"സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 118: | വരി 118: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''മുൻ പ്രഥമ അദ്ധ്യാപകർ''': | '''മുൻ പ്രഥമ അദ്ധ്യാപകർ''': | ||
'''# ആലുങ്കൽ മത്തായി''' | |||
'''# കെ എൻ നാരായണപിള്ള''' | |||
'''#എം കെ വേലായുധപിള്ള''' | |||
'''#പി കെ കുര്യൻ''' | |||
'''#പി കെ തോമസ്''' | |||
'''#കെ സി പോത്തൻ''' | |||
'''#സി എ മത്തായി''' | |||
'''#കെ കെ ഭാസ്കരൻ നായർ(1944- 1982)''' | |||
'''#വി കെ വർക്കി (1982 -1987)''' | |||
'''#പി ജെ വർക്കി (1987 -1989)''' | |||
'''#പി സി തൊമ്മൻ (1989 - 1991''') | |||
'''#ടി ഓ സൈമൺ (1991 - 1994)''' | |||
'''#സി വി മാത്യു (1994 - 1996)''' | |||
'''#കെ യു ചാക്കോ (1996 - 2000)''' | |||
'''#പി സി വർക്കി (2000 - 2003)''' | |||
'''#രസിറ്റമ്മ കെ എം(2003 - 2016)''' | |||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # |
00:18, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ്ജോസഫ്‌സ് യു പി എസ് മാന്നാനം | |
---|---|
വിലാസം | |
മാന്നാനം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-01-2017 | 31466 |
'വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്'
ചരിത്രം
വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു . വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി . സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . സെൻറ് . ജോസഫ് പ്രസ്സിന് പടിഞ്ഞാറ് വശത്തുണ്ടായിരുന്ന ഹാളിലായിരുന്നു സ്കൂളിൻറ തുടക്കം ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററും ആലുങ്കൽ സാറായിരുന്നു . കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ പുതിയ കെട്ടിടം പണികഴിപ്പിച്ചു . മുന്നിൽ ഔസേപ്പിതാവിൻറ രൂപവും പ്രതിഷ്ഠിക്കപ്പെട്ടു . മത്തായി സാറിനു പുറമെ ജോൺ ചൂരകളത്ത് , നീലകണ്ഠപിള്ള, നാരായണപിള്ള എന്നിവരും നിയമിതരായി . കെട്ടിടനിര്മാണത്തിനും കുട്ടികളുടെ വളർച്ചക്കുംവേണ്ടി അഹോരാത്രം പണിയെടുത്ത ആണ്ടുമാലിൽ തോമാച്ചന്റെ സേവനം സ്കൂൾ ചരിത്രത്തിലെ ഒരു നാഴിക കല്ലാണെന്നുപറയാം .അത് പോലെത്തന്നെ 1893 ൽ അന്നത്തെ ബ്രിട്ടീഷ് റസിഡന്റ് ശ്രീ ഗ്രേയിഗ് ,ദിവാൻ പേഷ്കാർ ശ്രീ രാജരാമ നായർ എന്നിവർ ഇ വിദ്യാലം സംരക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തതായി സ്കൂൾ രേഖകളിൽ കാണുന്നു . 1932 ൽ ആശ്രമാധിപൻ ഫാ എവുജിൻ പള്ളിയുടെ മുൻവശത്തായി പുതിയൊരു കെട്ടിടം പണിയുകയും രണ്ട്,മുന്ന് ,നാല്,ക്ലാസുകൾ അങ്ങോട്ടു മാറ്റുകയും ചെയ്തു. 1953 -ൽ നാല് മുറികൾക്കുള്ള പുതിയൊരു കെട്ടിടം പണികഴിപ്പിച്ചു യോഗം ചേരുന്നതിനും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ഉതകുന്ന രീതിയിൽ ഒരു സ്റ്റേജും നിർമ്മിക്കുകയുണ്ടായി . ഒരു നൂറ്റാണ്ടു കാലത്തോളം വിദ്യയുടെ വിളനിലമായ ഈ സ്കൂളിന്റെ ശതാബ്‌ദി 1992 -93 ൽ സ്കൂൾ മാനേജർ ഫാ .ജോൺ മേനോൻകറിയുടെ കാലത്ത് ഒരു ഉത്സവമായി കൊണ്ടാടി . കാലാനുഗതമായ പുരോഗതിയെ വിളിച്ചറിയിച്ചുകൊണ്ടു ശതാബ്‌ദി സ്മാരകമായി പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം ബഹു .കേരള ഗവർണർ ശ്രീ .ബി രാച്ചയ്യ 11 -3 -1993 -ൽ നിർവഹിച്ചു .തുടർന്നു 1998 -ൽ സെൻറ് എഫ്രേംസ് എച്ച്.എസ് -ൽ ഹയർ സെക്കൻഡറി അനുവദിച്ചതിന്റെ ഭാഗമായി അവിടെയുണ്ടായിരുന്ന യു.പി .വിഭാഗം ഗവൺമെൻറ് ഓർഡർ പ്രകാരം ഈ സ്കൂളിനോട് ചേർക്കപ്പെടുകയും അങ്ങനെ ഈ സ്കൂൾ 1998 ജൂൺ 1 മുതൽ സെൻറ് ജോസഫ് യു പി സ്കൂൾ ആയി മാനേജ്മെൻറ് ഉയർത്തുകയും ചെയ്തു . