"ജി യു പി എസ് കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(basc) |
(basic) |
||
വരി 26: | വരി 26: | ||
}} | }} | ||
................................ | ................................ | ||
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം | |||
കൊയിലാണ്ടി ഉപജില്ലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂള്‍. 1927ല്‍ എടക്കേമ്പുറത്ത് പൈതല്‍ കിടാവും മകന്‍ കുഞ്ഞുകൃഷ്ണക്കുറുപ്പും മുന്‍കൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടില്‍ത്താഴെ ഒരു ഓലക്കുടിലില്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്. | |||
ആദ്യബാച്ചില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടില്‍ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാര്‍ത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തില്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ രാമയ്യര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യര്‍ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടില്‍ത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യര്‍ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റില്‍ വീണു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവന്‍ രക്ഷിച്ചത്. | |||
കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്കൂള്‍ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ല്‍ സ്കൂള്‍ പ്രവേശനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍ സ്കൂള്‍ മഠത്തില്‍ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതില്‍ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസില്‍ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളില്‍ യു പി സ്കൂളുകള്‍ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് നേരിട്ടു തുടങ്ങിയത്. | |||
വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെന്‍റ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാല്‍ എല്‍ പി ക്ലാസ്സുകള്‍ ജീര്‍ണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്. | |||
പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്. | |||
2016 – 17 വര്‍ഷത്തില്‍ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബര്‍ 9 ന് നിര്‍വ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികള്‍ ഇതിനകം വിദ്യാലയത്തില്‍ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികള്‍ക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
15:06, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി യു പി എസ് കന്നൂർ | |
---|---|
വിലാസം | |
കന്നുര് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | Tknarayanan |
................................ ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം
കൊയിലാണ്ടി ഉപജില്ലയില്‍ പാഠ്യ പാഠ്യേതരരംഗങ്ങളില്‍ സജീവ സാന്നിധ്യമായ വിദ്യാലയമാണ് കന്നൂര് ഗവ. യു പി സ്കൂള്‍. 1927ല്‍ എടക്കേമ്പുറത്ത് പൈതല്‍ കിടാവും മകന്‍ കുഞ്ഞുകൃഷ്ണക്കുറുപ്പും മുന്‍കൈയെടുത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുന്നനാട്ടില്‍ത്താഴെ ഒരു ഓലക്കുടിലില്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഇത് ആരംഭിച്ചത്.
ആദ്യബാച്ചില്‍ നാല്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തെക്കേടത്ത് നാട്ടില്‍ കുഞ്ഞിക്കണ്ണനായിരുന്നു റജിസ്റ്ററിലെ ആദ്യ വിദ്യാര്‍ത്ഥി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ മാത്രമേ ഈ ബാച്ചിലുണ്ടായിരുന്നുള്ളു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലായിരുന്ന വിദ്യാലയത്തില്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍ രാമയ്യര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ എത്തിയതിന്റെ ചരിത്രമുണ്ട്. അന്ന് കണയങ്കോട് പാലം ഉണ്ടായിരുന്നില്ല. കുതിരപ്പുറത്ത് എത്തിയ രാമയ്യര്‍ കെട്ടുവഞ്ചിയിലാണ് കുതിരയെ പുഴ കടത്തിയത്. കുതിരയെ കുന്നനാട്ടില്‍ത്താഴെ കവുങ്ങിനോട് ബന്ധിച്ച് രാമയ്യര്‍ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോയി. എന്തോ ബഹളം കേട്ട കുതിര കിണറ്റില്‍ വീണു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണത്രെ കുതിരയുടെ ജീവന്‍ രക്ഷിച്ചത്.
കുട്ടികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ സ്കൂള്‍ ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്ന കച്ചേരിക്കടുത്തേക്ക് മാറ്റി. 1958ല്‍ സ്കൂള്‍ പ്രവേശനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായപ്പോള്‍ സ്കൂള്‍ മഠത്തില്‍ പറമ്പിലേക്കു കൂടി മാറ്റി. 1980 ആയപ്പോഴേക്കും തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. ഒള്ളുര്, നാറാത്ത്, കക്കഞ്ചേരി, മുണ്ടോത്ത്, കണയങ്കോട്, ആനവാതില്‍ ഗ്രാമങ്ങളിലെ കുട്ടികളെല്ലാം യു പി ക്ലാസില്‍ ഇവിടെയാണ് പഠിച്ചിരുന്നത്. പിന്നീട് നാറാത്ത്, കക്കഞ്ചേരി, ഒള്ളൂര് തുടങ്ങിയ സ്ഥലങ്ങളില്‍ യു പി സ്കൂളുകള്‍ വന്നതോടെയാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് നേരിട്ടു തുടങ്ങിയത്.
വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം കാത്തു കഴിഞ്ഞ വിദ്യാലയത്തിന് സ്വന്തമായ 30 സെന്‍റ് സ്ഥലവും മാത്രമേ ഇന്നുമുള്ളൂ. 2010 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നാലു ക്ലാസ് മുറികളും 2014ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആറു ക്ലാസ് മുറികളും മെച്ചപ്പെട്ട ഭൗതിക സാഹചര്യമുള്ളവയാണ്. എന്നാല്‍ എല്‍ പി ക്ലാസ്സുകള്‍ ജീര്‍ണ്ണിച്ച വാടകക്കെട്ടിടത്തിലാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്.
പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യക്ഷരം പകര്‍ന്ന ഈ വിദ്യാലയത്തില്‍ ഇന്ന് 307 കുട്ടികളും 20 അധ്യാപകരും ഉണ്ട്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിരാജിക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ടാണ്.
2016 – 17 വര്‍ഷത്തില്‍ വിദ്യാലയം നവതി ആഘോഷിക്കുകയാണ്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ആദരണീയനായ സംസ്ഥാന വിദ്യാഭ്യാസമന്ത്രി 2016 ഡിസംബര്‍ 9 ന് നിര്‍വ്വഹിച്ചു. നവതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആഘോഷ പരിപാടികള്‍ ഇതിനകം വിദ്യാലയത്തില്‍ നടന്നു കഴിഞ്ഞു. നവതിസ്മൃതി വൃക്ഷവത്കരണം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എന്നിവ ഇതിനകം നടന്ന പ്രധാന പരിപാടികളാണ്. നവതി വര്‍ഷത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തെ നയിക്കാനുള്ള പദ്ധതികള്‍ക്ക് ഇതിനകം രൂപരേഖ തയ്യാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സുമനസ്സുകളുടെയും കൂട്ടായ്മയിലുടെ ഈ ലക്ഷ്യം താമസം വിനാ സഫലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}