ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18624 (സംവാദം | സംഭാവനകൾ)
No edit summary
18624 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
| സ്ഥാപിതദിവസം= 10
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവര്‍ഷം= 1979 ജൂണ്‍ 10
| സ്കൂള്‍ വിലാസം= പടപ്പറമ്പ , വറ്റല്ലൂർ പി.ഒ , മലപ്പുറം  
| സ്കൂള്‍ വിലാസം= പടപ്പറമ്പ , വറ്റല്ലൂർ പി.ഒ , മലപ്പുറം  
| പിന്‍ കോഡ്= 676507
| പിന്‍ കോഡ്= 676507

02:13, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ
വിലാസം
പടപ്പറമ്പ്
സ്ഥാപിതം10 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ് മീഡിയം
അവസാനം തിരുത്തിയത്
19-01-201718624





പടപ്പറമ്പ ജങ്ഷനില്‍ നിന്നും കുളത്തൂർ വഴിയില്‍ ഈ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂര്‍ണ്ണ രൂപം.

ചരിത്രം

പുഴക്കാട്ടിരി പഞ്ചായത്തില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1979 ജൂണ്‍ 10 നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 46 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് തുടക്കത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980 ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതല്‍ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാര്‍ഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിന്‍റെ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷന്‍ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷന്‍ വീതം വര്‍ധിക്കാനും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും പരിശ്രമിച്ചതില്‍ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂള്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു. ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാന്‍ സാധിച്ചിട്ടുണ്ട്. 8 വര്‍ഷമായി സ്കൂളില്‍ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പൂന്തോട്ടം

സ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മനോഹരമായ പൂന്തോട്ടവും അമൂല്യമായ ഔഷധ സസ്യങ്ങളുടെ ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടര്‍ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.


  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  • സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്

2. ക്വിസ് പ്രോഗ്രാം

3. സ്പോകെൻ ഇംഗ്ലീഷ് ക്ലാസ്

4. കരാട്ടെ ക്ലാസ്

5. ഡാൻസ് ക്ലാസ്

6. ചന്ദനത്തിരി നിർമ്മാണം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

{{#multimaps: 10.9843189,76.1076753 | width=800px | zoom=16 }}