"ഉപയോക്താവ്:48311" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[എ എൽ പി സ്‌കൂൾ കിഴാറ്റൂർ ]] | |||
രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ . | രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ . | ||
15:45, 15 ജനുവരി 2017-നു നിലവിലുള്ള രൂപം
എ എൽ പി സ്‌കൂൾ കിഴാറ്റൂർ രണ്ട് വർഷത്തിലധികം കീഴാറ്റൂരിലെ പുത്തൻവീട് പരിസരത്ത് ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ പ്രാഥമിക വിദ്യാലയം 1928-ൽ യശ:ശരീരനായ ശ്രീ പഴേടത്ത് നാരായണൻ നമ്പൂതിരി ഏറ്റെടുത്തു . അന്നത്തെ അധ്യാപകരായിരുന്ന സർവശ്രീ നമ്പ്യാർ മാസ്റ്ററുടെയും രാമവരിയരുടെയും ഓർമ്മകൾ കീഴാറ്റൂരിലെ പ്രായം ചെന്ന തലമുറയുടെ മനസിലുണ്ട് . 1928 മുതൽ ഇന്നത്തെ സ്ഥലത്ത് പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നേതൃത്വം എം പി അച്യുതൻ കുട്ടി മേനോനും രാമകൃഷ്ണ മേനോനും ഏറ്റെടുക്കുകയും 1994 വരെ കുടുംബപരമായി തുടരുകയും ചെയ്തു . 1994 മുതൽ ശ്രീ എൻ സെയ്താലി ആണ് മാനേജർ .
പ്രതിഭാധനരായ ഒട്ടേറെ അധ്യാപകരുടെ ഓർമ്മകൾ ഈ വിദ്യാലയാന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്നു . മണ്മറഞ്ഞു പോയ നമ്പ്യാർ മാസ്റ്റർ, രാമവാര്യർ , അച്യുതൻ കുട്ടി മേനോൻ, കെ എം ഗോപാല പണിക്കർ , രാമകൃഷ്ണമേനോൻ , വി ശങ്കരപണിക്കർ, ഗോവിന്ദൻകുട്ടി മേനോൻ , പി അച്യുതൻ നായർ, മണി മാസ്റ്റർ എന്നിവർ തലമുറകളുടെ മനസ്സിൽ തങ്ങാതെ നില്ക്കുന്നു . നാല് തലമുറകൾക്ക് വിദ്യയുടെ ഹരിശ്രീ പ്രദാനം ചെയ്ത ഈ വിദ്യാലയത്തിന്റെ വിദ്യാർഥികൾ സമൂഹത്തിന്റെ വെത്യസ്ത മേഖലകളിൽ ഉന്നത ശ്രേണിയിൽ എത്തിയിട്ടുണ്ട് . യശശരീരനായ മടങ്ങോള്ളി ഗോവിന്ദ പണിക്കർ ,അല്ലിങ്ങൽ കൃഷ്ണൻ നായർ ,കെ എം വേണുഗോപാല പണിക്കർ ,ഇല്ലിക്കൽ രാമൻ ,ഇല്ലിക്കൽ ഗോവിന്ദൻ ,കരുവന്തൊടി കൃഷ്ണൻ മാസ്റർ ,വട്ടാടിയിൽ ശങ്കര പണിക്കർ ,കെ ഗോപാലകൃഷ്ണ പണിക്കർ ,കെ പി പത്മാവതി ടീച്ചർ ,കെ എം ശങ്കരൻ എന്നിവരും ഇന്ന് ജീവിച്ചിരിക്കുന്നു . പള്ളിപ്പുറത്ത് ഗോപലാൻ നായർ ,കവിർമഠം വാസുണ്ണി പണിക്കർ മംഗലത്ത് ഗോവിന്ദൻ നമ്പൂതിരി (അനിയൻ മാസ്റർ ) എന്നിങ്ങനെ പല പ്രമുഖ വ്യക്തികളും ഇവിടുത്തെ പൂർവ വിദ്യാർത്ഥികളാണ് .
