"കാവാലം യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
==="ചിത്രശാല" | ==="ചിത്രശാല"== | ||
[[46420 | [[പ്രമാണം:46420 paddy fields kavalm.jpg|46420 paddy fields kavalm.jpg]] |
19:28, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിലെ കാവാലം എന്ന ഗ്രാമം..ആലപ്പുഴ ടൗണിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ എ.സി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്നോ പുളിങ്കുന്ന് ജംഗ്ഷനിൽ നിന്നോ ഇടത്തേക്ക് തിരിഞ്ഞ് കവാലത്ത് എത്തിച്ചേരാം.. കാവാലം പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറിന്റെ തീരത്ത് തന്നെയാണ് കാവാലം ഗവൺമെന്റ് യുപി സ്കൂൾ നിലകൊള്ളുന്നത്.. പ്രകൃതിരമണീയമായചുറ്റുപാടുകളും ഊഷ്മളമായ കാലാവസ്ഥയും ഈ പ്രദേശത്തെ മനോഹരമാക്കുന്നു...കേരളത്തിന്റെ ഭൂമിശാസ്ത്ര ഘടനയിൽ സവിശേഷ സ്ഥാനമുള്ള കുട്ടനാടൻ പ്രദേശത്താണ് മനോഹരമായ കാവാലം എന്ന ഗ്രാമം.. പ്രകൃതിയും സംസ്കാരവും ജീവിതവും ഇഴചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിലെ ഭൂരിഭാഗം ജനങ്ങളും കർഷകരാണ്...
ചരിത്രം
നിരവധി കാവും കുളങ്ങളുമുണ്ടായിരുന്ന പ്രദേശമായിരുന്നു കാവാലം. കാവും അളവുമുള്ള പ്രദേശം എന്നതിനാൽ കാവാളം എന്ന പേര് രൂപാന്തരപ്പെട്ട് കാവാലം ആയി എന്നാണ് പറയപ്പെടുന്നത്. പഴയകാലത്ത് വഞ്ചികളിലൂടെയും ബോട്ടുകളിലൂടെയും മാത്രമേ കാവാലത്ത് എത്തിച്ചേരാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഇപ്പോൾ കാവാലം ജങ്കാർ സർവീസ് നടത്തുന്ന കൊണ്ട് കാവാലം ചെറുകര വഴികോട്ടയത്ത് പോകാൻ എളുപ്പമാണ് അതുപോലെതന്നെ കാപാലത്തു നിന്നും എ സി റോഡ് വഴി ചങ്ങനാശ്ശേരി ആലപ്പുഴ എവിടെ പോകാനും എളുപ്പമാർഗം ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്ഫലകം:AC Road അതിലെ ഒരു പ്രധാന റോഡാണ് മങ്കൊമ്പ് കാവാലം റോഡ് അതു കൂടാതെ അഞ്ച് കനാലുകളുടെ സംഗമസ്ഥാനമാണ് കാവാലത്തെ സവിശേഷമാക്കുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്നു. കായൽ കുത്തി നിലമൊരുക്കുന്ന പ്രവർത്തിക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്
ഭൂമിശാസ്ത്രം
ഭൂമിശാസ്ത്രപരമായി ഒട്ടേറെ സവിശേഷതകൾ ഉള്ള പ്രദേശമാണ് കാവാലം.. ചരിത്രപ്രസിദ്ധമായ പമ്പാനദിയുടെ തീരപ്രദേശമാണ് കാവാലം. സമുദ്രനിരപ്പിൽ നിന്നും താഴെയായി നിലകൊള്ളുന്ന ഒട്ടനവധി പാടശേഖരങ്ങൾ കാവാലം പ്രദേശത്തും സമീപ ഗ്രാമങ്ങളിലുമായി ഉണ്ട്.. കുന്നും മലകളും ഇല്ലാത്ത നിരപ്പായ പ്രദേശമാണ് പൊതുവേ കാണപ്പെടുന്നത്... ഏതാനും വർഷങ്ങൾ മുമ്പ് വരെ പൂർണമായും ജലഗതാഗത മാർഗ്ഗങ്ങളാണ് സഞ്ചാരത്തിനായി ഇവിടുത്തെ ജനങ്ങൾ ഉപയോഗിച്ചിരുന്നത്.. കൂടുതൽ റോഡുകൾ വന്നതോടെ കാവാലം പ്രദേശത്തേക്കുള്ള യാത്ര സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടു.... വളക്കൂറുള്ള മണ്ണും ജലസാന്നിധ്യവും നിരവധി കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തെ സഹായിക്കുന്നു..
പൊതു സ്ഥാപനങ്ങൾ
കൃഷിഭവൻ കാവാലം, കാവാലം ഗ്രാമപഞ്ചായത്ത് ഓഫീസ്, കാവാലം പോസ്റ്റ് ഓഫീസ് ,പി എൻ പണിക്കർ വായനശാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,
കാവാലം സാമൂഹിക ആരോഗ്യ കേന്ദ്രം
ആരാധനാലയങ്ങൾ
പള്ളിയറക്കാവ് ക്ഷേത്രം ,നീലംപേരൂർ ക്ഷേത്രം,സെന്റ് ജോസഫ് പള്ളി,സെന്റ് ജോർജ് ക്നാനായ പള്ളി,സെന്റ് തോമസ് കപ്പുച്ചിൻ ആശ്രമം
പ്രമുഖ വ്യക്തികൾ
കാവാലം നാരായണപ്പണിക്കർ -കവി ,നാടകാചാര്യൻ
മുരിക്കുമൂട്ടിൽ തൊമ്മൻ ജോസഫ് ( മുരിക്കൻ) - കായൽ രാജാവ്
കാവാലം ശ്രീകുമാർ - പാട്ടുകാരൻ
ഡോ.കെ അയ്യപ്പപണിക്കർ - കവി
കാവാലം ബി.ശ്രീകുമാർ - തകിൽ വാദ്യകലാകാരൻ
കാവാലം വിശ്വനാഥപണിക്കർ - സാഹിത്യകാരൻ