"സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 81: വരി 81:
[[പ്രമാണം:13030 Ente gramam Pet station.jpg|thumb|Pet Station]]
[[പ്രമാണം:13030 Ente gramam Pet station.jpg|thumb|Pet Station]]
* റ്റംസ് ഫൺ സിറ്റി - പെറ്റ് സ്‌റ്റേഷന് അടുത്തുള്ള ചെറിയ അമ്മ്യൂസ്മെൻറ് പാർക്ക്.
* റ്റംസ് ഫൺ സിറ്റി - പെറ്റ് സ്‌റ്റേഷന് അടുത്തുള്ള ചെറിയ അമ്മ്യൂസ്മെൻറ് പാർക്ക്.
[[പ്രമാണം:13030 Ente gramam Tams fun city.jpg|thumb|Tams Fun City]]
* മാട്ടൂൽ സീ സൗത്ത് വ്യൂ പോയിന്റ്.
* മാട്ടൂൽ സീ സൗത്ത് വ്യൂ പോയിന്റ്.

15:47, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാട്ടൂൽ ഗ്രാമപഞ്ചായത്ത്

മാട്ടൂൽ
ഇന്ത്യയിൽ കേരളത്തിൽ കണ്ണൂർ ജില്ലയിൽസ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മാട്ടൂൽ. ഇത്കണ്ണൂർ താലൂക്കിൽ  കല്യാശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്നു കണ്ണൂർ നഗരത്തിൽ നിന്ന് 19 കിലോമീറ്റർ വടക്കായാണ് മാട്ടൂൽ സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയും കുപ്പം പുഴയും അറബിക്കടലിൽ ചേരുന്നത് മാട്ടൂലിൽ വച്ചാണ്. മാട്ടൂൽ - അഴീക്കൽ ഫെറി കടന്ന് കണ്ണൂരിൽ നിന്ന് അഴീക്കൽ വഴി മാട്ടൂലിൽ എത്താം.ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്കു പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പഴയങ്ങാടി -മാട്ടൂൽ റൂട്ടിലോടുന്ന ബസ് സൗകര്യം പ്രയോജനപ്പെടുത്തിയും മാട്ടൂലിലെത്താം .കണ്ണൂരിൽ നിന്നും ഇരിണാവ്റോഡ് - മടക്കര വഴിയും മാട്ടൂലിലേക്ക് ബസ്സ് സൗകര്യമുണ്ട്.
1964 ലെ വില്ലേജ് പുന:സംഘടനയെത്തുടർന്ന് ഒരു ദ്വീപായ തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും കൂടി ഉൾക്കൊള്ളിച്ചാണ് ഇന്നത്തെ മാട്ടൂൽ ഗ്രാമപഞ്ചായത്ത് രൂപീകരിച്ചത്. ഉൾനാടൻ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും ഏറെ അനുയോജ്യമായ മാട്ടൂലും, പരിസര പ്രദേശങ്ങളും ഇന്നും ഈ മേഖലയിൽ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നു വന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാടു-ചെറുകുന്നു പാലവും, മടക്കര-മാട്ടൂൽ പാലവും യാത്രാസൗകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രപരമായി മാട്ടൂൽ ഒരു ഉപദ്വീപാണ്. അറബിക്കടലിൽ ലയിക്കുന്നതിനു മുൻപായി വളപട്ടണം പുഴയും കുപ്പം പുഴയും ചേർന്ന് ഒരു അഴിമുഖം രൂപപ്പെടുന്നുണ്ട്. ഇതിന്റെ വടക്ക് ഭാഗത്തായാണ് മാട്ടൂലിന്റെ സ്ഥാനം. ഈ സവിശേഷ ഭൂപ്രകൃതി മാട്ടൂലിനെ മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി നിർത്തുന്നു. ഏഴുകിലോമീറ്ററോളം നീളവും ഒന്നര കിലോമീറ്റരോളം വീതിയിൽ കിഴക്കു കുപ്പം-പഴയങ്ങാടി-വളപട്ടണം പുഴയും പടിഞ്ഞാറ് അറബിക്കടലും വടക്കു മാ‍ടായി പഞ്ചായത്തും തെക്കു അഴീക്കൽ പുലിമുട്ടും ആണ് മാട്ടുലിന്റെ ഭൂമിശാസ്ത്ര അതിരുകൾ. മാട്ടുലിന്റെ തെക്കു കിഴക്കു ഭാഗം കുപ്പം-വളർപട്ടണം പുഴയിൽ ദ്വീപായി കാണുന്ന തെക്കുമ്പാട്, മടക്കര പ്രദേശങ്ങളും മാട്ടുൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്..ഉൾനാടൻ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും മാട്ടൂലും പരിസരപ്രദേശങ്ങളും ഏറെ അനുയോജ്യമാണ് .

ചരിത്രം

ചരിത്രകാരനും ലോകസഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്തയുടെ നാവിൽനിന്നും ഉതിർന്നുവീണ മാത്വൂൽ (എന്തൊരു നീളം) എന്ന അറബിപദത്തിൽ നിന്നാണ് മാട്ടൂൽ എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.സ്വാതന്ത്ര്യത്തിനു മുമ്പ് മാട്ടൂൽ നിവാസികളിൽ പലരും ബർമ ,ഇൻഡോനേഷ്യ ,സിംഗപ്പൂർ ,മലേഷ്യ എന്നീ രാജ്യങ്ങളിൽ ജോലിക്കായി കുടിയേറി പാർത്തു.ഗൾഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളിടെ ഒഴുക്ക് ,മറ്റേതൊരു നാടിനെയും പോലെ മാട്ടൂലിന്റെയും മുഖച്ഛായ മാറ്റി .

