"എ.യു.പി.എസ്. പുതുപൊന്നാനി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:19533 using HotCat) |
(ചെ.) (removed Category:19533 using HotCat) റ്റാഗ്: Manual revert |
||
വരി 39: | വരി 39: | ||
== ചിത്രശാല == | == ചിത്രശാല == | ||
21:22, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പുതുപൊന്നാനി
മലപ്പുറം ജില്ലക്ക് കിഴക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന പൊന്നാനി നഗരത്തിന്റെ ഭാഗമായുള്ള ഒരു തീരദേശമാണ് പുതുപൊന്നാനി. പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലാണ് പുതുപൊന്നാനിയുടെ കിടപ്പ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിടുന്നു. പൊന്നാനി വില്ലേജിന്റെ കീഴിലാണ് പുതുപൊന്നാനിയുടെ ഗ്രാമഭരണം.
കനോലി കനാൽ അറബിക്കടലിൽ പതിക്കുന്ന പുതുപൊന്നാനി മുനമ്പ്, സായാഹ്നങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ദർശിക്കാനായി എത്തുന്നവരുടെ ഒരു കൊച്ചു തുരുത്തുകൂടിയാണ്. കനോലി കനാലിന്റെ മറുകരയിലുള്ള കടവനാട്, ചരിത്രപ്രാധാന്യമുള്ള വെളിയങ്കോട് എന്നിവ തൊട്ടടുത്ത പ്രദേശങ്ങളാണ്.
സാമ്പത്തികമായും സാമുഹികമായും താരതമ്യേന പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ വലിയ ഒരു വിഭാഗത്തിന്റെ ജീവിതോപാധി മത്സ്യ ബന്ധനവും കൂലി വേലയുമാണ്. പരമ്പരാഗത കൃഷി, സർക്കാരുദ്യോഗം, മതാധ്യാപനം തുടങ്ങിയ മേഖലകളിലും ഇവിടുത്തുകാരുടെ സാന്നിധ്യമുണ്ട്. ഒരു വിഭാഗം ജനങ്ങൾ ഗൾഫ് കുടിയേറ്റത്തിലൂടെയും ജീവിത മാർഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
പൊന്നാനിക്കും വെളിയങ്കോടിനും ഇടയിലുള്ള പുതുപൊന്നാനിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് പുതുപൊന്നാനി. പൊന്നാനിയേയും ചാവക്കാടിനേയും ബന്ധിപ്പിക്കുന്ന N.H 66 ഇതുവഴിയാണ് കടന്ന് പോകുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി
- മൗനത്തുൽ ഇസ്ലാം ട്രൈനിംഗ്സെന്റർ(ബി.എഡ്.സെന്റർ)
- എ.എൽ.പി.സ്കൂൾ പുതുപൊന്നാനി
- ഗവ. എൽ.പി.സ്കൂൾ പുതുപൊന്നാനി
- മൗനത്തുൽ ഇസ്ലാം അനാഥാലയം
- എ. യൂ. പി സ്കൂൾ പുതുപൊന്നാനി
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ.ആയുർവ്വേദ ആശുപത്രി, പുതുപൊന്നാനി.
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രി പി എം അബ്‌ദുള്ള ഹാജി
- കെ.പി. കേശവമേനോൻ
- ഇ. മൊയ്തുമൗലവി
- അബ്ദുൽ അസീസ് മൗലവി
ആരാധനാലയങ്ങൾ
- ഹിദായത്തുൽ മുസ്‌ലിമീൻ പള്ളി ,പുതുപൊന്നാനി
- പുതുപൊന്നാനി വടക്കേ ജുമാ മസ്ജിദ്
- ഹൈദ്രോസ് മസ്ജിദ്
- അബു ഹുറൈറ മസ്ജിദ്
- മസ്ജിദ് നൂർ