"ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
! [[പ്രമാണം:18026-jrc1.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc2.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc3.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc4.jpg|thumb|JRC notice]] | ! [[പ്രമാണം:18026-jrc1.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc2.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc3.jpg|thumb|JRC notice]] !! [[പ്രമാണം:18026-jrc4.jpg|thumb|JRC notice]] | ||
|} | |} | ||
21:35, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താല്‍പര്യം വളര്‍ത്തുന്നതിനും സമൂഹത്തിന് നന്മയാര്‍ന്ന മാതൃകയാകുന്നതിനും ' ജൂനിയര്‍ റെഡ് ക്രോസ്സ്' കാരക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ 29-09-2014 തിങ്കളാഴ്ച 11 മണിക്ക് തുടക്കം കുറിച്ചു. 17 അംഗങ്ങളുള്ള റെഡ് ക്രോസ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂള്‍ ഹെഡ്മിസ്ട്രസ് നുസൈബത്ത് ബീഗം ടീച്ചര്‍ നിര്‍വ്വഹിച്ചു. ജൂനിയര്‍ റെഡ് ക്രോസ്സ് ജില്ലാ കമ്മിറ്റിയംഗം കരുവാരക്കുണ്ട്, ഷാജഹാന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പിടിഎ പ്രസിഡണ്ട് ഗഫൂര്‍ ആമയൂര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് പ്രതിനിധി അഹമ്മദ് അബ്ദുള്‍ അസീസ് മാസ്റ്റര്‍, , അബ്ദുള്‍ റസാക്ക് മാസ്റ്റര്‍ (ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സലര്‍) , കെ. ബിന്ദു ടീച്ചര്‍ (ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സലര്‍), കെ അബ്ദുള്‍ ജലീല്‍ മാസ്റ്റര്‍, നൗഷാദലി മാസ്റ്റര്‍, ഐശ്വര്യ എന്നിവര്‍ സംസാരിച്ചു. 2016-17 വര്‍ഷം എട്ടാം ക്ലാസ്സില്‍ 40 കേഡറ്റുകളും, ഒമ്പതാം ക്ലാസ്സില്‍ 40 കേഡറ്റുകളും, പത്താം ക്ലാസ്സില്‍ 32കേഡറ്റുകളും സേവനരംഗത്തുണ്ട്.രതീഷ് മാസ്റ്ററാണ് ഈ വര്‍ഷം ജൂനിയര്‍ റെഡ് ക്രോസ്സ് കൗണ്‍സലര്‍ ആയി പ്രവര്‍ത്തിക്കുന്നത്. .