"സെന്റ്.ജോസഫ്സ് യു.പി.എസ് പങ്ങാരപ്പിള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
= പങ്ങാരപ്പിള്ളി =
= പങ്ങാരപ്പിള്ളി =
തൃശൂർ ജില്ലയിലെ തലപ്പിള്ളി  താലൂക്കിലുള്ള ചേലക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പങ്ങാരപ്പിള്ളി  
തൃശൂർ ജില്ലയിലെ തലപ്പിള്ളി  താലൂക്കിലുള്ള ചേലക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പങ്ങാരപ്പിള്ളി [[പ്രമാണം:24672-entegrammam-pangarappilly.jpg|thumb|പങ്ങാരപ്പിള്ളി]]


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==

10:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പങ്ങാരപ്പിള്ളി

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലുള്ള ചേലക്കര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പങ്ങാരപ്പിള്ളി

പങ്ങാരപ്പിള്ളി

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയുടെ വടക്കു കിഴക്ക് ഭാഗത്തായി പ്രസിദ്ധ ഹൈന്ദവ ക്ഷേത്രമായ അന്തിമഹാകാളൻകാവിനും പ്രമുഖ ആരാധനാലയമായ കാളിയാർ റോഡ് പള്ളിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പങ്ങാരപ്പിള്ളി.സമൃദ്ധമായ വനങ്ങളും കുന്നിൻ ചെരുവുകളും കണ്ണെത്താത്ത പാടശേഖരങ്ങളും നിറഞ്ഞ ഭൂപ്രദേശം

പൊതുസ്ഥാപനങ്ങൾ

  • സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി
  • സെൻറ് ജോസഫ്‌സ് എച് എസ് പങ്ങാരപ്പിള്ളി
  • എ എൽ പി എസ് പങ്ങാരപ്പിള്ളി

സെൻറ് ജോസഫ്‌സ് യു പി എസ് പങ്ങാരപ്പിള്ളി-ചരിത്രം

എന്റെ-വിദ്യാലയം

പങ്ങാരപ്പിള്ളിയിൽ പണ്ട് കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി പുലാക്കോട്, പങ്ങാരപ്പിള്ളി, കാളിയാ റോഡ് എന്നീ മൂന്ന് എൽ പി സ്കൂളുകൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ തുടർ വിദ്യാഭ്യാസത്തിനായി ആറ് കിലോമീറ്റർ ചുറ്റളവിൽ എങ്കിലും ഒരു യുപി സ്കൂൾ നേടിയെടുക്കാനുള്ള അധമമായ ആഗ്രഹം നാട്ടുകാരിൽ ഉളവായി. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരു ജനതയ്ക്ക് സമഗ്രവും സർവോത്മകവുമായ പുരോഗതി കൈവരിക്കാൻ ആകു എന്ന ചിന്ത സ്കൂളിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടി.

1976 ജൂൺ മാസം പങ്ങാരപ്പിള്ളി ബസാർ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ആദ്യം മൂന്ന് അഞ്ചാം ക്ലാസുകളും പിന്നീട് രണ്ടു ആറാം ക്ലാസ്സുകളും തുടർന്ന് രണ്ടു ഏഴാം ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു .നാല് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1978-79 വർഷത്തിൽ പൂർണ യു പി സ്കൂൾ ആയി .1980 ൽ C M I സഭ ഈ വിദ്യാലയം ഏറ്റെടുത്തു . അതിനുശേഷമാണ് സ്കൂളിന്റെ പേര് സെന്റ്‌ ജോസഫ്‌സ് യു പി സ്കൂൾ എന്നാക്കി മാറ്റിയത്.

ജാതി മതം ആചാര അനുഷ്ഠാനങ്ങൾ

ആദ്യകാലത്ത് ഹിന്ദുമത വിശ്വാസികളും ഇസ്ലാം മത വിശ്വാസികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ഗ്രാമത്തിൽ 1805 ശക്തൻ തമ്പുരാൻ കരം ഒഴിവാക്കി കൊടുത്ത സ്ഥലത്ത് ഒരു കുരിശുപള്ളി സ്ഥാപിച്ചു.




ചിത്രശാല