"ജി.എം.യു.പി.എസ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (added Category:18473 using HotCat)
വരി 36: വരി 36:


മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ''ആര്യ വൈദ്യശാല ഗ്രൂപ്പ്'' സ്ഥാപനങ്ങളുടെ ആസ്ഥാനം.
മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ''ആര്യ വൈദ്യശാല ഗ്രൂപ്പ്'' സ്ഥാപനങ്ങളുടെ ആസ്ഥാനം.
[[വർഗ്ഗം:18473]]

16:24, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടക്കൽ

Kottakkal Gramam

മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ.

ചരിത്രം

18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ വള്ളുവനാട് രാജാവിന്റെ ഒരു ചെറിയ പട്ടാളത്താവളമായിരുന്നു ഈ പ്രദേശം. പഴയ കാലത്ത് സാമൂതിരി രാജാവിന്റെ നെടിയിരുപ്പ് സ്വരൂപത്തിൽ ഉൾപ്പെടുന്നതായിരുന്നു ഈ പ്രദേശങ്ങൾ. ഈ പ്രദേശത്തെ ജൻമി-നാടുവാഴി സമ്പ്രദായത്തിന് പന്ത്രണ്ടു നൂറ്റാണ്ടുകാലത്തെ പഴക്കമുണ്ടെന്നാണ് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ

  • കോട്ടക്കൽ ആര്യ വൈദ്യശാല
  • പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
  • ആയുർവ്വേദ മെഡിക്കൽ കോളജ്.
  • ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ
  • ജി.എം.യു.പി സ്കൂൾ കോട്ടക്കൽ
  • എ.എം.യു.പി സ്കൂൾ ആട്ടീരി
  • കോട്ടക്കൽ വിദ്യാഭവൻ
  • അഹമ്മദ് കുരിക്കൾ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AKMHSS) കോട്ടൂർ
  • ദി ബി സ്കൂൾ ഇൻറർനാഷണൽ
  • അക്ഷയ സെന്റർ കോട്ടക്കൽ,
  • ഫുട്ബോൾ ടർഫിൻ
  • വെറ്ററിനറി ഹോസ്പിറ്റൽ കോട്ടക്കൽ
പ്രശസ്ത വ്യക്തികൾ
  • കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി.എസ് വാര്യർ
  • പ്രമുഖ കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ
  • എം എ .വെള്ളോടി (was a Member of UN Secretary Generals)
  • കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാരഥിയ‌ും പ്രമുഖ ആയൂർവേദ ഭിഷ്വാഗരനുമായ ഡോ.ശ്രീ .പി.കെ. വാരിയർ
  • യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
  • കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ
  • കെ.സി.കെ.ഇ. രാജാ - റിട്ടയേഡ് കർണ്ണാടക ഡിജിപി
  • കവിക‌ുലഗ‌ുര‌ു - പി.വി.കൃഷ്ണ വാര്യർ,
കോട്ടക്കൽ ആര്യവൈദ്യശാല

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

മലപ്പുറത്ത് നിന്ന് 16 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 48 കിലോമീറ്ററും അകലെ മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ആര്യ വൈദ്യശാല ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ആസ്ഥാനം.