ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21008 (സംവാദം | സംഭാവനകൾ)
21008 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.
ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.


==വിദ്യാരംഗം-----സംസ്ഥാനമികവ് ==  
==വിദ്യാരംഗം-----സംസ്ഥാനമികവ് ==  

18:58, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാനതല സർഗ്ഗോത്സവം

ചെറിയ ലോകത്തെ വലിയ കാഴ്ചകൾ ,പഴയകാലത്തിൻെറ കുറിപ്പുകൾ, വിടാതെ പിൻതുടർന്ന വിഹ്വലതകൾ ഇവയെല്ലാം വാക്കുകളായി പിറവിയെടുത്തു.അവയ്ക്ക് കഥയെന്നും കവിതയെന്നും പേരുകൾ നൽകി. തൃശ്ശൂർ സാഹിത്യഅക്കാദമി ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ നാല് ദിവസങ്ങളിലായി നടത്തപ്പെട്ട സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുത്ത ഞങ്ങളുടെ വിദ്യാലയത്തിലെ സർഗ്ഗപ്രതിഭ അനുമോൾ. സി. എ തൻെറ അനുഭവങ്ങൾ കൂട്ടുകാരുമായി പങ്കുവച്ചു.

വിദ്യാരംഗം-----സംസ്ഥാനമികവ്

വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല,ജില്ലാതല കവിതാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിലെ കൊച്ചുമിടുക്കി അനുമോൾ. സി.എ സംസ്ഥാനമത്സരത്തിന് അർഹതനേടിയിരിക്കുന്നു. അഭിമാനർഹമായ ഈ നേട്ടത്തിനുപിന്നിൽ ഈ വിദ്യാലയത്തിലെ ഊർജ്ജസ്വലരായ മലയാളം അദ്ധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവുമാണെന്നത് നിസ്തർക്കമാണ്. വിദ്യാരംഗം മത്സരങ്ങളിൽ എല്ലാവർഷങ്ങളിലും മികച്ചനേട്ടം കരസ്ഥമാക്കാറുള്ള ഞങ്ങളുടെ വിദ്യാലയത്തിന് സംസ്ഥാനതലത്തിലുള്ള ഈ നേട്ടം ഇരട്ടി ആഹ്ളാദം പകരുന്നു.

ഈശ്വരപ്രാർത്ഥന

(മലയാളം അദ്ധ്യാപികയും അതിലുമപരി സർഗ്ഗവാസനയുടെ അനന്തനീലിമയിലേക്ക് തൻെറ തൂലികയുമായി നടന്നുനീങ്ങാൻ സമയം കണ്ടെത്തുകയും വിദ്യാർത്ഥികളെ സ്വകീയരചനകൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദീപ ടീച്ചർ രചന നിർവ്വഹിക്കുകയും സംഗീതാദ്ധ്യാപികയായ അഖില ടീച്ചർ സംഗീതം നൽകി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രാർത്ഥന)

ലോകമെങ്ങും നവജീവനേകും
ദിവ്യ സ്നേഹമേ......................
സദയമെന്നുടെ കർമ്മവീഥിയിൽ
തൂവെളിച്ചമേകണേ.......................(തൂവെളിച്ചം)

അപരനോടനുകമ്പ തോന്നീടുവാൻ
ആശ്രിതർക്കാശ്വാസമേകീടുവാൻ
നിറയ്ക്കണം നീയെൻ മാനസത്തിൽ
ഇത്തിരി സ്നേഹത്തിൻ നീരുറവ......(ഇത്തിരി...)

