി , V അബ്ബാസ് , K ഫാത്തിമക്കുട്ടി , V ഹംസ , നസ്രിമോള്‍ , ഷരീഫ , ഷഹന എന്നിവരും 1979 ല്‍ വര്‍ഗ്ഗീസ് മാസ്റ്റര്‍ , 1980 ല്‍ കരീം മാസ്റ്റര്‍ , 1981 ല്‍ വലിയുളള മാസ്റ്റര്‍ , 1984 ല്‍ സഈദ ടീച്ചര്‍ എന്നിവരും ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം വിരമിച്ച കുഞ്ഞയമു മാസ്റ്റര്‍ V ഹുസൈന്‍ മാസ്റ്റര്‍ എന്നിവരും (2016 -17) ഈ വര്‍ഷം ഗവ: സര്‍വ്വീസിലേക്കു പോയ മുജീബ്റഹ്മാനും  റിലിവ്വ് ചെയ്തതൊഴിച്ചാല്‍ 2016 -17 വര്‍ഷത്തില്‍ പി. സഈദ ടീച്ചര്‍ A മുഹമ്മദ് റഫീഖ് ,സദക്കത്തുളള , V പാത്തുമ്മ ,ഫസീല K T ,സലീന K , ഷരീഫത്ത് K P റംലത്ത് A P ,ഷൗക്കത്തലി V, ഇബ്രാഹിം V , ഹംസ K ,അബ്ദു നാസര്‍ P ,ശാബിന P, മുനീറ , റസിയാബി ,അബ്ബാസ് P ,ഇബ്രാഹിം K , ഷമീന ,നജ്മുദ്ദീന്‍ , ഹുസൈന്‍ K P , സഹല, ജുമൈല , സെമീന മോള്‍ എന്നിവരും അധ്യാപകരായി ഇന്നിവിടുണ്ട്. 23 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍റന്‍റുമായി 24 പേരും 1 മുതല്‍ 7 വരെ ക്ലാസുകളിലായി 618 കുട്ടികളുമുണ്ട്.
                          സ്ക്കൂള്‍ U.P തലത്തിലേക്കുയര്‍ത്തിയപ്പോള്‍ K സൈതാലി,K മുഹമ്മദ്എന്നിവര്‍ ഓഫീസ് അറ്റന്‍റര്‍മാരായി  വന്നിട്ടുണ്ട്. 2010 ല്‍ K മുഹമ്മദ് വിരമിച്ച ശേഷം  Pഅബ്ദു സ്സമദ് ഈ തസ്തികയില്‍ തുടരുന്നുണ്ട്.
                           അക്കാഡമിക ഭൗതിക സാമൂഹിക രംഗങ്ങളിലെല്ലാം വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ  സ്കൂളില്‍ അധ്യാപകരുടെ കൂട്ടായ്മയും P T A  യുടെ സഹകരണവും നാട്ടുകാരുടെ ഐക്യവും കൊണ്ട് സ്ക്കൂള്‍ ഒരു കൂട്ടുകുടുംബ വീടിനു സമാനതയില്‍ സ്നേഹത്തോടെ കഴിയുന്നു.ആയതിനാല്‍ പാഠ്യ പാഠ്യേതര രംഗങ്ങളില്‍ സംസ്ഥാന തലത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കുട്ടികള്‍ക്ക് കഴിയുന്നുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • maths club
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • haritha keralam

വഴികാട്ടി

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._കൂട്ടിൽ&oldid=249416" എന്ന താളിൽനിന്ന് ശേഖരിച്ചത്