"കാഞ്ഞിലേരി എ.എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാഞ്ഞിലേരി എൽ. പി. എസ് ചെരിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ കാഞ്ഞിലേരി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

13:30, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ , കൊറോണ , കൊറോണ
കൊന്നൊടുക്കും മഹാമാരിയായ് കൊറോണ.
അങ്ങകലെ ചൈനയിൽ വുഹാനിലായ്
അന്നൊരുനാൾ കണ്ടു കൊറോണയെ.
ഇന്നിപ്പോൾ ലോകമെമ്പാടും കൊറോണ
ഇങ്ങ് നമ്മുടെ ഭാരതത്തിലും കൊറോണ.
കേരളമെന്ന കൊച്ചുനാട്ടിലെ മാനുഷർ
കേമമായ് നേരിട്ടു കൊറോണയെ.
കേട്ടിടത്തോളം ഭയാനകമാം കൊറോണയെ
കേടുകൂടാതെ പറഞ്ഞയക്കുന്നു നാം.
ചന്ദ്രനിൽ താമസമാക്കിയ മാനുഷർ
ചൊവ്വയിൽ പോയി വരാൻ ശ്രമിക്കുന്നവർ,
ലോകമൊന്നാകെ ചുട്ടുകരിക്കാൻ
ലോകമൊട്ടുക്കും താണ്ഢവമാടുന്ന
കണ്ണിനെ കൊണ്ടു കാണാത്ത കീടത്തെ
കെട്ടുകെട്ടിക്കാൻ കഴിയാതെ കരയുന്നു.
നാട്ടിലായാലും വിദൂരത്തിലായാലും
നാണം കൂടാതെ വീട്ടിൽ മുറികളിൽ
രാക്ഷസരോഗത്തെ പേടിച്ചു മാനുഷർ
രാജ്യത്തിൻ നന്മയ്ക്കായ് കഴിയുന്നതും കാണുക.
ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്റ്റ്യനായാലും
ഹിമാലയത്തോളം ഭീതി പടർത്തിയ,
വായു പോലെ പരക്കുന്ന വൈറസിൻ
വായിൽ നിന്നും രക്ഷ നേടാൻ കരയുന്നു.
ജാതിമത ചിന്തകൾ വെടിഞ്ഞിട്ട്
ജാഗരൂകരായ് ഏകമാം ദൈവമായ്,
ആരോഗ്യരംഗത്ത് പ്രവർത്തിക്കും സഹോദരങ്ങളെ
ആത്മാർത്ഥമായി തൊഴുതു നമിക്കാം.

 

കൃഷ്ണേന്ദു ഒ.
4 A കാഞ്ഞിലേരി എൽ. പി. എസ് ചെരിക്കോട്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 03/ 2024 >> രചനാവിഭാഗം - കവിത