"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''ലോക പരിസ്ഥിതി ദിനം''' == | == '''ലോക പരിസ്ഥിതി ദിനം''' == |
20:08, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലോക പരിസ്ഥിതി ദിനം
05-06-2023 ജൂൺ 5 ന് ചെമ്രക്കാട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വി. കൃഷ്ണ പ്രകാശ് മാഷ് മാവിൻ തൈ നാട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കൊണ്ടു വന്ന തൈകൾ കുട്ടികളും അധ്യാപകരും ചേർന്ന് നട്ടു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു പ്രകൃതി നടത്തം. റിട്ടയർഡ് അദ്ധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി. കൃഷ്ണ പ്രകാശ് മാസ്റ്ററുടെ പുരയിടത്തിലെ മുപ്പതോളം വരുന്ന മാവിനങ്ങളെയും മറ്റു വൃക്ഷ സമ്പത്തിനെയും കുട്ടികൾ തൊട്ടറിഞ്ഞു. കുളവും കുളത്തിലെ ആവാസ വ്യവസ്ഥയും കുട്ടികൾക്ക് പുത്തൻ അനുഭവമാണ് നൽകിയത്.
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ജി. എൽ. പി. സ്കൂൾ ചെമ്രക്കാട്ടൂർ 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം അരീക്കോട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷിർ കല്ലട ഉദ്ഘാടനം നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ ഉമ്മർ വെള്ളേരി അധ്യക്ഷതയും പ്രധാനധ്യാപകൻ മുഹമ്മദ് മാസ്റ്റർ സ്വാഗതവും പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കെ. ടി. അബ്ദുഹാജി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ. സാദിൽ, പി. ഷഫീഖ്, എം. പി. ടി. എ പ്രസിഡന്റ് സോഫിയ എന്നിവർ ആശംസയർപ്പിച്ചു. കുട്ടികൾക്കുള്ള പാഠനോപകരണ കിറ്റ് പി. ടി. എ. പ്രസിഡന്റ് ഉമ്മർ വെള്ളേരിയും യൂണിഫോം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ നൗഷിർ കല്ലടയും വിതരണം പാഠപുസ്തകം വാർഡ് മെമ്പർ കെ. സാദിലും വിതരണം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എസ്. ആർ. ജി. കൺവീനർ റഊഫ് റഹ്മാൻ മാസ്റ്ററുടെ നന്ദിയോട് കൂടി പരിപാടിക്ക് വിരാമം കുറിച്ചു.