ആകുലചിന്തയാൽ നീറിടുമ്പോഴും
അഴലിൻ കയങ്ങളിൽ മുങ്ങിടുമ്പോഴും
വിജ്ഞാനദീപമേ..... നീ നയിക്കൂ............
തളരാതെയെന്നെ ഈ ധരയിൽ......(തളരാതെ)

പണയചരിതം

(മലയാളം സബ്ജക്റ്റ് കൗൺസിൽ തയ്യാറാക്കി ക്ലസ്റ്റർയോഗത്തിൽ അവതരിപ്പിച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ തുള്ളൽപാട്ട്)

ചെറുകഥകളുടെ ചർച്ചയ്ക്കായി
വലിയൊരു സമയം മാറ്റി ഞങ്ങൾ
പണയം എന്ന കഥയ്ക്കാണല്ലോ
പണയംവച്ചതു ഞങ്ങടെ സമയം
സ്വർണ്ണപണയം മാത്റം ചെയ്യും
ചെമ്പുമത്തായി ഞങ്ങടെ വില്ലൻ
ആനപ്പുറമതിലേറുന്നവനോ
കാണില്ലല്ലോ നമ്മുടെ വ്യസനം
സ്വന്തം മകളെ പോലെ കാണും
റേഡിയോയുണ്ട് ചാക്കുണ്ണിക്ക്
മകളുടെ ദീനം മാറ്റാനായിതു
പണയം വെച്ചൂ നൊമ്പരമോടെ
സ്വർണം റേഡിയോ-എന്തായാലും
മത്തായിക്കതു പണ്ടപണയം
പാട്ടായാലും കൂത്തായാലും-ആ-
ചെമ്പിന്നൊന്നും കേൾക്കണ്ടല്ലോ
കലയെ കൊലചെയ്യുന്നവരല്ലോ
ഇന്നീ ജനവും നമ്മുടെയിടയിൽ

പ്രഭാതത്തിന്‍ താളുകളില്‍

മിസിരിയ.റിന്‍ഷിന 9.ബി

പ്രഭാതമുണര്‍ന്നു വസന്തം പൊഴിഞ്ഞു

മലമലര്‍കൊടികള്‍ പാറിപറന്നു

ആകാശമുട്ടുന്ന തിരിപോലവളെന്നെ

തൊട്ടു തൊട്ടെന്നെ സ്പര്‍ശിച്ചപ്പോള്‍

വെളിച്ചത്തിന്‍ കാഠിന്യമായപ്പോള്‍ തന്നെയും

പൂക്കളുടെ സൗരഭ്യമായി തന്നില്‍

എങ്ങും ഏകാന്തമുണര്‍ന്നു വാനില്‍

മനസ്സിന്റെ താളങ്ങള്‍ പൊങ്ങിവന്നു

ഉന്മേശമോടെ ഉണര്‍ന്നിരുന്നു

പിന്നെയും ആഹ്ലാദമായി വന്നു

നൊന്നോര്‍ത്തുപോയ്

ആ വെളിച്ചത്തിന്‍ മേന്മകള്‍

എങ്ങോ മായും നേരത്തിങ്കല്‍

മിസിരിയ.റിന്‍ഷിന  9.ബി


മഴ

ഗായത്രി.ആര്‍ 9.എ

       	സംഗീതത്തിന്‍  തംമ്പുരു  മീട്ടുവാന്‍
       മഴക്കാലമിങ്ങടുത്തുവന്നു
       കാര്‍മേഘമെന്നൊരു  സുന്ദരിപൂവേ
       നിന്റെ  ഇതളുകള്‍  ഭൂമിയില്‍  അറ്റുവീഴുമ്പോള്‍
       എങ്ങുനിന്നോ  വീശുന്ന  കാറ്റിലൂടെ
       നിന്റെ  നറുമണം  ‍‍ഞങ്ങളറിയുന്നു
       നിന്‍  സ്വരമാധുര്യത്തിന്റെ  മധുര  പ്രവാഹത്തില്‍
       കുളിരണിയുകയായിരുന്നുവോ  ഭൂമി
       നിന്‍  ഇതളുകള്‍  എന്നെ  നോക്കി
       ചിരിക്കുകയാണോ  കരയുകയാണോ
       അറിയില്ലെനികൊന്നുമറിയില്ല
       നിന്റെ  പൊട്ടിച്ചിരി  എന്നെ  ഭയപ്പെടുത്തുന്നു
       ചുമയാവട്ടെ  എന്നില്‍  പ്രതീക്ഷകളുണര്‍ത്തുന്നു
       ഇനിയും  വരില്ലേ  നീ  ഭൂമിയില്‍ 
       എന്നില്‍  കളിരണിയിക്കുവാന്‍


ഇടവഴി

ഷബാന. എ, വിചിത്ര. വി, 9.ഇ.