പ്രധാന സ്ഥലങ്ങൾ

  1. കാവിലെ പറമ്പ
  2. സിദ്ധിക്കബാദ്
  3. തെക്കുംബാട്
  4. മാട്ടൂൽ സെൻട്രൽ
  5. മടക്കര
  6. മാട്ടൂൽ സൌത്ത്
  7. മാട്ടൂൽ സൌത്ത് ചാൽ
  8. മാട്ടൂൽ തങ്ങളെ പള്ളിചാൽ
  9. മാട്ടൂൽ കോൽക്കാരൻ ചാൽ
  10. മാട്ടൂൽ അരീയിൽ ചാൽ
  11. മാട്ടൂൽ ബാവു വളപ്പിൽ ചാൽ
  12. മാട്ടൂൽ കക്കാടൻ ചാൽ

ഗവണ്മെന്റ് സ്കൂളുകൾ

  • സി എച് എം കെ എസ് ജി എച് എസ് എസ് മാട്ടൂൽ (ഹൈസ്കൂൾ)
  • ജി എം യു പി എസ് തെക്കുമ്പാട്
  • ജി എൽ പി എസ് മാട്ടൂൽ
  • ജി എൽ പി എസ് മടക്കര
  • ജി എം എൽ പി എസ് മടക്കര
  • ജി ഡബ്ല്യൂ എൽ പി എസ് മടക്കര

എയ്ഡഡ് സ്കൂളുകൾ

  1. എം ഐ എം എൽ പി സ്കൂൾ മാട്ടൂൽ
  2. എൻ എം യു പി സ്കൂൾ മാട്ടൂൽ
  3. എ എൽ പി സ്കൂൾ മാട്ടൂൽ
  4. മാട്ടൂൽ ദേവീവിലാസം എൽ പി സ്കൂൾ
  5. എം യു പി സ്കൂൾ മാട്ടൂൽ
  6. എം ആർ യു പി സ്കൂൾ മാട്ടൂൽ
  7. എൽ എഫ് യു പി സ്കൂൾ മാട്ടൂൽ
  8. ഇരിണാവ് തെക്കുമ്പാട് എ എൽ പി സ്കൂൾ

അൺ എയ്ഡഡ് സ്കൂളുകൾ

  • സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാട്ടൂൽ
  • നജാത് ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂൾ മാട്ടൂൽ
  • ഈനത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ

ആരാധനാലയങ്ങൾ

മൗസ് ജുമാ മസ്ജിദ് മാട്ടൂൽ നോർത്ത്

യാസീൻ പള്ളി

മാട്ടൂൽ നോർത്ത് മുഹ്‌യുദ്ദീൻ മസ്ജിദ്

ഒളിയങ്കര ജുമാ മസ്ജിദ്

മാട്ടൂൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രം

മാട്ടൂൽ അഴീക്കര തൊണ്ടച്ചൻ ദേവ സ്ഥാനം

സി എസ് ഐ ചർച് മാട്ടൂൽ

ലിറ്റിൽ ഫ്ലവർ  church

san.Nicholavo church

വിനോദസഞ്ചാര കേന്ദ്രം

  • തെക്കുമ്പാട് ദ്വീപ് - മാട്ടൂലിലെ ആറുതെങ്ങ് എന്ന സ്ഥലത്തുനിന്നും തെക്കുമ്പാടേക്ക് ബോട്ട് സർവ്വീസുണ്ട്.
  • പെറ്റ് സ്റ്റേഷൻ
  • അഴീക്കൽ ബീച്ച്
  • അഴീക്കൽ ബോട്ട് ജെട്ടി - മാട്ടൂലിൽ നിന്നും അഴീക്കൽ(കണ്ണൂർ),വളപട്ടണം,പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്ക് നിത്യേന ബോട്ട് സ‍ർവ്വീസുണ്ട്.
  • പെറ്റ് സ്റ്റേഷൻ -മാട്ടൂൽ സെൻട്രൽ ബീച്ചിലെ പെറ്റ് സ്റ്റേഷൻ ഒരു അത്ഭുത കാഴ്ച തന്നെയാണ്.പക്ഷികൾക്കും മൃഗങ്ങൾക്കുംആയി ഒരു ലോകം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ഒട്ടേറെ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വവും  വിലപിടിച്ചതുമായ ഇനം ജീവജാലങ്ങൾ ഇവിടെയുണ്ട്. ദൂരയിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമായി ഇത് വളർന്നു കഴിഞ്ഞു.
Pet Station
  • റ്റംസ് ഫൺ സിറ്റി - പെറ്റ് സ്‌റ്റേഷന് അടുത്തുള്ള ചെറിയ അമ്മ്യൂസ്മെൻറ് പാർക്ക്.
Tams Fun City
  • മാട്ടൂൽ സീ സൗത്ത് വ്യൂ പോയിന്റ്.