"ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
[[പ്രമാണം:22007 SCHOOL.jpeg]] | [[പ്രമാണം:22007 SCHOOL.jpeg]] | ||
[[പ്രമാണം:22007 Op Cermny.jpg| | [[പ്രമാണം:22007 Op Cermny.jpg|thumb|]] |
11:45, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൂർക്കഞ്ചേരി
തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ വാർഡ് 41 ഉൾപ്പെടുന്ന സ്ഥലമാണ് കൂർക്കഞ്ചേരി
നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു ഗ്രാമപഞ്ചായത്ത് ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ കണിമംഗലം, വടൂക്കര, കണ്ണങ്കുളങ്ങര, നെടുപുഴ തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ മഹേശ്വരക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്.
ചിത്രശാല
പൊതു സ്ഥാപനങ്ങൾ
- എലൈററ് ഹോസ്പിറ്റൽ,കൂർക്കഞ്ചേരി
- തപാലാപ്പീസ്.
- കൂർക്കഞ്ചേരി സർവീസ് സഹകരണ സൊസൈറ്റി
- കാനറാ ബാൻക്.
- വില്ലേജ് ഓഫീസ്,കൂർക്കഞ്ചേരി.
- ഫെഡറൽ ബാൻക്.
- ശ്രീ ബോധാനന്ദ എൽ.പി.സ്കൂൾ.
- നെടുപുഴ പോലീസ് സ്റ്റേഷൻ