                          
മന്ദാര മധുരിമയാല്‍ പുളകമണിഞ്ഞ്'
മന്ദ മാരുതന്‍ തന്‍ കൈത്തൊട്ടിലിലാടി
കേരവും കൈതയും കശുവണ്ടിയും
മാവും പ്ലാവും ഒത്തുകൂടുന്ന 
            വാനോളമുയരത്തില്‍ നിത്യൈശ്യര്യത്തിന്‍
             വര്‍ണ്ണകൊടി വീശുന്ന നാടന്‍ പനകളും
നിലാവിന്‍ പൊന്നൊളി  തൂവുന്ന
പാലൊളി ച്രന്ദിയു‌ം
           തന്റെ  പ്രിയതമനെ തേടിയൊഴുകുന്ന പുഴയും
            എന്റെ  വഴിക്കുകൂട്ടാവുന്നു.  

കിന്നരി പുഴയെ എങ്ങോട്ട് ...

അ‍‍ഞ്ജലി 9.A

കളകളം പാടി ഒഴുകും പെണ്ണെ നിന്‍ ഉറവിടം എവിടെ

യാദനകളെല്ലാം വഹിച്ചു നീ വേഗത്തില്‍ പോവുകതെങ്ങോട്ട്

വെള്ളി കൊലുസിന്‍ നാദം പോല്‍ വെള്ളാരം കല്ലില്‍ തട്ടി താളം തുളുമ്പിയും

ആരെയോ തഴുകി ഉണര്‍ത്താന്‍ ഓളതരിവള ഇളക്കി കൊണ്ടും

പച്ചപുല്‍മേട്ടിലെ വെള്ളരി പൂവിനെ ചുംബിച്ചും

പരല്‍മീനിനെ കൊഞ്ചിച്ചു കൊണ്ടും പോവുകതെങ്ങോട്ട്

നിന്‍ ഒഴുക്ക് കാണുമ്പോള്‍ എന്‍ മനമാകെ ഇളം തേന്‍ കിനിയുന്നു

ആ കള്ളകാറ്റ് നിന്‍ കാതില്‍ മന്ത്രിച്ചതെന്ത്

ആ കാര്യം എന്‍ കാതില്‍ ചോല്ലിയിട്ടു പോവൂ........


വിടവാങ്ങല്‍'

ഊര്‍മ്മിള പത്താം തരം: എഫ്.


ഹേ കുഞ്ഞു തോഴാ നീ

ഞങ്ങളെ വിട്ടകന്നോ.......

സ്വര്‍ഗത്തിന്‍ വാതില്‍

നിനക്കായ് തുറന്നുവോ ?

നിന്‍ ദേഹി നിന്‍ ദേഹം

വിട്ടകന്നു പോയോ?

മരണക്കിടക്കയില്‍ കിടന്നൊരാ

നേരത്ത്

നിന്‍ ജീവനായ് എന്നുമേ

ഞങ്ങള്‍ കേണു.

ആയിരം പേരുടെ ഹൃദയത്തിന്‍

പ്രാര്‍ത്ഥനയും വേദനയും

എന്തേ ദൈവം കേള്‍ക്കാഞ്ഞു...

ഇന്നു നിന്‍ വിരഹദു:ഖ -

ത്തിന്‍ വേദനയില്‍

കണ്ണുനീര്‍ പൊഴിക്കുന്നു

ഞങ്ങളെല്ലാം ...

ദൈവത്തിന്‍ സന്നിധിയില്‍

എത്തി നീയെങ്കിലും

തോഴാ നിന്നാത്മശ്ശാന്തിക്കായ്

പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ .....

(19/08/2010 - ന് മരണമടഞ്ഞ ശരത്ത് - (എട്ടാം തരം) -ന്‍റെ ഓര്‍മ്മക്ക് )

ഊര്‍മ്മിള

പത്താം തരം: എഫ്.