"ജി എം യു പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 121: | വരി 121: | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
===ഫിനിക്സ് സ്പോര്ട്സ് ക്ലബ്ബ്=== | ===ഫിനിക്സ് സ്പോര്ട്സ് ക്ലബ്ബ്=== | ||
[[പ്രമാണം:47571_sports1.jpg|thumb|center| | [[പ്രമാണം:47571_sports1.jpg|thumb|center|കുട്ടികള് വാംഅപ് ചെയ്യുന്നു]] | ||
[[പ്രമാണം:47571_sports2.jpg|thumb|center| | [[പ്രമാണം:47571_sports2.jpg|thumb|center|കളിസമയം]] | ||
[[പ്രമാണം:47571_sports3.jpg|thumb|center| | [[പ്രമാണം:47571_sports3.jpg|thumb|center|കായികമേള ഒരുക്കങ്ങള്]] | ||
===ഫ്ളോറ നേച്വര് ക്ലബ്ബ്=== | ===ഫ്ളോറ നേച്വര് ക്ലബ്ബ്=== | ||
[[പ്രമാണം:47571_science1.jpg|thumb|center|ശാസ്ത്രമേള ഉദ്ഘാടനം]] | [[പ്രമാണം:47571_science1.jpg|thumb|center|ശാസ്ത്രമേള ഉദ്ഘാടനം]] |
19:50, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എം യു പി എസ് പൂനൂർ | |
---|---|
വിലാസം | |
പൂനൂർ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | 47571 |
യു.പി.ക്ലാസുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|
ചരിത്രം
1925 ഓഗസ്റ്റ് 3 നാണ് "പൂനൂര്‍ ബോര്‍ഡ് മാപ്പിള സ്കൂള്‍" എന്ന പേരില്‍ അന്നത്തെ കുറുമ്പ്രനാട് താലൂക്കില്‍ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിന്‍റെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്. ഈറ്റഞ്ചേരി മണ്ണില്‍ ശേഖരന്‍ നായര്‍ മകന്‍ ഗോപാലന്‍ എന്ന ആളാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി. ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാര്‍ത്ഥികളടക്കം 3-08-1925 മുതല്‍ 8-2-1926 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 98 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ ചേര്‍ന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വര്‍ഷത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ മാത്രമേ വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളൂ. മാപ്പിള സ്കൂള്‍ ആയിരുന്നിട്ടും ആരംഭ വര്‍ഷത്തില്‍ പ്രവേശനം നേടിയ മൂന്നു പെണ്‍കുട്ടികളും അമുസ്ലിംകളായിരുന്നു. ഒന്നാം ക്ലാസ്സില്‍ 79 ഉം രണ്ടാം ക്ലാസില്‍ 19 ഉം ആയിരുന്നു തുടക്കത്തില്‍ കുട്ടികളുടെ എണ്ണം. പൂനൂര്‍ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2-11-1928 ല്‍ അധ്യാപകരുടെ എണ്ണം രണ്ടായി ഉയര്‍ന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടര്‍ന്നു. 1960-61 ല്‍ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാന്‍ഡേര്‍ഡുവരെ മാത്രമായി ചുരുങ്ങി. 1968 ല്‍ പൂനൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍, ഈ വിദ്യാലയത്തിന്‍റെ ഭാഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അത് പൂനൂരങ്ങാടിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാല്‍പതിലേറെ അധ്യാപകര്‍ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ല്‍ എല്‍.പി.വിഭാഗം ഇവിടെ നിന്നും വേര്‍പെടുത്തപ്പെട്ടത്. ഇപ്പോള്‍ 5, 6, 7 എന്നീ ക്ലാസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 21 ഡിവിഷനുകളുണ്ട്. 2003 ല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ആരംഭിക്കുകയും 2004 ല്‍ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂര്‍ നരിക്കുനി റോഡിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തില്‍ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂര്‍ണമായും മാറുകയും ചെയ്തു. കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവര്‍ത്തിപരിചയ-ഐടി മേളകളില്‍ ചാമ്പ്യന്‍ഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളില്‍ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ്. സ്കൂള്‍ പി.ടി.എ, സ്റ്റാഫ് കൗണ്‍സില്‍, നാട്ടുകാര്‍ എന്നിവരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങളാണ് ഈ വിദ്യാലയത്തിന്‍റെ വിജയരഹസ്യം. [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|
ഭൗതികസൗകരൃങ്ങൾ
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|
മികവുകൾ
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|
ദിനാചരണങ്ങൾ
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|
അദ്ധ്യാപകർ
നമ്പര് | പേര് | ചുമതല |
---|---|---|
1 | ഇ. ബാലന്‍ | ഹെഡ്മാസ്റ്റര്‍ |
2 | എം.എസ്. സുവര്‍ണ്ണ | സീനിയര്‍ അസിസ്റ്റന്‍റ |
3 | ട്രീസ ജേക്കബ് | യു.എസ്.എസ്. |
4 | ബി. സിതാര | പ്രവര്‍ത്തിപരിചയ ക്ലബ്ബ്, |
5 | എ.കെ. അബ്ദുസ്സലാം | സ്കൂള്‍ ഡയറി, |
6 | ടി.എം. അബ്ദുല്‍ ഹക്കീം | പിടിഎ ജോ.സെക്രട്ടറി, |
7 | നിഷ | ഫിനിക്സ് സ്പോര്ട്സ് ക്ലബ്ബ്. |
8 | എ.കെ. ഷീബ | കലാമേള. |
9 | എ. മുഹമ്മദ് സാലിഹ് | ഐടി വിദ്യാഭ്യാസം. |
10 | സി. സത്യന്‍ | ഫ്ളോറ നേച്വര് ക്ലബ്ബ്. |
11 | വി.കെ. റഹ് മത്ത് | ഇംഗ്ലീഷ് ക്ലബ്ബ്. |
12 | എച്ച്. റസിയ | ജാഗ്രതാ സമിതി |
13 | ടി.കെ. ബുഷ്റ മോള്‍ | അസംബ്ലി. |
14 | ഇ.പി. ഷഹര്‍ബാനു | സോഷ്യല്‍ സര്‍വ്വീസ് ക്ലബ്ബ് |
15 | കെ.കെ.അബ്ദുല്‍ ജബ്ബാര്‍ | എസ്.ആര്‍.ജി. കണ്‍വീനര്‍. |
16 | പി.കെ.ബിന്ദു | മൂല്ല്യനിര്‍ണ്ണയം. |
17 | പദ്മനാഭന് | സയന്‍സ് ക്ലബ്ബ് |
18 | വി.എം. അബ്ദുല്ലത്തീഫ് | കോ ഓപ് സ്റ്റോര്‍ |
19 | മീര | സോഷ്യല്‍ സയന്‍സ് ക്ലബ്ബ്. |
20 | ടി.എം. രമേഷ് കുമാര്‍ | സ്റ്റാഫ് സെക്രട്ടറി. |
21 | ഷാജു. വി | ലൈബ്രറി. |
22 | റംല. സി. | അറബിക് സാഹിത്യവേദി |
23 | എന്‍. ഗീത | വിദ്യാരംഗം കലാ സാഹിത്യവേദി. |
24 | പി. മുഹമ്മദ് ഷഫീഖ് | ഭാരത് സ്കൗട്ട്, |
25 | പി. ബാബുരാജന്‍ | ഉച്ചഭക്ഷണ പദ്ധതി |
26 | എ.സി. ഇന്ദിര | ജൂനിയര്‍ റെഡ് ക്രോസ്സ്, |
27 | എസ്. സജിത | സി.ഡബ്ള്യു.എസ്.എന്‍ പരിചരണം. |
28 | എം.ടി. അബ്ദുല്‍ മജീദ് | കാര്‍ഷിക ക്ലബ്ബ് |
29 | കെ.എം. ശാന്ത | മ്യൂസിക് ക്ലബ്ബ് |
30 | എ.പി. അജിത | സംസ്കൃതം ക്ലബ്ബ് |
31 | സി.കെ.മുഹമ്മദ് ബഷീര്‍ | അയനം പഠനയാത്രാ ക്ലബ്ബ് |
ക്ളബുകൾ
ഫിനിക്സ് സ്പോര്ട്സ് ക്ലബ്ബ്
ഫ്ളോറ നേച്വര് ക്ലബ്ബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.433850,75.900766|width=800px|zoom=12}}