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് ഒന്ന് മുതലുള്ള ക്ലാസ്സുകളിൽ 2003 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് ഡിവിഷനുകൾ വിജയകരമായി പ്രവർത്തിക്കുന്നു .2005 ഫെബ്രുവരി 11 -)o തീയതി പുതിയ സ്കൂൾ കെട്ടിടം ആശീർവദിക്കപ്പെട്ടു .2005 -06 ,2007 -08 ,2008 -09 ,2009 -10 ,2011 -12 ,2012 -13 ,2013 -14 ,2014 -15 ,2015 -2016 വർഷത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മികച്ച എയ്ഡഡ് യു പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. അർപ്പണബോധമുള്ള ഒരു സംഘം അധ്യാപകരുടെ കരുത്തും കൈമുതലുമാണ് കുട്ടായ്മയുമാണ് ഈ സ്കൂളിന്റെ വിജയത്തിന് പിന്നിൽ. 2007 ഫെബ്രുവരിയിൽ ആധുനിക സജ്ജികരണകളോടെ പണികഴിപ്പിച്ച കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ മാറ്റാൻ സാധിച്ചു .2011 -12 വർഷത്തിൽ സ്കൂളിനോട് ചേർന്ന് പുതിയ ഓഡിറ്റോറിയം പണികഴിപ്പിച്ചു.2016 -17വർഷത്തിൽ കോട്ടയം റോട്ടറി ക്ലബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ശുചിമുറികൾ നവീകരിക്കപ്പെട്ടു . ജാതിമതഭേദമന്യേ ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അച്ചടക്കവും ,വിശാലവീക്ഷണവും സേവന തത്പരതയും സാമൂഹ്യപ്രതിബദ്ധതയും സർവ്വോപരി ആദർശ ധീരതയുമുള്ള നന്മനിറഞ്ഞ തലമുറകളെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധമായി ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു .വി .ഔസേപ്പിതാവിന്റെയും വി .ചവറ കുരിയാക്കോസ് ഏലിയാസച്ചന്റെ അനുഗ്രഹത്താലും തലമുറകൾക്കു വിജ്ഞാനദീപം തെളിച്ചുകൊടുക്കുവാൻ സാധിക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
- മനോഹരമായ സ്കൂൾ കെട്ടിടം
- ഹരിത വിദ്യാലയം
- ശിശുസൗഹൃദ ക്ലാസ് മുറികൾ
- സൗജന്യ വൈ.ഫൈ ക്യാമ്പസ്
- ആധുനിക ടോയിലറ്റുകൾ
- കളിസ്ഥലം - കളിയുപകരണങ്ങൾ
- കുടിവെള്ളം
- അടുക്കള , വിതരണകേന്ദ്രം
- ചുറ്റുമതിൽ
- മാലിന്യ സംസ്കരണ സംവിധാനം
- ഓഡിറ്റോറിയം
- ഔഷധ സസ്യത്തോട്ടം
- ലാബ് , ലാബ് സാമഗ്രികൾ
- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള ലൈബ്രറി
- കമ്പ്യൂട്ടർ, ഇന്റർനെറ്റ് വൈറ്റ് ബോർഡ് എന്നീ ഐസിടി സൗകര്യങ്ങൾ
- പച്ചക്കറിത്തോട്ടം
- മ്യൂസിയം
- ഔഷധ സസ്യത്തോട്ടം
- ക്രിക്കറ് , ബാസ്കറ്റ് ബോൾ പരിശീലനം
- സൈക്ളിങ്
- സംഗീത പരിശീലനം
- ഹോസ്റ്റൽ സൗകര്യം
- പ്യൂരിഫൈഡ് വാട്ടർ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു . ആഴ്ചയിൽ ഒരു ദിവസം വീതം പീരിയഡും ദിവസേന ഉച്ചസമയത്തെ ഇടവേളയ്ക്കും കുട്ടികൾക്കു ലൈബ്രറിയിൽ വന്നു പുസ്തകങ്ങൾ കൈമാറി വായിക്കുന്നതിനും അവസരം നൽകുന്നു
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു .
സൗജന്യ വൈ .ഫൈ ക്യാമ്പസ് . വിവര സാങ്കേതിക വിദ്യയുടെ പുതുയുഗത്തിലേക്ക് കൊച്ചുകുട്ടികളെ കൈപിടിച്ച് നടത്തുവാൻ ഒന്നു മുതൽ എല്ലാ ക്ലാസ്സിലും വിദഗ്ദ്ധ പരിശീലനം നൽകി വരുന്നു .
- സയന്‍സ് ക്ലബ്ബ്
- സർഗ്ഗവേള
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ഹെൽത്ത് ക്ലബ്.
- ഭാഷാ ക്ലബ്.
- സൈക്കിൾ ക്ലബ്.
- യങ് ഫാർമേഴ്സ് ക്ലബ്.
- യങ് ഫാർമേഴ്സ് ക്ലബ്.
- കായിക പരിശീലനം.
- ചിത്രരചന .
- പൊതുവിജ്ഞാന ക്ലാസുകൾ.
- ജീവകാരുണ്യ നിധി.
മുന്‍ സാരഥികള്‍
മുൻ പ്രഥമ അദ്ധ്യാപകർ: # ആലുങ്കൽ മത്തായി # കെ എൻ നാരായണപിള്ള #എം കെ വേലായുധപിള്ള #പി കെ കുര്യൻ #പി കെ തോമസ് #കെ സി പോത്തൻ #സി എ മത്തായി #കെ കെ ഭാസ്കരൻ നായർ(1944- 1982) #വി കെ വർക്കി (1982 -1987) #പി ജെ വർക്കി (1987 -1989) #പി സി തൊമ്മൻ (1989 - 1991) #ടി ഓ സൈമൺ (1991 - 1994) #സി വി മാത്യു (1994 - 1996) #കെ യു ചാക്കോ (1996 - 2000) #പി സി വർക്കി (2000 - 2003) #രസിറ്റമ്മ കെ എം(2003 - 2016) സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.674158 , 76.528113|width=500px|zoom=16}}