"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
വൃത്തിയുള്ള ശൗചാലയങ്ങൾ സ്കൂളിൻ്റെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ടോയ്ലറ്റുകൾടൈൽ പാകി മനോഹരമായ  യുറോപ്യൻ ക്ലോസെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.</p>
വൃത്തിയുള്ള ശൗചാലയങ്ങൾ സ്കൂളിൻ്റെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ടോയ്ലറ്റുകൾടൈൽ പാകി മനോഹരമായ  യുറോപ്യൻ ക്ലോസെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.</p>
</p>
</p>
<gallery mode="packed-overlay" heights="250">
പ്രമാണം:44228-toilet1.jpg
</gallery>


==മികച്ച വിദ്യാലയാന്തരീക്ഷം==
==മികച്ച വിദ്യാലയാന്തരീക്ഷം==

18:09, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഭൗതിക സൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ


എല്ലാ വിദ്യാലയങ്ങളുടേയും പ്രധാനപ്പെട്ട ഒരു ഘടകമാണ് ഭൗതിക സാഹചര്യങ്ങൾ. ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി.സ്കൂളിലെ അക്കാദമിക മികവ് ഉയർന്നതാണെങ്കിലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. കൂടുതൽ ക്ലാസ് മുറികൾ, ലൈബ്രറി - ലാബ് എന്നിവയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഇവയെല്ലാം ഈ വിദ്യാലയം കാത്തിരിക്കുന്ന ആവശ്യങ്ങളാണ്. കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കളയും കലവറയും ഇവിടെ അത്യാവശ്യം തന്നെയാണ്.

ക്ലാസ് മുറികൾ

ഒരു നിലയായി ഉയർത്തുന്നതിന് മാനേജ്മെൻറ് അനുവദിച്ച ഫണ്ട് സഹായകമായി. അഞ്ച് പുതിയ ക്ലാസ് മുറികൾ ഇതിലൂടെ ലഭിച്ചു. ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും ചിത്രങ്ങൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 9 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു.ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

സ്ക‍ൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. നിരവധി പ‍ുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. വായനാ ദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂളിൽ ലൈബ്രറിയില‍ുള്ള പ‍ുസ്തകങ്ങൾ പ്രദർശനവു‍ം പരിചയപ്പെട‍ുത്തല‍ുമ‍ുണ്ട്. ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, തുടങ്ങിയ പല വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കാനും , പൊതു വിജ്ഞാനം വർദ്ധിപ്പിക്കാനും ക്ലാസ് ലൈബ്രറികൾ സഹായകമാകുന്നു. ക്ലാസിലെ ഓരോ കുട്ടിയും ജൻമദിന സമ്മാനമായി പുസ്തകങ്ങൾ സംഭാവന ചെയ്ത് സ്ക‍ൂൾ ലൈബ്രറിയെ സമ്പന്നമാക്കുന്നു. അഖില ടീച്ചറാണ് ലൈബ്രറിയ‍ുടെ ച‍ുമതല.ടീച്ചറിൻ്റെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു.

ക്ലാസ് ലൈബ്രറി

സ്കൂളിലെ ലൈബ്രറിക്ക് പുറമേ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്.ക്ലാസ് ലൈബ്രറി രജിസ്റ്റർ എഴുതി സൂക്ഷിക്കുന്നത് നമ്മുടെ എൽ.പി കുട്ടികൾ തന്നെയാണ്.

കമ്പ്യൂട്ടർ ലാബ്

സ്ക‍ൂളിൽ അത്യാവശ്യം സൗകര്യമ‍ുള്ള കമ്പ്യ‍ൂട്ടർ ലാബ് ഉണ്ട്. ആദ്യം എം എൽ എ ഫണ്ടിൽ നിന്ന‍ും കിട്ടിയ ടെസ്ക്ടോപ്പ് ആയിര‍ുന്ന‍ു. പിന്നീട് സ്ക‍ൂൾ ഹൈട്ക് പദ്ധതിയിൽ ആറ് ലാപ്‍ടോപ്പ‍ും രണ്ട് പ്രോജക്ടറ‍ും കിട്ടി. ഇപ്പോൾ ബ്രോഡ്ബാന്റ് കണക്ഷന‍ും ലാബില‍ുണ്ട്.

പാചകപ്പുര

കുട്ടികൾക്ക് രുചികരമായ ഉച്ചഭക്ഷണം ഇവിടെ തയ്യാറാക്കുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിനു പിന്നിൽ ഷൈനിയുടെ കൈപ്പുണ്യമാണെന്നതിൽ സംശയമില്ല. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എന്നാലും സ്ഥലക്കുറവ് എന്നത് ഈ പാചകപ്പുരയുടെ ഒരു പരിമിതിയാണ്.

മികച്ച ടോയ്ലറ്റ് സൗകര്യം

വൃത്തിയുള്ള ശൗചാലയങ്ങൾ സ്കൂളിൻ്റെ സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷം പുതിയ ടോയ്ലറ്റുകൾടൈൽ പാകി മനോഹരമായ യുറോപ്യൻ ക്ലോസെറ്റുകളും നിർമ്മിച്ചിട്ടുണ്ട്.


മികച്ച വിദ്യാലയാന്തരീക്ഷം

സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൻ്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു.