"എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ '''ചീ'''രങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു.  
പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ '''ചീ'''രങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു.  



16:06, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതു വിദ്യാലയം നാടിന്റെ സമ്പത്താണ്. നാടിന് വഴികാട്ടിയായി അഭിമാനമായി ശതാബ്ദിയോടടുത്തിരിക്കുകയാണ് ഈ വിദ്യാലയം. 90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി എസ് കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു.

പുന്നത്ത് ,കോതേരിക്കുണ്ട്, പാലപ്പെട്ടി, ഉങ്ങുങ്ങൽ, കരുവാങ്കല്ല്, പുളിയംപറമ്പ്, ചെങ്ങാനി, അക്കരെ ഐന്തൂര് ഇവിടെയുള്ളവരുടെയെല്ലാം ഏക ആശ്രയമായിരുന്നു പഴയ കാലത്ത് ഈ വിദ്യാലയം. നാട്ടുകാരുടെ അക്കാലത്തെ തൊഴിൽ കൃഷിയായിരുന്നെങ്കിലും പട്ടിണിയിലായിരുന്നു അവർ. കൃഷിപ്പണിക്കു പോകുന്നതിനിടയിൽ അധ്യാപകരുടെ നിർബന്ധം മൂലം ഇടയ്ക്കു സ്കൂളിലെത്തുന്ന കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യസത്തിനു വേണ്ടി അവർ സ്കൂളിലെത്തിച്ചേർന്നു.

ഇന്ന് വിദ്യാദ്യാസത്തിന്റെഅർത്ഥവും വ്യാപ്തിയും ലക്ഷുവുമെല്ലാം ഏറെ വിശാലവും വ്യത്യസ്തവുമാണ്. ആ മാറ്റങ്ങളുൾക്കൊണ്ട് വിദ്യാലയത്തിന്റെആസൂത്രണവും നിർവഹണവും നടത്തി വരുന്നു.മേന്മയുള്ള വിദ്യാഭ്യാസമെന്ന കുട്ടികളുടെ അവകാശം ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ഉറപ്പുവരുത്തുന്നു. പാഠ്യ പാഠ്യേതര രംഗങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനാവശ്യമായ സാഹചര്യം വിദ്യാലയത്തിലുണ്ട്.

2011 മുതൽ പ്രീ പ്രൈമറി (KG) ക്ലാസുകജും പത്തു വർഷത്തിലേറെയായി ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നുണ്ട്. മുന്നൂറിലേറെ കുട്ടികളും പ്രഥമാധ്യാപകനുൾപ്പെടെ പതിമൂന്ന് അധ്യാപകരും ഇവിടെയുണ്ട്' .ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി പതിനൊന്ന് ഡിവിഷനുകളുണ്ട്.

തലമുറകൾക്ക് വഴി കാണിച്ച ഈ സ്ഥാപനത്തിൽ നിന്നും ജഡ്ജി മുതൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന പലരും പൂർവ വിദ്യാർത്ഥികളായുണ്ട്.

ചുറ്റുവട്ടത്തുള്ള സാധാരണക്കാരായ കുട്ടികളെ മികച്ച നിലയിലെത്തിക്കാൻ മാനേജ്മെൻറും നാട്ടുകാരും അധ്യാപകരും ശ്രമിക്കുന്നത്കൊണ്ട് നൂറിലെത്തി നിൽക്കുന്ന ജ്വാല അണയാതെ സംരക്ഷിക്കപ്പെട്ടു പോകുന്നു.