ശ്രീ പി ജി പണിക്കർ ,പി വി ഗോവിന്ദ വാരിയർ , പൂക്കാട്ട് പത്മനാഭൻ , പി വി ശങ്കര വാരിയർ , കെ എം പ്രസന്ന , മത്തളി ബാലകൃഷ്ണൻ , പി ഖദീജ എന്നിവർ മുൻകാല അധ്യാപകർ ആയിരുന്നു . സി അയ്യപ്പൻ ,എം ടി സുബ്രമണ്യൻ ,പി അബ്ദുറഹ്മാൻ ,കെ രുഗ്മണി ,കെ വി വിലാസിനി , ടി പാത്തുമ്മ, കെ അബ്ദുസലാം ,വി എം അനിത ,എം മൊയ്തീൻകുട്ടി ,വി ജയപ്രകാശ് ,ഒ അനൂപ് വി സുധീഷ് ,പ്രസീത ,നീതു , സജിനി ,പി എൻ സനിൽ കുമാർ എന്നിവർ മുൻ വർഷങ്ങളിൽ ഇവിടെ സേവനം അനുഷ്ഠിച്ചവരാണ് . ഇപ്പോൾ പി വി ചന്ദ്രിക ഹെഡ് മിസട്രസ്സും പി പ്രമീള ,എം ടി സാബിത ,പി ടി സരിത ,ഇ രാധിക , ജിബിൻ എം എന്നീ അദ്ധ്യാപകരും നൂറിൽ അധികം വിദ്യാർഥികളും ഈ വിദ്യാലയത്തിലുണ്ട് . കീഴാറ്റൂരിലെ സാംസ്‌കാരിക നേതൃത്വത്തിന് നാന്ദികുറിച്ച യുവജന വായനശാലയുടെ ആദ്യ കാല പ്രവർത്തന കേന്ദ്രം ഈ വിദ്യാലയമായിരുന്നു . സ്കൂളിന്റെ മുറ്റം ശരിയാക്കി എടുക്കാൻ നേതൃത്വം നല്കിയ പഴയ തലമുറയും റോഡ് , വൈദ്യുതി , കുടിവെള്ളം , മറ്റു ഭൗതിക സാഹചര്യങ്ങൾ എന്നിവ നേടിയെടുത്ത പുതിയ തലമുറയും എന്നും സ്മരണീയമാണ് . സ്കൂൾ വൈദ്യുതീകരണം ,ശുദ്ധജലവിതരണ പദ്ധതി , ഫ്ലാഗ് പോസ്റ്റ് ,ലൈബ്രറി , അലമാര , കഞ്ഞിപ്പുര ,കക്കൂസ് , മൈക്ക് , എന്നിവ ഓരോ വർഷങ്ങളിലെ പി ടി എയുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണത്തിന്റെ പ്രതീകങ്ങളാണ് . മുൻ എം എൽ എ , വി ശശികുമാറിന്റെ വകയായി കമ്പ്യൂട്ടറും സ്കൂളിനു ലഭിച്ചിട്ടുണ്ട് . വിദ്യാലയത്തിന്റെ പേരിൽ സ്വന്തം ബ്ലോഗ് (കൂട്ടുകുടുംബം )തുടങ്ങിയ മേലാറ്റൂർ ഉപജില്ലയിലെ ആദ്യ വിദ്യാലയമാണിത് . നമ്മുടെ വിദ്യാലയത്തെ കുറിച്ചുള്ള വാർത്തകളും കുട്ടികളുടെ സൃഷ്‌ടികളും ഇന്റർനെറ്റ് സൗകര്യമുള്ളവർക്ക് ലോകത്തിന്റെ ഏത് കോണിലിരുന്നും കാണാം .സ്വാതന്ത്ര്യദിനാഘോഷം ,റിപബ്ലിക് ദിനാഘോഷം, പഠന യാത്ര , വാർഷികം , എന്നിവ വളരെ നല്ല രീതിയിൽ എല്ലാ വർഷവും നടത്തി വരുന്നു .വിദ്യാരംഗം ,ശാസ്ത്ര-ഗണിത, ആരോഗ്യ ക്ലബ് എന്നിവ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനു ഉണർവേകുന്നു .
ഓരോ ക്ലാസിലെയും പഠനമികവ് പുലർത്തുന്ന കുട്ടികൾക്ക് പി ടി എ അംഗങ്ങൾ അവാർഡ് നല്കുന്നു . നാലാം ക്ലാസ്സിലെ ഉയർന്ന മാർക്ക് നേടുന്ന കുട്ടിക്ക് പൊതിയിൽ നീലകണ്ഠൻ നമ്പൂതിരി സ്മാരക എൻഡോവ്മെന്റ് ,പൊതിയിൽ കുടുംബാംഗങ്ങൾ നല്കി വരുന്നു . ഓരോ ക്ലാസ്സിലും അറബിക്കിനു ഉയർന്ന മാർക്ക് നേടുന്ന കുട്ടികൾക്കും അവാർഡ് നല്കി വരുന്നു .
ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷങ്ങളിൽ എൽ എസ് എസ് നേടിയിട്ടുണ്ട് . കേന്ദ്ര ഗവണ്‍മെന്റ് നല്കി വരുന്ന ന്യൂന പക്ഷ സ്കോളർഷിപ്പും വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ സർവൊന്മുഖമായ വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന വിജയഭേരി , സർഗസംഗമം , ലൈബ്രറി പുസ്തകങ്ങളുടെ വിതരണം , പത്രമാസികകളുടെ വിതരണം എന്നിവ ഓരോ വർഷവും ഫലപ്രദമായി വിനിയോഗിക്കുന്നു . സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ വിദ്യാലയം ഏതു രംഗത്തും സ്വന്തം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്
പുതിയ അധ്യയന വർഷത്തിൽ പുതിയൊരു മുഖത്തോടെയായിരിക്കും സ്കൂൾ, കുട്ടികളെ വരവേൽക്കുക , തലയെടുപ്പോടെ ഉയർന്നു നിന്നിരുന്ന 3 കെട്ടിടങ്ങൾക്ക് പകരം ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ് . ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കുത്തൊഴുക്കിൽ അടി തെറ്റാതെ നമ്മുടെ ഈ സ്കൂളിനു ഇനിയും മുന്പോട്ട് പോകേണ്ടതുണ്ട് .