"സെന്റ് ജോസഫ്സ് യു.പി.സ്കൂൾ ചുങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന ആശയം അന്വർത്ഥമാക്കിക്കൊണ്ട് പെൺ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് കോട്ടയം അതിരൂപതയുടെ ഭാഗ്യസ്മ‌ര ണാർഹനായ ബിഷപ്പ് ഡോ. അലക്‌സാണ്ടർ ചൂളപ്പറമ്പിൽ പിതാവിനാൽ 1922 മാർച്ച് 28-ാം തീയതി ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ചുങ്കം സെൻ്റ് മേരീസ് ഫൊറോനപ്പള്ളിയുടെ വികാരിയായിരുന്ന ബഹുമാനപ്പെട്ട പടിക്കമ്യാലിൽ സ്റ്റീഫനച്ചൻ്റെ അശ്രാന്ത പരിശ്രമത്താലാണ് ഇത് സാധ്യമായത്. പള്ളിമേടയിൽ ഹരിശ്രീ കുറിച്ച പ്രധാന അധ്യാപിക ശ്രീമതി. എ.സി ഏലി പച്ചിക്കര ആയിരുന്നു. നാല് ക്ലാസ്സുകളിലായി 156 കുട്ടികൾ പഠനം ആരംഭിച്ചു.
1951- ബഹുമാനപ്പെട്ട കൊരട്ടിയിൽ മാത്യു അച്ചൻ്റെ ശ്രമഫലമായി സെന്റ് ജോസഫ്സ‌് യു.പി ആയി ഉയർത്തപ്പെട്ടു. വിസിറ്റേഷൻ സിസ്റ്റേഴ്‌സിൻ്റെ നേതൃത്വം ഈ വിദ്യാലയത്തെ അനേകകാതം ഭംഗിയായി മുന്നോട്ട് നയിച്ചു. 1977-ൽ സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി വിപുലമായ രീതിയിൽ അന്നത്തെ സ്‌കൂൾ മാനേജരായിരുന്ന ബഹു. വെള്ളക്കണ്ട ത്തിൽ മാത്യു അച്ചൻ്റെയും ഹെഡ്‌മിസ്ട്രസ്സിൻ്റെയും സിസ്റ്റൽ വിൽഫ്രെഡിന്റെയും നേതൃത്വ ത്തിൽ ആഗോഷിക്കുകയുണ്ടായി. ജൂബിലി സ്‌മാരകമായി മനോഹരമാ. സ്‌കൂൾ പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്‌തു.
2012-ൽ സ്‌കൂൾ മാനേജരായിരുന്ന ബഹുമാനപ്പെട്ട ഈഴാറത്ത് ജോസഫച്ചൻ്റെയും ഹെഡ്‌മിസ്ട്രസ്സായിരുന്ന ജിനിമോൾ റ്റി ഫിലിപ്പിൻ്റയും നേതൃത്വത്തിൽ സ്‌കൂളിൻ്റെ നവതി വിപുലമായ രീതിയിൽ ആഘോഷിച്ചു. 2016 മാർച്ച് 17-ാം തിയതി സ്‌കൂളിൻ്റെ കോർപ്പറേറ്റ് മാനേജർ മാർ മാത്യു മൂലക്കാട് പിതാവ് പുതിയ സ്‌കൂൾ മന്ദിരത്തിൻ്റെ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു.
2022-ൽ സ്‌കൂളിൻ്റെ ശതാബ്ദ‌ി സ്‌കൂൾ മാനേജരായിരുന്ന ബഹുമാനപ്പെട്ട അരിച്ചിറ ജോസ് അച്ചന്റെയും ഹെഡ്‌മിസ്ട്രസ്സ്‌ സിസ്റ്റർ ത്രേസ്യാമ്മ പി.ടിയുടേയും നേതൃത്വത്തിൽ വിപുല മായ രീതിയിൽ ആഘോഷിച്ചു. ജൂബിലി സ്‌മാരകമായി വിശാലമായ കളിസ്ഥലം നിർമ്മിക്കു കയും ചെയ്‌തു.
ഇന്നോളം ഈ വിദ്യാലയത്തിൽ 35 മാനേജർ സ്‌കൂളിൻ്റെ സർവ്വതോന്മുഖമായ വികസന ത്തിനായി യത്നിച്ചിട്ടുണ്ട്. 17 പ്രാഥമാധ്യാപകർ ഈ സരസ്വതീക്ഷേത്രത്തെ കാര്യക്ഷമമായി നേരായ മാർഗ്ഗത്തിലൂടെ നയിച്ചു. നിരവധി ഗുരുക്കന്മാർ ഇവിടെയെത്തിയ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകി. മാനേജർ ബഹുമാനപ്പെട്ട അരിച്ചിറ ജോസച്ചന്റെ കീഴിൽ ഹെഡ്‌മിസ്ട്രസ്സ് സിസ്റ്റർ ത്രേസ്യാമ്മ പി.ടി യുടെ നേതൃത്വത്തിൽ 11 അദ്ധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും 194 പഠിതാക്കളുമാണ് ഇപ്പോഴുള്ളത്.
102 വർഷത്തെ സാസ്‌കാരിക പൈതൃകം പേറുന്ന ചുങ്കം പ്രദേശത്തെ അനേകം തലമു റകൾക്ക് വിദ്യാപീഠം പകർന്നുകൊടുത്ത ഈ നാടിൻ്റെ പ്രകാശഗോപുരമായ ഈ വിദ്യാനികേ തനം പ്രഭാവത്തോടെ ജൈത്രയാത്ര തുടരുന്നു. നിരക്ഷര കക്ഷികളായി ജീവിച്ചു തീർക്കുമായി രുന്ന ആയിരക്കണക്കിന് ജനങ്ങളെ അക്ഷരലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് സ്‌കൂളിന്റെ സാന്നിദ്ധ്യം സഹായകമായി ചുങ്കം സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിവിധ തലമു റകളിൽപ്പെട്ട വിദ്യാർത്ഥികൾ ഇന്ന് സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും എത്തി നിൽക്കുന്നു. സാമൂഹ്യ- സാംസ്‌കാരിക - രാഷ്ട്രീയ - ബിസിനസ്സ് - കൃഷി തൊഴിൽ അടക്കമുള്ള വിവിധ രംഗ ങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ സ്‌കൂളിൻ്റെ സംഭാവനകളായി കിടയറ്റ സേവനങ്ങൾ അനുഷ്‌ഠിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2222585" എന്ന താളിൽനിന്ന് ശേഖരിച്ചത്